Connect with us

കാര്യമറിയാതെ തർക്കിക്കല്ലേ മോളെ, ഇത് വേറെ ആളാണ്; എന്നോട് ചോദിച്ചാൽ പോരെ’; പൃഥ്വി ഒളിപ്പിച്ച സസ്പെൻസ് പൊളിച്ച് മല്ലിക

Actor

കാര്യമറിയാതെ തർക്കിക്കല്ലേ മോളെ, ഇത് വേറെ ആളാണ്; എന്നോട് ചോദിച്ചാൽ പോരെ’; പൃഥ്വി ഒളിപ്പിച്ച സസ്പെൻസ് പൊളിച്ച് മല്ലിക

കാര്യമറിയാതെ തർക്കിക്കല്ലേ മോളെ, ഇത് വേറെ ആളാണ്; എന്നോട് ചോദിച്ചാൽ പോരെ’; പൃഥ്വി ഒളിപ്പിച്ച സസ്പെൻസ് പൊളിച്ച് മല്ലിക

മലയാളി സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് മല്ലിക സുകുമാരൻ. മല്ലിക സുകുമാരൻ മാത്രമല്ല, മക്കളായ പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും പ്രേക്ഷകർക്ക് പരചിതമാണ്.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം കുടുംബത്തിനൊപ്പമുളള വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. സിനിമയിലും സീരിയലുകളിലുമായി ഇപ്പോഴും സജീവമാണ് മല്ലിക സുകുമാരൻ. ഇപ്പോഴിതാ പ്രിത്വിരാജിനെ കുറിച്ച് മല്ലിക സുകുമാരൻ പറയുന്ന വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.

‘നടന്‍ എന്ന നിലയില്‍ പുതിയ മേഖലകള്‍ തേടുകയാണ്’ എന്ന ആമുഖത്തോടെയാണ് കഴിഞ്ഞ ദിവസം പൃഥ്വി ചിത്രം പങ്ക് വെച്ചിരുന്നത്. എന്നാൽ സിനിമയെക്കുറിച്ച് സംസാരം ഒക്കെ ഞങ്ങൾക്ക് ഇടയിൽ ഉണ്ടാകാറുണ്ട് എന്ന് പറഞ്ഞ മല്ലിക അടുത്തതായി രാജമൗലിയുടെ പടത്തിലേക്ക് ആണെന്ന് തോന്നുന്നുയെന്നും അല്ലാതെ കൂടുതൽ ഒന്നും അവൻ പറഞ്ഞിട്ടില്ലെന്നും മല്ലിക ഇന്നലെ പറഞ്ഞിരുന്നു.

നടന്റെ ചിത്രത്തിന് താഴെ നിരവധി കമന്റുകളാണ് വന്നത്. പിന്നാലെ ഇതിന് താഴെ നിരവധി പേര്‍ കമന്റുമായി രംഗത്തെത്തിയിരുന്നു. ‘ഇതൊക്കെ എഐ ആണ്… ആരും വിശ്വസിക്കേണ്ട’ എന്നായിരുന്നു ആക്ടിവിസ്റ്റ് സിന്‍സി അനിൽ ഇതിന് താഴെ രസകരമായ കമന്റുമായി എത്തിയത്.

എന്നാൽ ഇതിനുള്ള മറുപടിയെന്നോണം മല്ലിക സുകുമാരന്‍ നല്‍കിയ കമന്റാണ് വൈറലാകുന്നത്. . ‘ അല്ല, അടുത്ത സിനിമ രാജമൗലി ഫിലിം. ഹീ ഈസ് ലീവിംഗ് ടുനൈറ്റ്. സിന്‍സിയും തുടങ്ങിയോ കാര്യങ്ങള്‍ അന്വേഷിക്കാതെയുള്ള തര്‍ക്കമെന്നും എന്നോട് ചോദിച്ചുകൂടെ?’ എന്നുമായിരുന്നു സിന്‍സിയുടെ കമന്റിന് മറുപടിയായി മല്ലികയുടെ മാസ് മറുപടി.

അതേസമയം എമ്പുരാനെ കുറിച്ച് എല്ലാവരും പറയുന്നത് കേൾക്കുമ്പോൾ ഒരുപാട് സന്തോഷം ഉണ്ടെന്നും കണ്ടിട്ട് എല്ലാവരും പറയണമെന്നും മല്ലിക മാധ്യമങ്ങളോട് പറഞ്ഞു. മാത്രമല്ല സിനിമയിൽ പ്രാർത്ഥനയ്ക്ക് കിട്ടിയതിൽ തുള്ളിച്ചാടി നടക്കുകയാണെന്ന് നടി സന്തോഷത്തോടെ പറയുന്നു.

രാജു അവളെ വിളിച്ചപ്പോഴും കാര്യങ്ങൾ ഒന്നും വിശദമായി പറഞ്ഞിരുന്നില്ല. എല്ലാം പിന്നീടാണ് അറിയിക്കുന്നത്. എല്ലാം കാണുമ്പോൾ സന്തോഷമാണെന്നു ബാക്കിയെല്ലാം ദൈവത്തിന്റെ കയ്യിലാണെന്നും മല്ലിക വ്യക്തമാക്കി. അതേസമയം കേരളത്തിലെ പ്രേക്ഷകർ നമ്മളെ ഇതുവരെ വിട്ടുകളഞ്ഞിട്ടില്ലെന്നും ഇനിയും കൂടെ നിൽക്കും എന്നാണ് വിശ്വാസമെന്നും താരം വാചാലയായി. പദത്തിന്റെ കാര്യത്തിൽ പേടിയില്ല. എങ്കിലും ആ ഈ ഫീൽഡ് അങ്ങനെ ആണല്ലോ. എല്ലാം അങ്ങനെ ഓടണം എന്നൊന്നും ഇല്ല. എന്നാൽ രാജു അത്രയും ഹാർഡ് വർക്കിങ് ആണെന്നും ഈ പടത്തിന് വേണ്ടി അവൻ ഒരുപാട് കഷ്ടപ്പെട്ടെന്നും മല്ലിക വ്യക്തമാക്കി. അമ്മയെന്ന നിലയിൽ ഞാൻ എപ്പോഴും പ്രാർത്ഥിക്കുമെന്നും താരം പറഞ്ഞു.

Continue Reading
You may also like...

More in Actor

Trending

Recent

To Top