Connect with us

അവസാന നിമിഷം നിർമാതാവ് ചതിച്ചപ്പോൾ ആ സ്ത്രീയുടെ രക്ഷയ്ക്ക് ഓടിയെത്തിയത് പൃഥ്വിരാജ് വെളിപ്പെടുത്തലുമായി മാണിക്യകല്ലിന്റെ നിർമാതാവ്!

Actress

അവസാന നിമിഷം നിർമാതാവ് ചതിച്ചപ്പോൾ ആ സ്ത്രീയുടെ രക്ഷയ്ക്ക് ഓടിയെത്തിയത് പൃഥ്വിരാജ് വെളിപ്പെടുത്തലുമായി മാണിക്യകല്ലിന്റെ നിർമാതാവ്!

അവസാന നിമിഷം നിർമാതാവ് ചതിച്ചപ്പോൾ ആ സ്ത്രീയുടെ രക്ഷയ്ക്ക് ഓടിയെത്തിയത് പൃഥ്വിരാജ് വെളിപ്പെടുത്തലുമായി മാണിക്യകല്ലിന്റെ നിർമാതാവ്!

നടനായും നിര്‍മ്മാതാവായും സംവിധായകനായും മലയാളസിനിമയുടെ ഐക്കണായി മാറിയ നടനാണ് പൃഥ്വിരാജ് സുകുമാരന്‍.
മലയാള സിനിമ ഇന്ന് കാണുന്ന തരത്തിൽ ഇന്ത്യയിലൊട്ടാകെ അറിയപ്പെടാൻ കാരണക്കാരായ യുവസിനിമാക്കാരിൽ ഒരാളാണ് പൃഥ്വിരാജ് സുകുമാരൻ. നടൻ, സംവിധായകൻ, നിർമാതാവ്, വിതരണം തുടങ്ങി പൃഥ്വിരാജ് കൈവെക്കാത്ത മേഖലകൾ കുറവാണ്.
സിനിമയ്ക്കൊപ്പം ജീവിക്കുന്ന സിനിമാമോഹിയെന്നും വേണമെങ്കിൽ പൃഥ്വിയെ വിശേഷിപ്പിക്കാം. താരത്തിന്റെ ഏറ്റവും പുതിയ സിനിമ കടുവ റിലീസിന് തയ്യാറെടുക്കുകയാണ്. വലിയ രീതിയിലുള്ള പ്രമോഷനാണ് ചിത്രത്തിനായി പൃഥ്വിരാജും സംഘവും നടത്തിവരുന്നത്.ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം ജൂലൈ ഏഴിനായിരിക്കും റിലീസ് ചെയ്യുക. മലയാളത്തിന് പുറമേ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക. സുജിത് വാസുദേവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.

കടുവ എന്ന ചിത്രം പൃഥ്വിരാജിന് പ്രതീക്ഷയുള്ള ഒന്നാണ്. കടുവക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസും ലിസ്റ്റിൻ സ്റ്റീഫൻറെ മാജിക് ഫ്രെയിംസും ചേർന്നാണ് നിർമാണം.

ആദം ജോണിന്റെ സംവിധായകനും ലണ്ടൻ ബ്രിഡ്‍ജ്, മാസ്റ്റേഴ്‍സ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് കടുവയുടെയും രചന നിർവഹിച്ചിരിക്കുന്നത്.സിനിമാ മേഖലയിൽ വന്നശേഷം ഏറ്റവും കൂടുതൽ കുറ്റപ്പെടുത്തലുകളും കളിയാക്കലുകളും അഹങ്കാരിയെന്ന വിളിയും ഏറ്റവും കൂടുതൽ കേട്ടിട്ടുള്ള കലാകാരനും ഒരുപക്ഷെ പൃഥ്വിരാജ് മാത്രമായിരിക്കും. പരുക്കൻ സ്വഭാവക്കാരൻ എന്ന് ഇമേജാണ് പലരും പൃഥ്വിരാജിന് കൊടുത്തിരിക്കുന്നത്.

എന്നാൽ അധികമാർക്കും അറിയാത്ത തന്നോടൊപ്പം പ്രവർത്തിക്കുന്നവരുടെ ആവശ്യങ്ങളിൽ കൂടെ നിൽകാനുള്ള മനസും പൃഥ്വിക്കുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മാണിക്യകല്ല് സിനിമയുടെ നിർമാതാവ് ​ഗിരീഷ് ലാൽ. ‘എല്ലാ കാര്യങ്ങളിലും തന്റേതായ തീരുമാനമുള്ള വ്യക്തിയാണ് പൃഥ്വിരാജ്.’

