Actress
മാന്യമായി വസ്ത്രം ധരിക്കണം, അതിന് മറ്റൊരാൾ കമന്റ് പറഞ്ഞാൽ വലിയ കുറ്റമാണ്; ഒരു ഉപദ്രവം നടന്നാൽ 15 കൊല്ലമൊക്കെ പറയാൻ വൈകുന്നത് എന്തിനാണ്. അവന്റെ ചെവിക്കല്ലിന് കൊടുക്കാൻ 15 സെക്കന്റ് വേണ്ടല്ലോ; മല്ലിക സുകുമാരൻ
മാന്യമായി വസ്ത്രം ധരിക്കണം, അതിന് മറ്റൊരാൾ കമന്റ് പറഞ്ഞാൽ വലിയ കുറ്റമാണ്; ഒരു ഉപദ്രവം നടന്നാൽ 15 കൊല്ലമൊക്കെ പറയാൻ വൈകുന്നത് എന്തിനാണ്. അവന്റെ ചെവിക്കല്ലിന് കൊടുക്കാൻ 15 സെക്കന്റ് വേണ്ടല്ലോ; മല്ലിക സുകുമാരൻ
മലയാളി സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് മല്ലിക സുകുമാരൻ. മല്ലിക സുകുമാരൻ മാത്രമല്ല, മക്കളായ പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും പ്രേക്ഷകർക്ക് പരചിതമാണ്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം കുടുംബത്തിനൊപ്പമുളള വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. സിനിമയിലും സീരിയലുകളിലുമായി ഇപ്പോഴും സജീവമാണ് മല്ലിക സുകുമാരൻ.
ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ നടി പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. പൊതുവേദികളിൽ ധരിക്കേണ്ട വസ്ത്രത്തെ സംബന്ധിച്ച് മാന്യത കാണിക്കണം എന്നും അതിന് മറ്റൊരാൾ കമന്റ് പറഞ്ഞാൽ വലിയ കുറ്റമാണ് എന്ന് പറയുന്നതിനെ അംഗീകരിക്കാൻ കഴിയില്ല എന്നും മല്ലിക സുകുമാരൻ പറയുന്നു.
എന്നാൽ ഇത് പറഞ്ഞതിന്റെ പേരിൽ തന്നെ സ്ത്രീ വിരോധിയായി ചിത്രീകരിക്കേണ്ട എന്നും നടി വ്യക്തമാക്കി. ഇന്ന് ഫ്രീഡം എന്ന വാക്കിനെ പല തരത്തിൽ പലരും വ്യാഖ്യാനിക്കുന്നുണ്ട്. അത് ശരിയല്ല. സ്ത്രീശാക്തീകരണത്തെ കുറിച്ച് ഞാൻ സംസാരിച്ചു. ഒരാവശ്യം വന്നാൽ നമ്മളുടേതായ സൗകര്യത്തിന് വസ്ത്രം ധരിക്കേണ്ടി വരും. യാത്ര പോകുമ്പോൾ സാരിയൊന്നും ഉടുത്ത് പ്ലെയിനിൽ കേറാൻ പറ്റില്ല. അപ്പോൾ ഒരു സൽവാർ കമ്മീസോ ചുരിദാറോ ഒക്കെയിട്ട് നമ്മൾ പോകും. അത് നമ്മളുടെ സൗകര്യം.
നമ്മൾ നമ്മളുടെ മക്കളും കൊച്ചുമക്കളും ഒക്കെയായി കടപ്പുറത്ത് പോയിരിക്കുകയാണ്. അപ്പോൾ നനയാതെ ഇരിക്കാൻ അതിന് അനുസരിച്ചുള്ള വസ്ത്രം ധരിക്കും. പക്ഷെ ഒരുപാട് മാന്യദേഹങ്ങളുള്ള ഒരു സദസിൽ പോകുമ്പോൾ നമ്മൾ ആര്, ആരുടെ മകൾ, എങ്ങനെ നമ്മളെ വളർത്തി ഇതെല്ലാം ഒരു വലിയ പോയന്റ് തന്നെയാണ്. നമ്മുടെ സംസ്‌കാരം. അല്ലാതെ എവിടെങ്കിലും ചാനലിൽ ഇരുന്ന് തെറിവിളിക്കുന്നവനെ നമുക്ക് പറയാൻ പറ്റുമോ.
