Connect with us

ഇത് ബിഗ് ബോസ് മലയാളമാണ് ;ഇവിടെ മലയാളമാണ് വേണ്ടത്, ബിഗ് ബോസിലെ ഇംഗ്ലീഷിനെതിരെ ശക്തമായ താക്കീതുമായി മോഹന്‍ലാല്‍!

Malayalam

ഇത് ബിഗ് ബോസ് മലയാളമാണ് ;ഇവിടെ മലയാളമാണ് വേണ്ടത്, ബിഗ് ബോസിലെ ഇംഗ്ലീഷിനെതിരെ ശക്തമായ താക്കീതുമായി മോഹന്‍ലാല്‍!

ഇത് ബിഗ് ബോസ് മലയാളമാണ് ;ഇവിടെ മലയാളമാണ് വേണ്ടത്, ബിഗ് ബോസിലെ ഇംഗ്ലീഷിനെതിരെ ശക്തമായ താക്കീതുമായി മോഹന്‍ലാല്‍!

പ്രേക്ഷക പ്രീതി പിടിച്ചു പറ്റി ബിഗ്‌ബോസിലെ മല്സരാര്ത്ഥികൾ മുന്നോട്ടു പോവുകയാണ് .
ബിഗ് ബോസ് മലയാളം സീസണ്‍ 4 ഒരാഴ്ച പിന്നിടുമ്പോള്‍ മത്സരത്തിന്റെ ഗതി എങ്ങനെയാണെന്നുള്ള കാര്യങ്ങള്‍ വിലയിരുത്തി ആരാധകരും രംഗത്തുണ്ട്. മാത്രമല്ല ശനിയാഴ്ചത്തെ എപ്പിസോഡില്‍ അവതാരകന്‍ മോഹന്‍ലാലും എത്തുന്നുണ്ട്. മത്സരാര്‍ഥികള്‍ മലയാളത്തിന് പകരം ഇംഗ്ലീഷില്‍ സംസാരിക്കാന്‍ ശ്രമിക്കുന്നതിനെ അവതാരകന്‍ശക്തമായി എതിർക്കുന്നുണ്ട് .

മലയാളി യുവത്വത്തിന്റെ പ്രതീകങ്ങളായ ആ പതിനേഴ് മത്സരാര്‍ഥികളെ ഞാന്‍ ബിഗ് ബോസ് വീട്ടിലാക്കിയിട്ട് ഇന്നേക്ക് ഒരാഴ്ച. അവര്‍ക്ക് പരാതികളും പരിഭവങ്ങളും ഉണ്ടാവാം. എന്നാല്‍ എനിക്കും അവരോട് ചിലത് പറയാനുണ്ട്. ഇത് ബിഗ് ബോസ് മലയാളമാണ്. ഇവിടുത്തെ ഭാഷ മാതൃഭാഷയായ മലയാളം ആവണം. വ്യക്തമായി വായിക്കാനും അത് കൃത്യമായി മറ്റുള്ളവര്‍ക്ക് മനസിലാവുകയും വേണം. മലയാളം അത് എന്റെയും നിങ്ങളുടെയും നിര്‍ബന്ധമാവണം. നമ്മുടെ വികാരമാവണം. സംഗതി കളറാകും.. എന്നുമാണ് പ്രൊമോ വീഡിയോയില്‍ അവതാരകനായ മോഹന്‍ലാല്‍ പറഞ്ഞിരിക്കുന്നത്.അതേ സമയം നൂറ് കണക്കിന് കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.

മലയാളി അല്ലതിരുന്നിട്ടും മലയാളം സംസാരിക്കുന്ന അപര്‍ണയെ ഒന്ന് അഭിനന്ദിക്കാന്‍ മറക്കരുത് ലാലേട്ടാ.. എന്നാണ് ഭൂരിഭാഗം പേരും കമന്റുകളിലൂടെ പറയുന്നത്. ബുദ്ധിമുട്ടി ഇംഗ്ലീഷ് പറയുന്ന 16 സായിപ്പ്, മദാമ്മകള്‍ക്കിടയിലെ ഒരേയൊരു മലയാളി പെണ്‍കുട്ടി അത് അപര്‍ണ മള്‍ബറിയാണ്. മലയാളം പറയുന്നു എന്ന് മാത്രമല്ല ടാസ്‌കില്‍ അത്യാവശ്യം കളിക്കുന്നുമുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ ആക്റ്റീവ് ആകുമെന്ന് പ്രതീക്ഷിക്കുന്ന മത്സരാര്‍ത്ഥിയാണ് അപര്‍ണ.

