ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവളുടെ അവകാശം ഒരു നിമിഷം കൊണ്ട് ഒരു മറവിൽ നിന്ന് ലൈംഗികത കാണിച്ചു സംതൃപ്തി അടയുന്നവരുടെ വിഷയമല്ല. പക്ഷെ ഇനിയും ഇത്തരം പ്രശ്നങ്ങൾക്ക് നേരെ കണ്ണടയ്ക്കരുത്;വൈറലായി സിൻസിയുടെ കുറിപ്പ്!
സ്കൂൾ കുട്ടികൾക്ക് മുന്നിൽ നഗ്നത പ്രദർശിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ നടൻ ശ്രീജിത്ത് രവി കുറ്റം സമ്മതിച്ചിരുന്നു . ഈ പശ്ചാത്തലത്തിൽ സോഷ്യ മീഡിയയിൽ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തുന്നത്. കമൻ്റ് ബോക്സുകളിലും സോഷ്യൽ മീഡിയ സ്റ്റാറ്റസുകളിലും ഇത്തരം മാനസിക വൈകല്യമുള്ളവരെ കുറിച്ചുള്ള കുറിപ്പുകളും ശ്രദ്ധ നേടുകയാണ് . ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സിൻസി അനിലിൻറെ കുറിപ്പാണു . മുൻപ് കേസ് ൽ പെട്ടപ്പോൾ മാതൃകപരമായ ശിക്ഷ ലഭിച്ചു എങ്കിൽ അയാൾ വീണ്ടും ഇതു ആവർത്തിക്കാനുള്ള ധൈര്യം കാണിക്കുക ഇല്ലായിരുന്നുവെന്ന് സിൻസി കുറിക്കുന്നു.മുൻപ് അതിനു സമാനമായ കേസിൽ ശ്രീജിത്ത് രവി അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. എന്നാൽ ആ കേസ് ഒടുവിൽ പോലീസും അന്വേഷണ ഉദ്യാഗസ്ഥരും ഒത്തുകളിച്ച് ഒത്തുതീർപ്പാക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട ഒരു വാർത്താ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് സിൻസി കുറിച്ചത്.
കഴിഞ്ഞ കേസിൽ സംഭവിച്ചത് . 2016ൽ പാലക്കാട് ലക്കിടിയിൽ വെച്ച് നടന്ന സമാന സംഭവത്തിൽ ശ്രീജിത്തിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. പരാതിക്കാരിയായ വിദ്യാർത്ഥിനിയുടെ പിതാവ് പിന്നാലെ നടനെതിരെയും അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെയുംരംഗത്ത് വരികയും ചെയ്തിരുന്നു. കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ച അന്വേഷണ ഉദ്യാഗസ്ഥർക്കതിരെ നടപടി ഉണ്ടായില്ലെന്നും ശ്രീജിത്ത് രവി കുട്ടികളോട് ക്ഷമ ചോദിച്ച് കേസ് അവസാനിപ്പിക്കാൻ പരാതിക്കാരിയുടെ അച്ഛൻ പറഞ്ഞിരുന്നു. ലക്കിടിയിലെ സ്കൂൾ വിദ്യാർത്ഥിനികളെ കാറിലെത്തിയ ആൾ നഗ്നതാ പ്രദർശനം നടത്തുകയും കുട്ടികളുടെ ചിത്രം പകർത്തുകയും ചെയ്തെന്ന കേസ് രജിസ്റ്റർ ചെയ്തത് 2016 ഓഗസ്റ്റ് 27നായിരുന്നു. അന്ന് തന്നെ പെൺകുട്ടികളുടെ രക്ഷിതാക്കൾ സ്കൂൾ പ്രിൻസിപ്പലിന് പരാതി നൽകിയിരുന്നു. പ്രിൻസിപ്പലാണ് ഒറ്റപ്പാലം പോലീസിൽ പരാതിപ്പെട്ടത്. ആദ്യ ദിനം തന്നെ വൈകിട്ട് പെൺകുട്ടികളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നുവെന്നും വനിതാ പോലീസിൻ്റെ സാന്നിധ്യമില്ലാതെയാണ് മുതിർന്ന പെൺകുട്ടികളുടെ മൊഴി എടുത്തതന്നും പരാതിക്കാരിയായ പെൺകുട്ടിയുടെ അച്ഛൻ പറഞ്ഞിരുന്നു.
അപ്പോൾ പോലീസ് സ്റ്റേഷനിലുണ്ടായിരുന്ന ശ്രീജിത്ത് രവിയെ ചൂണ്ടിക്കാട്ടി വിദ്യാർത്ഥിനികൾ ഇയാൾ തന്നെയാണ് വൃത്തികേട് കാണിച്ചത് എന്ന് പോലീസുദ്യോഗസ്ഥരോട് വ്യക്തമായി മൊഴി കൊടുത്തിട്ടും പോലീസ് അത് രേഖപ്പെടുത്താൻ തയ്യാറായില്ല. കൂടാതെ അന്ന് തന്നെ ഫോട്ടോ എടുത്തതാണെന്ന പേരിൽ പോലീസ് കുട്ടികളെ കാണിച്ചത് മറ്റൊരു ഫോണാണ്. അവരൊരു സംശയവും കൂടാതെ ആ ഫോണല്ല എന്ന് തറപ്പിച്ച് പറഞ്ഞു. കേസ് ഒത്തുതീർപ്പാക്കാനാണ് പോലീസ് ആദ്യം ശ്രമിച്ചത്.