‘പൈസ എന്ന് പറഞ്ഞ് ചത്ത് കിടക്കുന്ന വ്യക്തിയല്ല. പക്ഷെ കാര്യകാരണങ്ങൾ മനസിലാക്കിയെ പെരുമാറുകയുള്ളൂ. മമ്മൂക്കയെപ്പോലെ വളരെ കുറച്ചുപേരിലെ ഞാൻ ആ സ്വഭാവം കണ്ടിട്ടുള്ളൂ.’
ഒരിക്കൽ സുഹൃത്തിന്റെ അമ്മയുടെ ഓപ്പറേഷന് എനിക്ക് പണം ആവശ്യമായി വന്നു. പ്രശസ്തനായ ഒരു നിർമാതാവിനോട് പണം കടം ചോദിച്ച് വെച്ചിരുന്നു. അന്ന് അയാൾ തരാമെന്ന് വാക്ക് പറഞ്ഞതിനാൽ ഞാൻ മറ്റൊരിടത്തും ചോദിച്ച് വെച്ചിരുന്നില്ല.’

‘എന്നാൽ കൊടുക്കേണ്ട സമയമായപ്പോൾ ആ നിർമാതാവ് ഫോൺ എടുത്തില്ല. നിരവധി തവണ വിളിച്ചുനോക്കി മറുപടി കണ്ടില്ല. അപ്പോഴാണ് സിനിമയിൽ അടുത്തറിയാവുന്നവരുടെ മുഖങ്ങൾ ഓർത്ത് നോക്കിയത്. അങ്ങനെയിരിക്കെ പൃഥ്വിയെ ഓർമ വന്നു.’

‘തിരക്കുള്ള വ്യക്തിയല്ലെ സഹായിക്കുമെന്ന് ഉറപ്പില്ലായിരുന്നു. രണ്ടും കൽപ്പിച്ച് വിളിച്ചു പക്ഷെ മേക്കപ്പ്മാനാണ് ഫോൺ എടുത്തത്. പൃഥ്വിയെ കിട്ടിയില്ല.

‘ശേഷം തളർന്നിരിക്കുകയാണ് അപ്പോഴാണ് പൃഥ്വി തിരിച്ച് വിളിച്ചത്. കാര്യം പറഞ്ഞപ്പോൾ രാവിലെ വിളിക്കാമെന്നാണ് പറഞ്ഞത്. തിരിച്ച് വിളിക്കുമെന്ന് പ്രതീക്ഷിച്ചില്ല. പക്ഷെ രാവിലെ എട്ട് മണിയോടെ വിളിച്ചു.’

‘ഫ്ലാറ്റിൽ പോയി പണം വാങ്ങിക്കോളാൻ പറഞ്ഞു. പറഞ്ഞതിലും അധികം പൃഥ്വിരാജ് റെഡിയാക്കി വെച്ചിരുന്നു. അന്ന് അദ്ദേഹത്തോട് വല്ലാത്തൊരു ബഹുമാനം തോന്നി. സുഹൃത്തിനോട് ഞാൻ പറഞ്ഞതും പൃഥ്വിരാജ് പണം തന്നതിനാലാണ് നിങ്ങളെ സഹായിക്കുന്നത് എന്നാണ്. അവർക്കെല്ലാം ഇന്ന് ദൈവതുല്യനാണ് പൃഥ്വിരാജ്’ നിർമാതാവ് ​ഗിരീഷ് ലാൽ പറഞ്ഞു.

അഭിനയം കൊണ്ടും നിലപാടുകള്‍ കൊണ്ടും യുവനടന്മാരില്‍ ശ്രദ്ധേയനാണ് പൃഥ്വിരാജ് എന്ന നടന്‍. താരദമ്പതികളായ സുകുമാരന്റെയും മല്ലിക സുകുമാരന്റെയും മകനായി സിനിമയിലേക്ക്‌ വന്ന താരപുത്രന് തുടക്കം മുതലേ തന്നെ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. 2002ല്‍ രഞ്ജിത്ത് സംവിധാനം ചെയ്ത സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെയാണ് പൃഥ്വിരാജ് ചലച്ചിത്രരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി, സ്റ്റോപ്പ് വയലൻസ് എന്നിവയ്ക്കു ശേഷമാണ് നന്ദനം പുറത്തിറങ്ങിയത്. 2009 ൽ പുറത്തിറങ്ങിയ “പുതിയ മുഖം” എന്ന ചിത്രം വളരെയധികം ശ്രദ്ധ നേടീരുന്നു, അതിന് ശേഷം യംഗ് സൂപ്പർ സ്റ്റാർ(മലയാള സിനിമാ ലോകത്തെ ഭാവി സൂപ്പർ സ്റ്റാർ) എന്ന വിശേഷണത്തിന് അദ്ദേഹം അർഹനായി.

More in Actress

Trending

Recent

To Top