ആ ഒറ്റ കാരണം കൊണ്ട് സുരേഷ് ഗോപിയുടെ സിനിമ കാണില്ലെന്ന് അവർ പറഞ്ഞു പക്ഷെ അവരുടെ തീരുമാനം തെറ്റായിരുന്നുവെന്ന് തെളിഞ്ഞു ; തുറന്ന് പറഞ്ഞ് ജോസ് തോമസ്!
രാജ്യസഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെടാത്തതില്‍ ഒരിക്കലും ദുഖിക്കുന്ന ആളല്ല സുരേഷ് ഗോപിയെന്ന് സിനിമാ പ്രവർത്തകനായ ജോസ് തോമസ്. അധികാരത്തിന്റെ ശീതളിമയില്‍ ജീവിക്കാന്‍ ഒരിക്കലും ആഗ്രഹിക്കുന്ന ഒരാളല്ല അദ്ദേഹം. ഇങ്ങനെ പറയുന്നതിന് വ്യക്തമായ കാരണമുണ്ട്. ജോഷി സർ സംവിധാനം ചെയ്യുന്ന പാപ്പാന് എന്ന സിനിമയുടെ സെറ്റില്‍ ചെല്ലുകയുണ്ടായി. നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് തൊട്ടടുത്ത സമയമാണ്. തൃശൂരില്‍ അദ്ദേഹം ജയിക്കുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നതെന്നും ജോസ് തോമസ് വ്യക്തമാക്കുന്നു.അവിടെ വെച്ച് ഞാനും സുരേഷ് ഗോപിയും നടത്തിയ ഒരു സ്വകാര്യ സംഭാഷണത്തിനിടെ ചിരിച്ചുകൊണ്ട് അദ്ദേഹം എന്നോട് ചോദിച്ചു ‘ജോസേ നിങ്ങള്‍ക്ക് ഏറ്റവും വിശ്വാസം ഉള്ള പള്ളിയോ, അങ്ങനത്തെ പ്രാർത്ഥനാലയങ്ങള്‍ വല്ലതും ഉണ്ടോ’ എന്ന്. ഞാന്‍ അങ്ങനെ ഒരു വിശ്വാസി അല്ലെങ്കിലും അദ്ദേഹത്തോട് കാര്യം ചോദിച്ചു. നേർച്ച കാഴ്ച്ചകള്‍ അർപ്പിച്ചാല്‍ ഫലം ലഭിക്കുമെന്ന ഏതെങ്കിലും പള്ളിയെ കുറിച്ചായിരുന്നു അദ്ദേഹം ചോദിച്ചത്.സുരേഷ് ഗോപിയുടെ ആ സംസാരം കേട്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. എന്തുകൊണ്ടാണ് ഇങ്ങനെ ചോദിക്കുന്നത് എന്നതായിരുന്നു എന്റെ ചിന്ത. ഒടുവില്‍ അദ്ദേഹം തന്നെ പറഞ്ഞു തൃശൂരില്‍ ഞാന്‍ തോറ്റുപോകാന്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുമോയെന്നായിരുന്നു പറഞ്ഞത്. അത് കേട്ടപ്പോള്‍ എനിക്ക് പൊട്ടിച്ചിരി വന്നെങ്കിലും അദ്ദേഹം കാര്യത്തില്‍ തന്നെ പറഞ്ഞതായിരുന്നുവെന്നും ജോസ് തോമസ് വ്യക്തമാക്കുന്നു.
കേന്ദ്ര നേതൃത്വം പറഞ്ഞതിനാലാണ് തൃശൂരില്‍ സ്ഥാനാർത്ഥിയാവാവെന്ന് സമ്മതിച്ചത്. ഒരിക്കലും ഞാന്‍ അവിടുന്ന് ജയിക്കണം എന്ന് ആഗ്രഹിക്കുന്നില്ല. ജയിക്കാന്‍ വേണ്ടിയല്ല മത്സരിച്ചത്. പക്ഷെ ഇപ്പോള്‍ എല്ലാവരും പറയുന്നു ഞാന്‍ ജയിക്കുമെന്ന്. ഈ നിയമസഭയില്‍ ഉള്ള ചില ആളുകളുടെ കൂടെ പോയിരിക്കാന്‍ എനിക്ക് താല്പര്യമില്ലെന്നായിരുന്നു അതിന് കാരണമായി അദ്ദേഹം പറഞ്ഞത്. സുരേഷ് ഗോപി അപ്പോള്‍ പറഞ്ഞ വാക്കുകള്‍ വേറെയായിരുന്നു.സിനിമയില്‍ ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മാന്യനായ വ്യക്തിയാണ് സുരേഷ് ഗോപി. അദ്ദേഹത്തെ കുറിച്ച് ഞാന്‍ നേരത്തെ വിശദമായി പറഞ്ഞിട്ടുണ്ട്.