കേസ് ഒത്തുതീർപ്പാക്കാൻ നടത്തിയ ശ്രമങ്ങൾ പാഴായെന്ന് കണ്ടപ്പോൾ പിന്നീട് സമ്മർദ്ദവും ഭീഷണിയുമൊക്കെയാണ് പോലീസുദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. ‘നിങ്ങൾ പെൺകുട്ടികളാണ്, അവരൊക്കെ വലിയ വലിയ ആളുകളാണ്, ഇവർക്കെതിരെ നിങ്ങൾ കേസുമായി മുന്നോട്ട് പോയാൽ കോടതി കയറി ഇറങ്ങേണ്ടി വരും, നിങ്ങളുടെ ഭാവി നശിക്കും’ എന്നൊക്കെയാണ് അവർ പറഞ്ഞത്. അവർ ഭാവിയെ കുറിച്ച് പറഞ്ഞ് പേടിപ്പിച്ച് പിന്തിരിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. കേസ് കോടതിയിൽ എത്തിയപ്പോൾ പ്രൊസിക്യൂഷൻ ഒത്തുകളിച്ചെന്നും രക്ഷിതാക്കൾ ആരോപിച്ചിരുന്നു.
പബ്ലിക് പ്രോസിക്യൂട്ടറും പ്രതിക്കൊപ്പം നിന്നു?
ശ്രീജിത്ത് രവിയെ പെൺകുട്ടികൾ പ്രതിയാണെന്ന് തിരിച്ചറിഞ്ഞു എന്ന വസ്തുത പോലും പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ ബോധിപ്പിക്കുകയോ ജാമ്യം നിഷേധിക്കണമെന്ന് ആവശ്യപ്പെട്ടോ ഇല്ല. കേസ് യഥാസമയം റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച പറ്റിയതായി കാണിച്ച് സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനെ ജില്ലാ പോലീസ് മേധാവി അന്വേഷണ വിധേയമായി സസ്പെൻ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ യഥാർത്ഥത്തിൽ കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചവർക്കെതിരെ നടപടി എടുത്തിട്ടുമില്ല. ഇതെല്ലാം ചൂണ്ടിക്കാട്ടി പോലീസ് കംപ്ലെയിൻ്റ്സ് അതോറിറ്റിയ്ക്ക് പരാതി നൽകാൻ കുട്ടികളുടെ രക്ഷിതാക്കൾ നീക്കം നടത്തുകയും ചെയ്തിരുന്നു. ഈ വാർത്ത പങ്കുവെച്ചു കൊണ്ട് ഇപ്പോൾ സിൻസി അനിൽ കുറിച്ച വാക്കുകൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റുകയാണ്. സിൻസി അനിൽ കുറിച്ചിരിക്കുന്ന വാക്കുകൾ ഇങ്ങനെയാണ്.
.ഇതു നേരിടേണ്ടി വരുന്ന ഓരോ സ്ത്രീയും താൻ അപമാനിക്കെപ്പെടുമോ എന്ന ഭയത്തോടെ ആകും പിന്നീട് ഓരോ ചുവടും വച്ച് മുന്നോട്ടു പോകുന്നത്. അത് ഉണ്ടാക്കുന്ന മാനസിക സമ്മർദ്ദം ചെറുതൊന്നുമല്ല. ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവളുടെ അവകാശം ഒരു നിമിഷം കൊണ്ട് ഒരു മറവിൽ നിന്ന് ലൈംഗികത കാണിച്ചു സംതൃപ്തി അടയുന്നവരുടെ വിഷയമല്ല. പക്ഷെ ഇനിയും ഇത്തരം പ്രശ്നങ്ങൾക്ക് നേരെ കണ്ണടയ്ക്കരുത്…നമുക്കിത് വളർന്നു വരുന്ന തലമുറയുടെ വിഷയമാണ്. ഈ അവസ്ഥകളെ കുറിച്ച് പഠനങ്ങൾ നടക്കണം…
മാധ്യമങ്ങൾ ചർച്ച ചെയ്യണം… ഇങ്ങനെയുള്ള അവസ്ഥകളിൽ പ്രതികരിക്കാൻ സ്ത്രീകൾക്ക് ഇപ്പോഴും ഭയമാണ്. ആ ഭയം മാറേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ അവകാശമുള്ള രാജ്യത്താണ് ജീവിക്കുന്നത് എന്ന ബോധ്യം ഉൾക്കൊണ്ട് സ്വയം ശക്തിപ്പെടുത്തുക. അതുപോലെ പൊതുവിടങ്ങൾ എല്ലാവർക്കും ഒരുപോലെ ഉപയോഗിക്കാൻ പറ്റണം… ഇനിയുള്ള കാലമെങ്കിലും. വീഡിയോ കാണൂ….ഇനിയെങ്കിലും മാറ്റം അനിവാര്യമെന്നു ഉറക്കെ പറയൂ..’