Connect with us

ലാൽ കുട്ടിക്കാലം തൊട്ടെ കുശാഗ്രബുദ്ധിയാണ്, അമ്മയിലെ പ്രശ്‌നങ്ങളെല്ലാം മോഹൻലാലിന് അറിയാം, അറിയാത്തത് പോലെ നിൽക്കുകയാണ്; മല്ലിക സുകുമാരൻ

Malayalam

ലാൽ കുട്ടിക്കാലം തൊട്ടെ കുശാഗ്രബുദ്ധിയാണ്, അമ്മയിലെ പ്രശ്‌നങ്ങളെല്ലാം മോഹൻലാലിന് അറിയാം, അറിയാത്തത് പോലെ നിൽക്കുകയാണ്; മല്ലിക സുകുമാരൻ

ലാൽ കുട്ടിക്കാലം തൊട്ടെ കുശാഗ്രബുദ്ധിയാണ്, അമ്മയിലെ പ്രശ്‌നങ്ങളെല്ലാം മോഹൻലാലിന് അറിയാം, അറിയാത്തത് പോലെ നിൽക്കുകയാണ്; മല്ലിക സുകുമാരൻ

മലയാളി സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് മല്ലിക സുകുമാരൻ. മല്ലിക സുകുമാരൻ മാത്രമല്ല, മക്കളായ പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും പ്രേക്ഷകർക്ക് പരചിതമാണ്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം കുടുംബത്തിനൊപ്പമുളള വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. സിനിമയിലും സീരിയലുകളിലുമായി ഇപ്പോഴും സജീവമാണ് മല്ലിക സുകുമാരൻ. പല അഭിമുഖങ്ങളിലും മല്ലിക തന്റെ കുടുംബത്തെ കുറിച്ച് സംസാരിക്കാറുണ്ട്.

ഇപ്പോഴിതാ അഭിനേതാക്കളുടെ സംഘടനയായ അമ്മയെ നയിക്കാൻ കഴിവുള്ളവർ മുന്നോട്ട് വരണം എന്ന് നടി മല്ലിക സുകുമാരൻ. കാര്യങ്ങൾ പറയാനും സംസാരിക്കാനും കഴിവുള്ളവരാണ് നേതൃനിരയിലേക്ക് വരേണ്ടത് എന്ന് മല്ലിക പറഞ്ഞു. മമ്മൂട്ടിയും മോഹൻലാലും അതിന് ഏറ്റവും അനുയോജ്യരാണ് എന്നും അവർ അഭിപ്രായപ്പെട്ടു. അമ്മയിലെ പ്രശ്‌നങ്ങളെല്ലാം മോഹൻലാലിന് അറിയാം എന്നും അറിയാത്തത് പോലെ നിൽക്കുകയാണ് എന്നും അവർ പറഞ്ഞു.

കുട്ടിക്കാലം തൊട്ടെ ലാൽ അങ്ങനെയാണ് എന്നും എന്നാൽ വലിയ ലോകവിവരമുള്ള ആളാണ് അദ്ദേഹമെന്നും മല്ലിക സുകുമാരൻ കൂട്ടിച്ചേർത്തു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മല്ലിക സുകുമാരൻ. ലാൽ കുട്ടിക്കാലം തൊട്ടെ കുശാഗ്രബുദ്ധിയാണ്. എല്ലാം മനസിലായാലും ഒന്നും മനസിലാകാത്ത പോലെ നിൽക്കും. അതിപ്പോഴും ഉണ്ട്. എല്ലാം അറിയാം അദ്ദേഹത്തിന്. അദ്ദേഹം നയിക്കുന്ന സംഘടനയിലെ പ്രശ്നങ്ങളും അറിയാം, പുറത്തുള്ള പ്രശ്നങ്ങൾ അറിയാം, രാഷ്ട്രീയമായുള്ള പ്രശ്നങ്ങൾ അറിയാം.. എല്ലാം അറിയാം.