സുരേഷ് ഗോപിയുടെ രാഷ്ട്രീയ പ്രവേശനം സിനിമാ രംഗത്ത് മാത്രമല്ല, കേരളത്തില്‍ അങ്ങോളം ഇങ്ങോളമുള്ള മനുഷ്യറെ ചെറുതായി ഒന്ന് അകറ്റി നിർത്തിയ സംശയം ഉണ്ടായിരുന്നുവെന്നും ജോസ് തോമസ് അഭിപ്രായപ്പെടുന്നു.അദ്ദേഹം ബി ജെ പി അഗംത്വം എടുക്കുകയും പിന്നീട് രാജ്യസഭാംഗവുമായതിന് ശേഷം ഞാനൊരു സിനിമയെ കുറിച്ച് ആലോചിച്ചപ്പോള്‍ സിനിമ രംഗത്തുള്ള ഒരുപാട് പേർ പറഞ്ഞത് വടക്കന്‍ മലബാറില്‍ ഒരാളും സിനിമ കാണില്ലെന്നായിരുന്നു.
അതിന്റെ പച്ചയായ അർത്ഥം ഒരു മുസ്സിമും സിനിമ കാണില്ലെന്നായിരുന്നു. സുരേഷ് ഗോപി ബി ജെ പി എംപിയാണ്. ബി ജെ പിയെന്നാല്‍ ഹിന്ദുത്വം അടിച്ചേല്‍പ്പിക്കുന്ന ഒരു പാർട്ടിയാണ് എന്ന് ജനം വിശ്വസിക്കും.ഞാനതിനെ എതിർത്തുകൊണ്ട് ആ നിർമാതക്കളോട് കാര്യങ്ങള്‍ വ്യക്തമാക്കാന്‍ ശ്രമിച്ചു.
സുരേഷ് ഗോപി എന്ന് പറയുന്നയാള്‍ക്ക് ജാതി-മത ചിന്തകളൊന്നും ഇല്ലാത്തയാളാണ്. അദ്ദേഹം ഹിന്ദുമതത്തില്‍ ജനിച്ചതുകൊണ്ടുള്ള വിശ്വാസം അല്ലാതെ, മറ്റു മതസ്ഥരെ മാറ്റി നിർത്തുന്ന സ്വഭാവം ഉള്ള ആളല്ല അദ്ദേഹം. തോമസ് ആയിരുന്നു എത്രയോ വർഷം അദ്ദേഹത്തിന്റെ മെയ്ക്കപ്പ് മാന്‍. തോമാച്ചന് എന്ന് വിളിക്കുന്ന അദ്ദേഹം മരിച്ചുപോയിഇത്രയൊക്കെ ഞാന്‍ പറഞ്ഞപ്പോള്‍ നിർമ്മാതാക്കളുടേയും സുഹൃത്തുക്കളുടേയും മറുപടി ‘ ജോസ് തോമസെ നിങ്ങള്‍ക്ക് അയാളെ വ്യക്തിപരമായി അറിയാം, എന്നാല്‍ പുറത്ത് നില്ക്കുന്ന ജനങ്ങള്‍ക്ക് അത് അറിയില്ലലോ, അല്ലെങ്കില്‍ ബി ജെ പിയെ എതിർക്കുന്നവർക്ക് അറിയില്ലല്ലോ. അതുകൊണ്ട് നമുക്ക് ഇത് ആലോചിക്കേണ്ട’- എന്നായിരുന്നു.
പക്ഷെ ആ നിർമ്മാതാക്കളുടെ തീരുമാനം തെറ്റായിരുന്നുവെന്ന് എനിക്ക് മനസ്സിലായത് വരനെ ആവശ്യമുണ്ടെന്ന് അനൂപ് സത്യന്റെ സിനിമ സൂപ്പർ ഹിറ്റായപ്പോഴാണ്. ദുല്‍ഖർ സല്‍മാനാണ് ആ ചിത്രം നിർമ്മിച്ചത്. ഒരു മുസല്‍മാനായ ദുല്‍ഖർ ചിത്രം നിർമ്മിക്കുകയും പ്രധാനപ്പെട്ട കഥാപാത്രം സുരേഷ് ഗോപി അവതരിപ്പിക്കുകയും ചെയ്തു. മതവും രാഷ്ട്രീയവും പറയുന്ന ആളുകള്‍ ഈ സിനിമയുടെ വിജയം അറിഞ്ഞില്ലേയെന്ന് ഞാന്‍ ആലോചിച്ച് പോയിട്ടുണ്ടെന്നും ജോസ് തോമസ് കൂട്ടിച്ചേർക്കുന്നു.