അത് പറയാൻ പറ്റില്ല. സ്ത്രീക്ക് സ്വാതന്ത്ര്യം വേണം സമത്വം വേണം എന്നുള്ളത് കൊണ്ടാണ് ഉദ്ദേശിക്കുന്നത് എന്ന് ഞാൻ ചോദിച്ചു. മര്യാദക്ക് വേഷം കെട്ടി നടന്നവരൊക്കെ പല വേഷവിദാനത്തിൽ നടക്കാൻ തുടങ്ങി. അത് അവരുടെ ഇഷ്ടമാണ്. അവരെ ഞാൻ കുറ്റം പറയുന്നില്ല. പക്ഷെ അത് കാണുമ്പോൾ ആരെങ്കിലും ഒരു കമന്റ് പറഞ്ഞാൽ അത് വലിയ കുറ്റമാണ്. അതാണ് തെറ്റ്. അതിനൊന്നും ഞാൻ ആണുങ്ങളെ പറയത്തില്ല.
അത് പറഞ്ഞാൽ മല്ലിക സ്ത്രീ വിരോധിയാണ് എന്ന് പറയും. അത് നമ്മൾ പറയിപ്പിക്കുന്നതാണ്. നമ്മളുടെ ഒരു കൺസപ്റ്റ് ഉണ്ട്. കേരളത്തിലെ പെൺകുട്ടികൾ പൊതുവായ സദസിൽ വരുമ്പോൾ എങ്ങനെ വരണം എന്നൊക്കെ. അതിൽ നിന്ന് വിപരീതമായി നാളെ ഞാനിപ്പോൾ ജീൻസും ഷർട്ടുമിട്ട് രണ്ട് ബട്ടണൊക്കെ തുറന്നിട്ട് ഞാൻ വന്ന് നിന്നാൽ നിങ്ങൾ ചോദിക്കും അയ്യോ ഈ തള്ളക്ക് എന്ത് പറ്റി എന്ന്.
എന്ന് പറയുന്നത് പോലെയാണ്. ഒരുപാട് കാര്യങ്ങൾ മനസിലെടുത്ത് വേണം നമ്മൾ പൊതുവായ സദസിൽ പോകാൻ. അവിടെ ചെല്ലുമ്പോൾ നമ്മൾ മാന്യമായി നിൽക്കണം. അതുപോലെ ഒരു ഉപദ്രവം നടന്നാൽ 15 കൊല്ലമൊക്കെ പറയാൻ വൈകുന്നത് എന്തിനാണ്. അവന്റെ ചെവിക്കല്ലിന് കൊടുക്കാൻ 15 സെക്കന്റ് വേണ്ടല്ലോ എന്നും മല്ലിക സുകുമാരൻ പറയുന്നു.
അതേസമയം, കമന്റുകളുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. മല്ലിക സുകുമാരന്റെ വാക്കുകളെ പലരും പിന്തുണയ്ക്കുമ്പോൾ ചിലർ വിമർശനവുമായും രംഗത്തെത്തുന്നുണ്ട്. കൊച്ചുമകൾ പ്രാർത്ഥനയെ കുറിച്ചാണോ പറയാതെ പറഞ്ഞത്…, അതിൽ ഒന്നും പറയാനില്ലേ, ആദ്യം സ്വന്തം കുടുംബത്തിൽ ഈ പറയുന്നതൊക്കെ നടപ്പിലാക്ക് എന്നിട്ട് മതി സമൂഹത്തിലേയ്ക്ക്, കൊച്ചുമകൾകകും ബാധകമാണോ, ഇതെല്ലാം പ്രാർത്ഥനയോട് കൂടി പറഞ്ഞ് മനസിലാക്കൂ എന്നിങ്ങനെ പോകുന്ന കമന്റുകൾ.
അതേസമയം, വലിയ വിമർശനങ്ങളാണ് പലപ്പോഴും പ്രാർത്ഥനയുടെ വസ്ത്രധാനരണത്തിന് സോഷ്യൽ മീഡിയയിൽ നിന്നും ഉയരുന്നത്. അടുത്തിടെ, പ്രാർത്ഥനയുടെ വസ്ത്രധാരണത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വന്ന കമന്റുകളെക്കുറിച്ചും മല്ലിക പ്രതികരിച്ചിരുന്നു.. വസ്ത്ര ധാരണം പ്രാർത്ഥനയുടെ ഇഷ്ടമാണെന്നാണ് മല്ലിക സുകുമാരൻ പറഞ്ഞത്.