ലാൽ അത്ര മണ്ടനൊന്നുമല്ല. അതീവ ബുദ്ധിമാനാണ്. മിടുമിടുക്കനാണ്. കൊച്ചിലെ അതെ. അദ്ദേഹത്തിന്റെ ഏറ്റവും വലിയ ക്വാളിറ്റി എന്ന് പറയുന്നത് സൈലന്റായിട്ട് ഇരുന്ന് അതെയതെ എന്ന് പറയുന്നതാണ്. അങ്ങനെ മിണ്ടാതിരിക്കാനും ഒരു പ്രത്യേക ക്ഷമ വേണം. മമ്മൂട്ടിയും മോഹൻലാലുമൊക്കെയാണെങ്കിൽ പെട്ടെന്ന് കാര്യങ്ങൾ നടക്കും. മമ്മൂട്ടിയും മോഹൻലാലുമൊക്കെ പറയണം പിള്ളേരുടെ കാര്യങ്ങൾ. ഒരു പരസ്യവാചകം പറയുന്നത് പോലെയല്ല പറയേണ്ടത്.

അമ്മ എന്ന് പറയുന്ന സംഘടനയിൽ ഒരു പ്രസ്ഥാനം തുടങ്ങിക്കൂടെ. തുടങ്ങിയിട്ട് സംസാരിക്കാൻ അറിയാൻ പാടില്ലാത്തവർ അതിലെ കമ്മിറ്റിയിൽ ഇരുന്നിട്ട് കാര്യമില്ല. കാര്യകാരണങ്ങൾ അതിന്റെ ഗൗരവത്തിൽ പറയാനും മനസിലാക്കാനും അറിയുന്നവർ വേണം അതിനകത്ത് വരാൻ. അല്ലാതെ മൂന്നാല് പെമ്പിള്ളാര് സ്ത്രീ സമത്വം എന്ന് പറഞ്ഞ് വന്ന് തുല്യ സംവരണം, ഇതൊന്നും വേണ്ട.

നല്ല അന്തസായിട്ട് സംസാരിക്കുന്ന രണ്ട് മൂന്ന് ആണുങ്ങൾ മതി അതിനകത്ത്. പിക്നിക് പോകുന്നത് പോലെ മീറ്റിംഗ് എന്ന് പറഞ്ഞ് കറങ്ങാനുള്ള ഉപാധിയാക്കി സംഘടനകളെ മാറ്റരുത്. മോഹൻലാൽ എന്ന വ്യക്തിക്ക് എല്ലാ പ്രശ്നങ്ങളും അറിയാം. ലാലുവിന്റെ ബുദ്ധിയും ലോകവിവരവുമാണ് ഇത്രത്തോളം ഉയർത്തിയത്. സംസാരിക്കുമ്പോൾ ആരെയും വേദനിപ്പിക്കാതിരിക്കുക എന്നതാണ്. മോഹൻലാൽ അതിന്റെ ഒന്നാമത്തെ ആളാണ്. ഫീൽഡിൽ അങ്ങനെ ദേഷ്യപ്പെട്ട് സംസാരിച്ചതായി അറിയില്ല. അതൊരു കഴിവാണ് എന്നും മല്ലിക സുകുമാരൻ പറഞ്ഞു.

അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ടും അതിന് പിന്നാലെ വന്ന ആരോപണങ്ങൾക്കും പിന്നാലെ മലയാള താര സംഘടനയായ അമ്മ പിരിച്ചു വിട്ടിരുന്നു. മോഹൻലാൽ പ്രസിഡന്റും സിദ്ദീഖ് ജനറൽ സെക്രട്ടറിയുമായിട്ടുള്ള ഭരണ സമിതിയാണ് പിരിച്ചു വിട്ടത്. ആഗസ്റ്റ് 27 നായിരുന്നു ഭരണ സമിതി രാജി വെച്ചത്. രണ്ട് മാസത്തിനുള്ളിൽ പുതിയ ഭരണ സമിതിയെ തിരഞ്ഞെടുക്കും എന്നായിരുന്നു അന്ന് മോഹൻലാൽ പ്രസ്താവനയിലൂടെ അറിയിച്ചിരുന്നത്.

