Connect with us

കഞ്ചാവ് ബംഗാളികളുടെയും മലയാളികളുടേത് സിന്തറ്റിക്ക് ഡ്രഗ്‌സുമായി മാറി; നടൻ രവീന്ദ്രൻ

Actor

കഞ്ചാവ് ബംഗാളികളുടെയും മലയാളികളുടേത് സിന്തറ്റിക്ക് ഡ്രഗ്‌സുമായി മാറി; നടൻ രവീന്ദ്രൻ

കഞ്ചാവ് ബംഗാളികളുടെയും മലയാളികളുടേത് സിന്തറ്റിക്ക് ഡ്രഗ്‌സുമായി മാറി; നടൻ രവീന്ദ്രൻ

പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് നടൻ രവീന്ദ്രൻ. സിനിമയിലെ വയലൻസും മയക്കുമരുന്ന് ഉപയോഗവും നാട്ടിൽ വർധിച്ചുവരുന്ന കുറ്റകൃത്യങ്ങൾക്ക് കാരണമാകുന്നുവെന്ന വിഷയത്തെ കുറിച്ച നടൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. കേരളത്തിൽ ഇപ്പോൾ കഞ്ചാവ് ബംഗാളികളുടെയും സിന്തറ്റിക്ക് ഡ്രഗ്‌സ് മലയാളികളുടെയും എന്ന സ്ഥിതിയാണെന്നാണ് നടൻ പറയുന്നത്.

ന്യൂ മീഡിയയുടെ വളർച്ച പ്രധാനപ്പെട്ട ഘടകമാണ്. പെട്ടെന്ന് കേരളത്തിലേയ്ക്ക് വന്നതാണ് സിന്തറ്റിക്ക് ഡ്രഗ്‌സ്. അത് വലിയ അപകടകാരിയാണ്. കഞ്ചാവ് ബംഗാളികളുടെയും മലയാളികളുടേത് സിന്തറ്റിക്ക് ഡ്രഗ്‌സുമായിട്ടാണ് മാറിയിരിക്കുന്നത്. തലച്ചോറിനെ കൺട്രോൾ ചെയ്യുന്നതാണ് കെമിക്കലുകൾ.

നമ്മുടെ ഇടയിൽ മാധ്യമ സാക്ഷരത ഏറ്റവും ആവശ്യമുള്ള ഒന്നാണ്. ഒരു ഉദാഹരണം പറയാം, എംജിആർ സിനിമകൾ വന്നതെല്ലാം വാൾപയറ്റും ഇടിയും ഒക്കെയുള്ളതല്ലേ. എന്നാൽ എംജിആർ സിനിമകൾ ഒരു സമൂഹത്തെ വളർത്തിയ സിനിമയാണ്. അണ്ണാ ദുരൈയുടെ സിനിമയായിരിക്കും തമിഴ്‌നാട്ടിൽ ദ്രാവിഡ മുന്നേറ്റ കഴകമുണ്ടാക്കിയതും. തിന്മയ്ക്കെതിരെ നന്മയുടെ പോരാട്ടം എല്ലാം സിനിമയിലൂടെയാണ് കാണിച്ചത്.

ഫാഷൻ സമൂഹത്തെ സ്വാധീനിക്കുന്നതിൽ സിനിമയ്ക്ക് പങ്കുണ്ടെന്നതുപോലെ സിനിമയിലെ സംഭാഷണങ്ങളും സമൂഹത്തിൽ സ്വാധീനമുണ്ടാക്കും എന്നാണ് രവീന്ദ്രൻ പറയുന്നത്. അതേസമയം, സിനിമയിൽ വയലൻസ് വർധിക്കുന്നതായി അഭിപ്രായമുണ്ടോ എന്ന ചോദ്യത്തിന് വയലൻസിനെ മഹത്വവത്കരിക്കരുതെന്നായിരുന്നു അടുത്തിടെ കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മറുപടി.

സിനിമയയ്ക്കും പങ്കുണ്ടാകാം. എന്നാൽ എല്ലാം ഉത്ഭവിച്ചത് സിനിമയിൽ നിന്നാണെന്ന് പറയരുത്. ഇടുക്കി ഗോൾഡ് എന്ന സിനിമയെ വിമർശിക്കുന്നു. ഇടുക്കി ഗോൾഡ് ഉള്ളതുകൊണ്ടാണ് അത്തമൊരു കലാരൂപം ഉണ്ടായത് എന്നുമാണ് മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പ്രതികരിച്ചത്.

More in Actor

Trending

Recent

To Top