കീറിയ പാന്റിട്ടു, കയ്യില്ലാത്ത ഉടുപ്പിട്ടു എന്ന് പറയുന്നവരുണ്ട്. ആ കുട്ടിയ്ക്ക് പത്ത് പതിനാറ് വയസായി. നാളെ പൂർണിമ ഇട്ടു എന്ന് തന്നെയിരിക്കട്ടെ. ഇന്ദ്രനും എതിർപ്പില്ല, ആ കുട്ടിയുടെ അച്ഛനും അമ്മയ്ക്കും എതിർപ്പില്ല. പിന്നെ ഞാനെന്ത് പറയാനാണ്. പൂർണിമയുടെ പ്രധാന ജോലി ബ്യൂട്ടീക് ആണ്. പഴയ സാരി വെട്ടി ഉടുപ്പ് തയ്ച്ച് ഫോട്ടോ എടുത്ത് പലർക്കും അയക്കുന്നുണ്ട്. നിങ്ങൾക്ക് കാണാൻ വേണ്ടി മാത്രമല്ല ഫോട്ടോ.
പുറത്തേയ്ക്ക് പൂർണിമ ഒരുപാട് ബിസിനസൊക്കെ ചെയ്യുന്നുണ്ട്. പ്രാർത്ഥന കുട്ടിയല്ലേ, ലണ്ടനിലൊക്കെ പോയി പഠിക്കുമ്പോൾ കീറിയ പാന്റോ കയ്യില്ലാത്ത ഉടുപ്പോ ധരിച്ചെന്നിരിക്കും. ഇവിടെ വരുമ്പോൾ ഇവിടത്തേതായ രീതിയിൽ ഡ്രസ് ധരിക്കും. സാരിയുടുത്ത് പ്രാർത്ഥന എന്റെ കൂടെ അമ്പലത്തിൽ വന്നിട്ടുണ്ടല്ലോ. അതൊക്കെ അവരുടെ ഇഷ്ടമാണ്. ശ്രദ്ധിക്കണമെന്ന് ഞാൻ പറയും. ഓരോരോ സദസ്സിൽ പോകുമ്പോൾ വിമർശകരായിരിക്കും കൂടുതൽ. ആളുകൾക്ക് എന്തെങ്കിലുമൊക്കെ പറയണമല്ലോയെന്നും മല്ലിക സുകുമാരൻ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസവും ചെറുമക്കളെ കുറിച്ച് മല്ലിക പറഞ്ഞിരുന്നു. അലംകൃതയെ മുംബൈയിലെ സ്കൂളിൽ പഠിക്കാൻ ചേർത്തതിൽ താൻ എപ്പോഴും പരിഭവം പറയാറുണ്ടെന്നും ഫോണിലൂടെ മാത്രമുള്ള കമ്യൂണിക്കേഷനെ ഉള്ളുവെന്നും കൊച്ചുമകളെ കണ്ടിട്ട് നാളുകൾ കുറച്ചായിയെന്നും മല്ലിക പറയുന്നു. അലംകൃത കേരളത്തിലായിരുന്ന സമയത്ത് ഞാനുമായി നല്ല അടുപ്പമായിരുന്നു. പക്ഷെ അദ്ദേഹത്തിന് ടെസ്റ്റ് എഴുതിയശേഷം അംബാനിയുടെ സ്കൂളിൽ അഡ്മിഷൻ കിട്ടി. ഞാൻ അതിൽ പിണക്കത്തിലാണ്. അവിടെ പഠിച്ചവരാണോ ലോകത്തിൽ മഹാന്മാരായിട്ടുള്ളത് എന്നൊക്കെ ചോദിച്ച് ഞാൻ ഇടയ്ക്ക് എന്റെ സങ്കടം പറയാറുണ്ട്. അല്ലാതെ കുറ്റമല്ല. പിള്ളേരെ എപ്പോഴും കാണാൻ പറ്റാത്തതിന്റെ സങ്കടം എനിക്കുണ്ട്. ലോകമെമ്പാടും മിടുക്കന്മാരായി ഇരിക്കുന്ന പലരും മലയാളികളാണ്. സ്പേസിൽ പോയവർ വരെയുണ്ട്.
അവരൊക്കെ അംബാനിയുടെ സ്കൂളിലാണോ പഠിച്ചത്?. ഈ സ്കൂളൊക്കെ ഇപ്പോൾ വന്നതല്ലേ. കുഞ്ഞിനെ തിരിച്ച് നാട്ടിലേക്ക് കൊണ്ടുവരുമെന്ന് പൃഥ്വിരാജ് പറയാറുണ്ട്. അടുത്തിടെയായി വർക്കുകൾ കൂടുതലും ബോംബെയിൽ ആയതുകൊണ്ടാണ് മോളെ അവിടെ ചേർത്തതെന്നാണ് പൃഥ്വി പറഞ്ഞത്. ആദ്യം അവർ അവിടെ ഒരു വീട് വാങ്ങിയിരുന്നു. അത് കൊടുത്തിട്ടാണ് ഇപ്പോൾ പുതിയത് വാങ്ങിയത്. സെപ്റ്റംബറൊക്കെ ആകുമ്പോഴേക്കും അതിന്റെ കാര്യങ്ങൾ ഓക്കെയാകും.
