പെണ്‍കുട്ടികള്‍ മാതാപിതാക്കളെ കെയര്‍ കൊടുത്ത് സംരക്ഷിക്കുന്ന കഴിവ് ആണ്‍കുട്ടികള്‍ക്കില്ല, സുകുവേട്ടന്‍ ഉണ്ടായിരുന്നെങ്കില്‍ മക്കള്‍ രണ്ടാളും ഞാനും വേറെയായി താമസിക്കില്ലായിരുന്നു, എല്ലാവരും ഒരു വീട്ടില്‍ തന്നെ ഉണ്ടാവുമായിരുന്നു; മല്ലിക സുകുമാരന്റെ വാക്കുകൾ ശ്രദ്ധ നേടുന്നു
മലയാളികള്‍ സ്വന്തം കുടുംബാംഗത്തെപ്പോലെ കാണുന്ന താരമാണ് മല്ലിക സുകുമാരന്‍. സിനിമയിലും സീരിയലിലുമൊക്കെയായി സജീവമാണ് മല്ലിക. സുകുമാരന്റെ മരണ ശേഷം മല്ലികയും മക്കളായ പൃഥ്വിരാജും ഇന്ദ്രജിത്തും മരുക്കളായ സുപ്രിയയും പൂർണ്ണിമയും കൊച്ചുമക്കളുമെല്ലാം സിനിയുടെ വിവിധ മേഖലകളിൽ സജീവമാണ്. ഇവരുടെ അഭിമുഖങ്ങൾ പലപ്പോഴും ശ്രദ്ധ നേടാറുമുണ്ട്
വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ച് പോയ ഭര്‍ത്താവ് സുകുമാരനെ കുറിച്ചും പല അഭിമുഖങ്ങളിലും വാ തോരാതെ മല്ലിക സംസാരിക്കാറുമുണ്ട്. ഇപ്പോഴിതാ തന്റെ പുതിയ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖങ്ങളിൽ പതിവ് തെറ്റിക്കാതെ സുകുമാരനെ കുറിച്ച് സംസാരിക്കുകയാണ് നടി. ഇത്രത്തോളം പറയാന്‍ കാരണം അദ്ദേഹം അത്രയും സ്‌നേഹിച്ചത് കൊണ്ടാണെന്നാണ് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്
മല്ലിക സുകുമാരന്റെ വാക്കുകളിലേക്ക്
അത്രയും എന്നെ സ്‌നേഹിച്ചത് കൊണ്ടാണ് സുകുവേട്ടനെ കുറിച്ച് എല്ലായിടത്തും പറയുന്നതെന്നാണ് മല്ലിക സുകുമാരന്‍ പറയുന്നത്. നമുക്ക് എന്ത് നഷ്ടപ്പെട്ടോ അത് തിരിച്ച് തരാനായി നമ്മള്‍ അറിയാതെ നമ്മളിലേക്ക് വരികയും സത്യസന്ധമാണെന്ന് മനസിലാക്കുകയും ചെയ്തു. അതിലൂടെ എന്റെ കണ്ണ് നിറഞ്ഞാല്‍ ഓടി വരുന്ന മക്കളെയും തന്ന മനുഷ്യനെ നമ്മളെങ്ങനെ ചിത്രീകരിക്കാതെ ഇരിക്കും.
ശരിക്കം അദ്ദേഹത്തെ ഈശ്വരന് തുല്യമായിട്ടേ എനിക്ക് കാണാന്‍ സാധിക്കു. എന്റെ എല്ലാ സുഖങ്ങളും സുകുവേട്ടനിലൂടെ കിട്ടിയതാണ്. ഒന്നും പ്ലാന്‍ ചെയ്തതല്ല. ഞാനിനി കരയാന്‍ പാടില്ലെന്ന് അദ്ദേഹത്തിന് തോന്നി. മക്കളെയും അതുപോലെ ട്രെയിനിങ് കൊടുത്താണ് വളര്‍ത്തിയത്. ഞാന്‍ ചെയ്യേണ്ട പലതും ചെയ്ത് വെച്ചിട്ടാണ് പുള്ളി പോയതെന്നും മല്ലിക പറയുന്നു.
സുകുവേട്ടന്‍ ഉണ്ടായിരുന്നെങ്കില്‍ മക്കള്‍ രണ്ടാളും ഞാനും വേറെയായി താമസിക്കുമായിരുന്നില്ല. എല്ലാവരും ഒരു വീട്ടില്‍ തന്നെ ഉണ്ടാവുമായിരുന്നു. സുകുവേട്ടന്‍ ചിന്തിക്കുന്നത് ആണ്‍കുട്ടികള്‍ കണ്ട് പഠിക്കേണ്ടത് പെണ്‍കുട്ടികള്‍ അവരുടെ അച്ഛനമ്മമാരെ നോക്കുന്നതെങ്ങനെയാണെന്നാണ്. കാരണം പെണ്‍കുട്ടികള്‍ക്കാണ് മാതാപിതാക്കളോട് അച്ഛനും അമ്മയുമാണല്ലോ എന്ന കെയര്‍ കൂടുതലുണ്ടാവുക.
ആണ്‍കുട്ടികള്‍ ചിന്തിക്കുക, അമ്മയ്ക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ സുപ്രിയയോ പൂര്‍ണിമയെയോ വിളിക്കുമെന്നാണ്. ഞാന്‍ നേരെ തിരിച്ചാണ്. എന്ത് കാര്യം ഉണ്ടെങ്കിലും ഞാന്‍ മക്കളോടാണ് പറയാറുള്ളത്. ഇടയ്ക്ക് ഞാനിങ്ങനെ വരാന്‍ പറയുമ്പോള്‍ രണ്ട് വര്‍ത്തമാനവും അമ്മ തന്നെയാണോ പറയുന്നതെന്ന് അവര്‍ ചോദിക്കും. കാരണം നിര്‍മാതാക്കള്‍ ലക്ഷക്കണക്കിന് രൂപ മുടക്കി നിര്‍മ്മിക്കുന്ന സിനിമയാണ്, അതില്‍ വീഴ്ച വരുത്തരുതെന്ന് പറഞ്ഞ് തന്നത് അമ്മയാണ്. അതേ അമ്മ തന്നെ എനിക്ക് ചുമയാണ്, നിങ്ങളിങ്ങ് വാ എന്ന് പറഞ്ഞ് വിളിക്കുകയാണോ എന്നായിരിക്കും അവരുടെ മറുപടിയെന്ന് മല്ലിക സുകുമാരന്‍ പറയുന്നു.
ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് പെണ്‍കുട്ടികള്‍ മാതാപിതാക്കളെ കെയര്‍ കൊടുത്ത് സംരക്ഷിക്കുന്ന കഴിവ് ആണ്‍കുട്ടികള്‍ക്കില്ല. അതാണ് ചിലര് മരുമക്കള്‍ വന്ന് കയറിയതോടെ എന്റെ മകന്‍ പോയെ എന്ന് പറഞ്ഞ് കരയുന്നതിന്റെ കാരണം. ഇതൊക്കെ മനസിലാക്കേണ്ടത് അമ്മമാരാണ്. ആണ്‍കുട്ടികള്‍ക്ക് എല്ലാത്തിനും ഒരു ലിമിറ്റേഷനുണ്ട്. എന്നാല്‍ പെണ്‍കുട്ടികള്‍ അങ്ങനെയല്ല. അവരെങ്ങനെയെങ്കിലും അറിഞ്ഞെത്തും. ഞാനിത് രണ്ടിനും പോവാറില്ല. സമാധാനമായി ജോലി ചെയ്ത് ഇവിടെ കിടക്കും.