എന്നാൽ ഇതുവരെ ജനറൽ ബോഡി വിളിക്കാനോ തിരഞ്ഞെടുപ്പ് നടത്താനോ ഉള്ള ശ്രമങ്ങളൊന്നും സംഘടനയ്ക്കുള്ളിൽ നടന്നിട്ടില്ല. നിലവിൽ അഡ്‌ഹോക്ക് കമ്മിറ്റിയാണ് പ്രവർത്തിക്കുന്നത്. പിന്നാലെ അമ്മയുടെ തലപ്പത്ത് നടൻ പൃഥ്വിരാജ് വരണമെന്ന ചർച്ചകൾ നടന്നിരുന്നു. പല താരങ്ങളും പൃഥ്വിരാജ് വരണമെന്ന് പരസ്യമായി പറഞ്ഞിരുന്നു.

എന്നാൽ പൃഥ്വിയെ ഉയർത്തിക്കാട്ടുന്നതിനെതിരെ കടുത്ത വിമർശനം ഉയർത്തിയ ചില താരങ്ങളും ഉണ്ടായിരുന്നു. അതിലൊരാളാണ് നടൻ ധർമ്മജൻ. അമ്മയുടെ യോഗത്തിന് പോലും പങ്കെടുക്കാത്ത പൃഥ്വിയെ അല്ല മറിച്ച് കുഞ്ചാക്കോ ബോബനെയാണ് സംഘടനയുടെ പ്രസിഡന്റ് ആക്കേണ്ടതെന്നായിരുന്നു ധർമ്മജൻ പറഞ്ഞത്.

പിന്നാലെ ഇതേ കുറിച്ചും മല്ലിക സുകുമാരൻ പ്രതികരിച്ചിരുന്നു. ധർമ്മജൻ പൃഥ്വിരാജിനെ കുറിച്ച് അങ്ങനെ പറയാൻ പാടില്ലായിരുന്നു. ഒരു പരിപാടിയുണ്ടെങ്കിൽ അതും കളഞ്ഞ് ധർമ്മജൻ അമ്മ സംഘടനയുടെ മീറ്റിങ്ങിന് വരുമോ? പരിപാടി ഒന്നും ഇല്ലാതെ ചുമ്മാതെ ഇരിക്കുന്നത് കൊണ്ടല്ലേ ധർമ്മജൻ വരുന്നത്. ധർമജൻ അത് പറഞ്ഞത് നൈമിഷികമായ വികാരത്തിൽ ആളാവാൻ ആയിരിക്കും. ധർമ്മജന് എന്നോടോ മോനോടോ ഒരു വിരോധവും ഇല്ലെന്നാണ് ഞാൻ മനസിലാക്കുന്നത്.

ധർമ്മജൻ എന്തുകൊണ്ടാണ് ഒന്നുരണ്ട് പേരുടെ പേര് വിട്ടത്. എത്ര മീറ്റിങ്ങിൽ ദുൽഖർ സൽമാൻ വന്നിട്ടുണ്ട്, രമേശ് പിഷാരടി വന്നിട്ടുണ്ട്. പിഷാരടി ഇപ്പോഴല്ലേ വന്ന് തുടങ്ങിയത്. സംവിധായകനായി മമ്മൂട്ടിയൊക്കെ ആയി അടുപ്പമായി തുടങ്ങിയതിന് ശേഷമാണ് യോഗത്തിനൊക്കെ വന്ന് തുടങ്ങിയത്. നമ്മളൊക്കെ ധർമ്മജന്റെ പ്രായത്തിന് മുൻപേ അമ്മയിൽ എത്തിയവരാണ്. അതുകൊണ്ട് സംസാരിക്കുമ്പോൾ ധർമ്മജൻ കുറച്ചുകൂടി ശ്രദ്ധിക്കണമായിരുന്നു.