മുംബൈ സുപ്രിയയ്ക്കും ഇഷ്ടമാണ്. കാരണം പുള്ളിക്കാരി അവിടെയാണല്ലോ ജീവിച്ചത്. അതുകൊണ്ട് കൂടിയാണ് മുംബൈയിൽ ഒരു ഫ്ലാറ്റ് വാങ്ങാൻ പൃഥ്വി തീരുമാനിച്ചത്. വീടിന്റെ കാര്യത്തിനും ജോലിക്കും എല്ലാമായി നിരന്തരം രണ്ടുപേർക്കും മുംബൈയിലേക്ക് പോകേണ്ടി വരും. ആ സമയങ്ങളിൽ കുഞ്ഞിനെ അമ്മയെ ഏൽപ്പിച്ച് പോകുന്നത് ശരിയല്ലെന്ന് പറഞ്ഞാണ് അവർ അലംകൃതയെ മുംബൈയിൽ ചേർത്തത്.
പ്രാർത്ഥനയും നക്ഷത്രയും ഇവിടെ തന്നെയുണ്ട്. അവരെ കാണാൻ സാധിക്കാറുണ്ട്. അലംകൃതയോട് ഫോണിൽ കൂടിയുള്ള സംസാരം മാത്രമെയുള്ളു. ആ കുഞ്ഞിനെ കണ്ടിട്ട് കുറച്ച് കാലമായി. രാജുവിന്റെ ഡയറക്ഷൻ പോലെയാണ് പ്രാർത്ഥനയുടെ മ്യൂസിക്ക്. ജസ്റ്റിൻ ബീബറെന്നും പറഞ്ഞാണ് പ്രാർത്ഥന മ്യൂസിക്കിന് പിന്നാലെ യാത്ര തുടങ്ങിയത്. ഏത് നേരവും മുറിക്കുള്ളിൽ ഇരുന്ന് പിയാനോയും ഗിറ്റാറും പാട്ടുമെല്ലാമാണ് പ്രാർത്ഥന എന്നാണ് മല്ലിക സുകുമാരൻ പറഞ്ഞത്.
അതേസമയം, അഭിനയത്തേക്കാളും പാട്ടിനോടാണ് മൂത്ത കൊച്ചുമകളായ പ്രാർത്ഥനയ്ക്ക് താത്പര്യം. സംഗീതമേഖലയിൽ ചുവടുറപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. 2017 ൽ ദി ഗ്രേറ്റ് ഫാദർ എന്ന സിനിമയിൽ പാടികൊണ്ടാണ് പ്രാർഥന പിന്നണി ഗായികയായി അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് മോഹൻലാൽ എന്ന സിനിമയിലെ ‘ലാ ലാ ലാലേട്ടാ…’ എന്ന പാട്ട് പാടി ഹിറ്റാക്കി മാറ്റി. ഇതിലൂടെ വലിയ പുരസ്‌കാരങ്ങളം താരപുത്രിയെ തേടി എത്തി. പിന്നീട് ചെറുതും വലുതുമായ നിരവധി ഗാനങ്ങൾ ആലപിച്ചു.
കൊച്ചിയിൽ നിന്നും സ്‌കൂൾ വിദ്യാഭ്യാസത്തിന് ശേഷമാണ് വിദേശത്ത് പഠിക്കാൻ പോകുന്നത്. ലണ്ടനിലെ ഗോഡ്‌സ്മിത്തിൽ സംഗീതത്തിൽ ബിരുദമെടുക്കാനായി പോകുന്നത്. ഇതോടെ വേഷത്തിലും രീതികളിലുമൊക്കെ മാറ്റം വരുത്തി. ഇൻസ്റ്റാഗ്രാം പേജിലൂടെയും മറ്റും പ്രാർഥന പങ്കുവെക്കുന്ന ചിത്രങ്ങൾ വിമർശനങ്ങൾക്ക് കാരണമായിരുന്നു.
