Malayalam
ബിഗ് ബോസ് ഹൗസിൽ അടുക്കളയെ ചുറ്റിപ്പറ്റി പൊട്ടിത്തെറി; ഭക്ഷണം തികയുന്നില്ല,കട്ട കലിപ്പിൽ ജാനകി !
ബിഗ് ബോസ് ഹൗസിൽ അടുക്കളയെ ചുറ്റിപ്പറ്റി പൊട്ടിത്തെറി; ഭക്ഷണം തികയുന്നില്ല,കട്ട കലിപ്പിൽ ജാനകി !
കാത്തിരിപ്പ് അവസാനിപ്പിച്ച മാർച്ച് 27 ന് ബിഗ് ബോസ് സീസൺ 4 ആരംഭിച്ചു. വ്യത്യസ്തരായ പതിനേഴ് മത്സരാർഥികളണ് ഇത്തവണ ബിഗ്‌ബോസിൽ ഏറ്റുമുട്ടുക. വന്ന് ഒരാഴ്ച തികയുമ്പോഴേയ്ക്കും
ബിഗ് ബോസ് ഹൗസിൽ പൊട്ടിത്തെറികള്‍ സംഭവിക്കുകയാണ്. 17 ആളുകള്‍ ഒന്നിച്ച് ഒരു വീട്ടിലേക്ക് എത്തുമ്പോള്‍ പരസ്പരം അംഗീകരിക്കാനും മനസ്സിലാക്കാനുമെല്ലാം സമയം ആവശ്യമായി വരും. ഇപ്പോള്‍ ഏഴാമത്തെ ദിവസത്തില്‍ എത്തി നില്‍ക്കുമ്പോള്‍ വീട്ടില്‍ ഉഭക്ഷണത്തെചൊല്ലിയുള്ള തര്‍ക്കങ്ങളാണ് നടക്കുകയാണ് . ലക്ഷ്വറി ബഡ്ജറ്റില്‍ പോയിന്റുകള്‍ നഷ്ടമായതോടെ ഈ ആഴ്ച്ചയിലുള്ള ഭക്ഷണത്തില്‍ വലിയ കുറവാണ് സംഭവിച്ചിരിക്കുന്നത്.
ലക്ഷ്വറി ബഡ്ജറ്റില്‍ മത്സരാര്‍ത്ഥികളുടെ തെറ്റായ ചില നടപടികള്‍ കാരണം വിലയ പോയിന്റുകളാണ് ഇവര്‍ക്ക് നഷ്ടമായത്. ഡോക്ടര്‍ റോബിന്‍ അനുവാദം ഇല്ലാതെ ക്യാപ്റ്റന്റെ മുറിയില്‍ കയറിയതോടെ നഷ്ടമായത് 500 പോയിന്റുകളാണ്. ഓരോ മത്സരാര്‍ത്ഥിയും തങ്ങളുടെ ്അശ്രദ്ധ കരണം ഓരോരുത്തരും 50 പോയിന്റുകള്‍ വീതം നഷ്ടമാക്കി. ഇതോടെ ലക്ഷ്വറി ടാസ്‌ക്കില്‍ വലിയ പ്രതിസന്ധിയാണ് ഇവര്‍ നേരിട്ടത്. ആവശ്യമായ സാധനങ്ങള്‍ തിരഞ്ഞെടുക്കുന്നതിലും വീഴ്ച സംഭവിച്ചു.
ഇന്ന് എപ്പിസോഡ് ആരംഭിച്ചതു മുതല്‍ വീട്ടിലെ സാധനങ്ങള്‍ തീര്‍ന്നതിനെക്കുറിച്ചാണ് എല്ലാവരും സംസാരിച്ചത്. മുട്ട, തക്കാളി തുടങ്ങിയ സാധനങ്ങളൊക്കെ വളരെ കുറവാണ്. എല്ലാവരും കുറച്ച് സാധനങ്ങള്‍ ഉപയോഗിക്കാനും മത്സരാര്‍ത്ഥികള്‍ അങ്ങോട്ടുമിങ്ങോട്ടും പറയുന്നുണ്ടായിരുന്നു. അതിനിടെയിലാണ് ജാനകി പൊട്ടിത്തെറിച്ചത്.
ചായില്‍ തുടങ്ങിയാണ് ചര്‍ച്ച വഴക്കിലേക്കും ബഹളങ്ങളിലേക്കും വഴിവെച്ചത്. പലരുടേയും അശ്രദ്ധയാണ് ഇങ്ങനെ ഒരു അവസ്ഥയ്ക്ക് കാരണമായതെന്നുള്ള വാദങ്ങളാണ ജാനകി ഉയര്‍ത്തിയത്. ജാനകിയെ അനുനയിപ്പിക്കാന്‍ എല്ലാവരും ശ്രമിച്ചെങ്കിലും തന്റെ ദേഷ്യം അടക്കാന്‍ കഴിയാതെ ജാനകി പൊട്ടിത്തെറിക്കുകയായിരുന്നു. കുക്കിംഗ് ടീമിലെ അംഗംകൂടിയാണ് ജാനകിയും.