മലയാളം നല്ലത് പോലെ അറിയാമെങ്കിലും ഷോ കാണിക്കാന്‍ വേണ്ടി ചിലര്‍ പറയുന്നതാണ്. ജാസ്മിന്‍, നിമിഷ ഒക്കെ കഷ്ടപ്പെട്ട് ആണ് ഇംഗ്ലീഷ് പറയുന്നത്. അവിടെ ഉള്ളവര്‍ക്കൊല്ലാം മലയാളം നല്ല പോലെ അറിയാം. പിന്നെ അവര്‍ അത് പറയാത്തത് വെറും പ്രഹസനം മാത്രമാണെന്ന് പറയേണ്ടി വരും. ബിഗ് ബോസ് ഏതു ഭാഷയില്‍ ആണോ നടക്കുന്നത്, അവിടുത്തെ ഭാഷയില്‍ വേണം സംസാരിക്കാന്‍. മലയാളം ബിഗ് ബോസില്‍ മലയാളം സംസാരിക്കണം എന്നത് പ്രധാനപ്പെട്ട നിയമമാണ്.

എന്തായാലും ആദ്യ ആഴ്ചയില്‍ തന്നെ ഭാഷ ഒരു പ്രശ്‌നമായി പറഞ്ഞത് കലക്കി. പലരും മലയാളം അറിയാത്ത പോലെയാണ് പെരുമാറുന്നത്. എന്നാലും അപര്‍ണ എത്ര നന്നായി മലയാളം സംസാരിക്കുന്നു, എന്നതും ശ്രദ്ധേയമാണ്. അപര്‍ണയ്ക്ക് സംസാരിക്കാന്‍ ഏറ്റവും എളുപ്പം ഇംഗ്ലീഷാണ്. എന്നിട്ടും മാക്‌സിമം മലയാളത്തില്‍ മാത്രമേ സംസാരിക്കുന്നുള്ളു. ആ കുട്ടിയെ തീര്‍ച്ചയായും അഭിനന്ദിക്കണം. കേരളത്തിന്റെ മഹത്തായ സംസ്‌കാരത്തെ കുറിച്ച് എത്ര അഭിമാനത്തോടെയാണ് അപര്‍ണ സംസാരിച്ചത്. മറ്റുള്ള ചിലര്‍ മലയാളിയാണെന്ന കാര്യം തന്നെ മറന്നു.

ലാലേട്ടന്‍ ഇന്ന് വന്നിട്ട് പാവ വിട്ടു കൊടുത്ത ബ്ലെസ്ലിയെയും റോണ്‍സനെയും വഴക്ക് പറയണമെന്നും ചിലര്‍ പറയുന്നു. എങ്കിലേ സംഗതി കളര്‍ ആവുകയുള്ളു. എല്ലാവരും മത്സരിക്കാന്‍ വന്നിട്ട് ചിലര്‍ മാറി നില്‍ക്കുന്നതും ടാസ്‌ക് വിട്ട് കൊടുക്കുന്നതുമൊക്കെ അംഗീകരിക്കാന്‍ കഴിയില്ല. തന്ത്രപൂര്‍വ്വം ആണെങ്കിലും പാവ എടുത്ത റോബിനെയും ഡെയ്‌സിയെയും അഭിനന്ദിക്കണം. അതുപോലെ ക്യാപ്റ്റന്റെ റൂമില്‍ കയറിയതിന് റോബിന് മുന്നറിയിപ്പ് കൊടുക്കണം. ഒപ്പം ജാസ്മിന്റെ സംസാരത്തിലെ പാകപിഴകള്‍ക്കും ഒരു വാര്‍ണിങ് കൊടുത്തേ പറ്റുകയുള്ളുവെന്നാണ് ആരാധകര്‍ പറയുന്നത്. എന്തായാലും ആദ്യ ആഴ്ച തന്നെ മത്സരാർഥികളെ നിർത്തി പൊരിക്കാനുള്ള സാധ്യതകളെല്ലാം കാണുന്നുണ്ട്.

ABOUT BIGG BOSS

Continue Reading
You may also like...

More in Malayalam

Trending

Recent

To Top