മക്കളുടെ വിശേഷങ്ങൾ മാത്രമല്ല മരുമക്കളുടെയും കൊച്ചുമക്കളുടെയും കഥകൾ വരെ മല്ലികയുടെ അഭിമുഖങ്ങൾ വഴിയാണ് പ്രേക്ഷകരിലേക്ക് എത്താറുള്ളത്. മരുമക്കളായ സുപ്രിയയേയും പൂർണിമയേയും കുറിച്ച മല്ലിക പറഞ്ഞ കാര്യങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. താലി ധരിച്ച് നടക്കാത്തവരാണ് സുപ്രിയയും പൂർണിമയുമെന്നും തന്നെ കാണുമ്പോൾ മാത്രമാണ് താലി ധരിക്കാറുള്ളതെന്നും മല്ലിക പറയുന്നു. അതിന്റെ പേരിൽ ഇന്ദ്രജിത്തും പൃഥ്വിരാജും ഭാര്യമാരെ കളിയാക്കാറുണ്ടെന്നും മല്ലിക പറയുന്നു.
ഇപ്പോഴത്തെ കല്യാണം കഴിഞ്ഞ പെൺകുട്ടികൾക്ക് താലിമാല വേണ്ടല്ലോ. എത്ര പേർ ഇടുന്നുണ്ട് കൃത്യമായി താലിമാല..? ഞാൻ ചെല്ലുമ്പോൾ സുപ്രിയയും പൂർണിമയും താലിമാല എടുത്തിടും. അമ്മ വരുന്നുണ്ടെന്ന് അറിഞ്ഞതുകൊണ്ട് ഇവർ കഴുത്തിൽ എടുത്തിട്ടതാണെന്ന് ഇന്ദ്രനും രാജുവും അവരെ കളിയാക്കി പറയും. ഞങ്ങളുടെ കാലത്ത് എല്ലാവരും താലിമാലയൊക്കെ ധരിച്ചാണ് നടക്കാറ്. ഇപ്പോൾ അങ്ങനെ അല്ലല്ലോ. ചുവപ്പ് സാരിയുടുത്താൽ ചുവപ്പ് കമ്മൽ, ചുവന്ന മാല, ചുവന്ന സ്ട്രാപ്പുള്ള വാച്ച് എന്നൊക്കെയായിപ്പോയല്ലോ.
ഇതിന് ഇപ്പോൾ ആരെയാണ് പറയേണ്ടത്. ആരെയും കുറ്റം പറയാൻ കഴിയില്ലെന്നാണ് മല്ലിക സുകുമാരൻ പറഞ്ഞത്. മക്കൾ രണ്ടുപേരും കൊച്ചിയിൽ സെറ്റിൽഡാണെങ്കിലും മല്ലിക ഇപ്പോഴും ഒറ്റയ്ക്കാണ് താമസം. അതിലാണ് തനിക്ക് സന്തോഷമെന്നാണ് താരപത്നി പറയാറുള്ളത്. തിരക്കുകൾ കാരണം മിക്കവാറും മക്കൾ രണ്ടുപേരെയും മല്ലികയ്ക്ക് കാണാൻ പോലും കിട്ടാറില്ല.
എന്നാൽ ഇന്ദ്രജിത്തും പൃഥ്വിരാജും ഒരേ നഗരത്തിൽ താമസമാക്കിയവരായതിനാലും ഒരേ സിനിമയിൽ പ്രവർത്തിക്കുന്നത് കൊണ്ടും ഇടയ്ക്കിടെ അവർ കണ്ടുമുട്ടാറുണ്ട്. പൃഥ്വിരാജിന്റെ ഒപ്പം ഒന്ന് രണ്ടു സിനിമകളിൽ ഉണ്ടായിരുന്ന വേളയിൽ മല്ലികയ്ക്ക് മകനൊപ്പം ചിലവിടാൻ കുറച്ച് കൂടുതൽ സമയം കിട്ടിയിരുന്നു. മാത്രമല്ല മല്ലികയുടെ രണ്ടു മരുമക്കളും ജോലിയെടുക്കുന്നത് സിനിമാ മേഖലയിലാണ്.
പൂർണിമ വിവാഹത്തിന് മുമ്പ് അഭിനേത്രിയായിരുന്നെങ്കിൽ മാധ്യമപ്രവർത്തകയായ സുപ്രിയാ മേനോൻ ചലച്ചിത്ര നിർമാതാവിലേക്ക് മാറുകയായിരുന്നു. പൂർണിമ പ്രാണാ ബൊട്ടീക്കും മറ്റുമായി തിരക്കിലാണ് ഇപ്പോൾ. ഇടയ്ക്ക് സമയം കിട്ടുമ്പോൾ നല്ല സിനിമകൾ തെരഞ്ഞെടുത്ത് അഭിനയിക്കാറുമുണ്ട്.