പിന്നെ പൃഥ്വിരാജ് അമ്മയുടെ തലപ്പത്ത് ഇരിക്കണമെന്ന് ലവലേശം എനിക്ക് ആഗ്രഹമില്ല. അവൻ നന്നായി അധ്വാനിക്കുന്നവനാണ്. ഇപ്പോൾ താരങ്ങളല്ല നല്ല സിനിമയ്ക്കാണ് മാർക്കറ്റ്. ഇന്നയാൾ അഭിനയിച്ചെങ്കിലേ സിനിമ ഓടു എന്ന രീതിയൊക്കെ മാറി. പണ്ട് യുവാക്കളുടെ പടമൊക്കെ ഓടുമോ? നല്ല പടം വന്നാൽ നന്നായി ഓടും. നല്ല പ്രൊഡക്ട് കൊടുക്കുകയാണെങ്കിൽ അതിനെ മനസിലാക്കാനും ആസ്വദിക്കാനും വിലയിരുത്താനുമൊക്കെ കേരളത്തിലെ ആളുകളെ കൊണ്ട് സാധിക്കും. ഇങ്ങനെ തന്നെ വേണം, ഇതൊക്കെ ഇൻഡസ്ട്രിക് സഹായകമാകും എന്നും മല്ലിക സുകുമാരൻ പറഞ്ഞു.

താരസംഘടനയായ അമ്മയിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചില മാധ്യമപ്രവർത്തകർ എന്നോട് നേരത്തെ ചോദിച്ചിരുന്നു. അന്ന് ഞാൻ എന്റെ നിലപാട് പറഞ്ഞു. പൃഥ്വിരാജ് പ്രസിഡന്റായി നിൽക്കേണ്ട കാര്യമില്ല, താരതമ്യേനെ ചെറുപ്പമാണ്. ലോകപരിചയവും ജീവിത പരിജയവുമൊക്കെ ആയി വരുന്നതേയുള്ളു. മുതിർന്ന കാരണവന്മാർ നിരവധി അവിടേയുണ്ട്. അവരൊക്കെ ഭരിക്കട്ടെ , എന്തായാലും പൃഥ്വിരാജ് ആവുന്നതിനോട് എനിക്ക് യോജിപ്പില്ല. ഒരു വലിയ ആശുപത്രിയിലെ ക്യാൻസർ ബോധവത്കരണത്തിന് പോയപ്പോഴായിരുന്നു ഇക്കാര്യം ഞാൻ പറഞ്ഞത്. അന്ന് ക്യാമറുമായി വന്നവർ നിർബന്ധിച്ചതുകൊണ്ടാണ് ഇക്കാര്യം പറയേണ്ടി വന്നതെന്നും മല്ലിക സുകുമാരൻ കൂട്ടിച്ചേർത്തു.

അതേസമയം, അമ്മയുടെ അടുത്ത പ്രസിഡന്റ് ആകേണ്ടത് പൃഥ്വിരാജ് ആണെന്ന് ഇടവേള ബാബുവും പറഞ്ഞിരുന്നു. കാര്യങ്ങൾ തുറന്നു പറയുന്ന ഒരാളാണ്. കാരണം രാജുവിന് അത് കഴിയും. അതിനുള്ള കാര്യക്ഷമത ഉള്ള ആളാണ്. കാര്യങ്ങൾ വ്യക്തമായിട്ട് അറിയാം. അതുപോലെ ചാക്കോച്ചൻ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വരണമെന്നുള്ള ഒരു ആഗ്രഹം എനിക്കുണ്ട് എന്നുമാണ് ഇടവേള ബാബു പറഞ്ഞത്. മൂന്ന് വർഷം കൂടുമ്പോഴാണ് അമ്മയിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. നിലവിലെ പ്രശ്‌നങ്ങൾക്ക് ശേഷം പൃഥ്വിരാജ്, ജഗദീഷ് തുടങ്ങിയവരെല്ലാം പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയേക്കും എന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു.

