വെളുത്ത കോട്ട് ധരിച്ച് നമ്മുടെ പ്രിയപ്പെട്ടവരെ കൊല്ലുന്നവരുമുണ്ട്! അവര്‍ എന്റെ അച്ഛനെ കൊന്നതാണ്; ഗോള്‍ഡന്‍ ആശുപത്രിക്കെതിരെ നിയമപരമായി നീങ്ങാൻ ഒരുങ്ങി നടി സംഭാവന
വെളുത്ത കോട്ട് ധരിച്ച് നമ്മുടെ പ്രിയപ്പെട്ടവരെ കൊല്ലുന്നവരുമുണ്ട്! അവര്‍ എന്റെ അച്ഛനെ കൊന്നതാണ്; ഗോള്‍ഡന്‍ ആശുപത്രിക്കെതിരെ നിയമപരമായി നീങ്ങാൻ ഒരുങ്ങി നടി സംഭാവന
വെളുത്ത കോട്ട് ധരിച്ച് നമ്മുടെ പ്രിയപ്പെട്ടവരെ കൊല്ലുന്നവരുമുണ്ട്! അവര്‍ എന്റെ അച്ഛനെ കൊന്നതാണ്; ഗോള്‍ഡന്‍ ആശുപത്രിക്കെതിരെ നിയമപരമായി നീങ്ങാൻ ഒരുങ്ങി നടി സംഭാവന
ആശുപത്രി ജീവനക്കാരുടെ അനാസ്ഥ കൊണ്ട് അച്ഛന് മരിച്ചതെന്ന് നടി സംഭാവന സേഠ്. ഇതേ തുടർന്ന് ജയ്പൂര്‍ ഗോള്‍ഡന്‍ ആശുപത്രിക്കെതിരെ നിയമപരമായി നീങ്ങാൻ ഒരുങ്ങുകയാണ് താരം. മെയ് 8ന് ആണ് സംഭാവനയുടെ പിതാവ് മരിച്ചത്.
ചില നഴ്സുമാര്‍ പിതാവിനോട് അപമര്യാദയായി പെരുമാറിയെന്നും ഓക്സിജന്‍ ലെവല്‍ 55 ആയപ്പോഴും നല്ലതാണ് കുഴപ്പമില്ലെന്ന് പറഞ്ഞതായും നടി പറയുന്നു.
പിതാവ് എസ്.കെ സേഠ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന ദൃശ്യങ്ങള്‍ പങ്കുവച്ചു കൊണ്ടുള്ള വീഡിയോ പങ്കുവച്ചാണ് സംഭാവനയുടെ പോസ്റ്റ്. നഴ്സുമാര്‍ അപമര്യാദയായി പെരുമാറിയെന്നും വീഡിയോയില്‍ സംഭാവന പറയുന്നുണ്ട്.
സംഭാവനയുടെ കുറിപ്പ്:
അവര്‍ എന്റെ അച്ഛനെ കൊന്നതാണ്. ഇപ്പോള്‍ എല്ലാ ഡോക്ടര്‍മാര്‍ക്കും ദൈവത്തിന് സമമാകാന്‍ കഴിയില്ല. വെളുത്ത കോട്ട് ധരിച്ച് നമ്മുടെ പ്രിയപ്പെട്ടവരെ കൊല്ലുന്നവരുമുണ്ട്. ഈ വീഡിയോ റെക്കോര്‍ഡ് ചെയ്ത് രണ്ടു മണിക്കൂറിന് ശേഷം എന്റെ അച്ഛന് മരിച്ചു അല്ലെങ്കില്‍ വൈദ്യശാസ്ത്രപരമായി കൊല്ലപ്പെട്ടു. പിതാവിനെ നഷ്ടപ്പെടുന്നത് ജീവിതത്തിലെ ഏറ്റവും വലിയ ഭയമായിരുന്നു, അത് കണ്ടു.
എന്റെ പിതാവ് പഠിപ്പിച്ചതു പോലെ ഇനി സത്യത്തിന് വേണ്ടി പോരാടാന്‍ ഒരുങ്ങുകയാണ്. ഈ പോരാട്ടത്തില്‍ പരാജയപ്പെട്ടാലും ഇല്ലെങ്കിലും പല വമ്പന്‍ സ്രാവുകളുടെയും ദൈവമെന്ന മുഖം മൂടി വലിച്ചു കീറും. അച്ഛന്റെ അന്തിമ ചടങ്ങുകള്‍ കഴിയാന്‍ കാത്തിരിക്കുകയാണ്. ഈ പോരാട്ടത്തില്‍ നിങ്ങളുടെ പിന്തുണയും വേണം. ഈ ദുഷ്ക്കര സമയത്ത് ആശുപത്രികളില്‍ പോകേണ്ടി വന്നവര്‍ക്ക് സമാനമായ അവഗണനകള്‍ നേരിടേണ്ടി വന്നിട്ടുണ്ടാകുമെന്ന് അറിയാം. ഒരുമിച്ച് പോരാടാം.
സിനിമ കോൺക്ലേവ് ഓഗസ്റ്റ് ആദ്യവാരം തന്നെ സംഘടിപ്പിക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. തുടർന്ന് രണ്ടുമാസത്തിനകം നിയമനിർമാണം പൂർത്തിയാക്കുമെന്നാണ് വിവരം. ഹേമാ കമ്മിറ്റി...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടൻ ഷൈൻ ടോം ചാക്കോയ്ക്കും കുടുംബത്തിനും അപകടം പറ്റിയെന്നുള്ള വാർത്തകൾ പുറത്തെത്തുന്നത്. ഇപ്പോഴിതാ ഷൈൻ ടോം ചാക്കോയെ...
നിരവധി ആരാധകരുള്ള ഗാനരചയിതാവ് ആണ് വൈരമുത്തു. ഇപ്പോഴിതാ താൻ എഴുതിയ പാട്ടിലെ വരികൾ അനുമതിയില്ലാതെ സിനിമാപ്പേരുകളാക്കുന്നതിനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം. സോഷ്യൽ...