നേരത്തെ, പൃഥ്വിരാജിനേയും ഇന്ദ്രജിത്തിനെയും സിനിമയിലേക്ക് കൈപിടിച്ച് കൊണ്ടുവന്നത് സംവിധായകൻ വിനയനാണെന്ന് മല്ലിക സുകുമാരൻ പറഞ്ഞിരുന്നു. ചാലക്കുടിക്കാരൻ ചങ്ങാതി എന്ന സിനിമയുടെ പൂജയ്ക്കായി വിനയൻ സർ വിളിച്ചത് പ്രകാരം ഞാൻ പോയിരുന്നു. ഇന്ദ്രജിത്തൊക്കെ സിനിമയിൽ വരാൻ കാരണമായതും, ചെറിയ ഒരു വിഷമസന്ധി വന്നപ്പോൾ അതിൽ നിന്നും പൃഥ്വിരാജിന് ധൈര്യം കൊടുത്ത് മുന്നോട്ട് കൊണ്ടുവന്നതും സാറാണെന്നും അവിടെ വെച്ച് ഞാൻ പറഞ്ഞിരുന്നുവെന്നും മല്ലിക സുകുമാരൻ പറയുന്നു.

അന്നത്തെ എന്റെ വാക്കുകൾക്ക് ശേഷം പൊതുജനങ്ങൾ അല്ല, സിനിമക്കാർ തന്നെ പറഞ്ഞെഴുതിച്ച കഥാപാത്രങ്ങളുടെ കമന്റുകളായിരുന്നു കൂടുതലും കണ്ടതും. സാധാരണക്കാരെ എനിക്ക് നന്നായി അറിയാം. അവർ എന്നെ വിളിക്കാറും സംസാരിക്കാറുമുണ്ട്. പേര് മാറ്റി എഴുതുന്ന പലർക്കും പിന്നിൽ സിനിമാക്കാരാണ്. അത് സിനിമ മേഖലയിലുള്ള കാര്യമാണ്, സ്വാഭാവികവുമാണ്. തങ്ങൾ നേരിട്ട് പറഞ്ഞിട്ട് വിഷമം വേണ്ടെന്ന് കരുതിയാണ് അങ്ങനെ ചെയ്യിക്കുന്നത്.

പരമമായ സത്യമാണ് ഞാൻ പറഞ്ഞത്. ആരേയും സുഖിപ്പിക്കാൻ വേണ്ടിയുള്ള കള്ളം ഞാൻ പറയാറില്ല. കള്ളം പറഞ്ഞ് ആരേയും സുഖിപ്പിച്ച് കൂടെ നിർത്താറില്ല. എന്നെ അറിയാവുന്നവർ അതിനെക്കുറിച്ച് നന്നായി അറിയാം. ഇന്ദ്രജിത്ത് ആദ്യമായി അഭിനയിക്കുന്നത് വിജി തമ്പി സംവിധാനം ചെയ്ത ആനിയെന്ന ടെലിഫിലിമാണ്. അത് കണ്ടിട്ടാണ് ഊമപ്പെണ്ണിന് ഉരിയാട പയ്യൻ എന്ന ചിത്രത്തിലെ വില്ലൻ വേഷത്തിലേക്ക് അവനെ വിനയൻ സാർ വിളിക്കുന്നത്. ആദ്യമായി അവനെ സിനിമയിൽ കൊണ്ടുവന്ന ആളുടെ പേര് പറയുന്നതിൽ എന്താണ് തെറ്റെന്നും മല്ലിക സുകുമാരൻ ചോദിക്കുന്നു.

പൃഥ്വിരാജിനെതിരെ ഒരു കാരണവും ഇല്ലാതെയാണ് അവന്റെ നേരെ ഒരു ആക്രമണമുണ്ടാകുന്നത്. അന്ന് അതിന് നേതൃത്വം നൽകിയവർക്ക് പോലും പിന്നീട് അത് വേണ്ടായിരുന്നു എന്ന് തോന്നിയെന്നതാണ് മറ്റൊരു സത്യം. പൃഥ്വിരാജിനെ മാറ്റി നിർത്തണമെന്ന തീരുമാനമുണ്ടായി. വലിയ സംവിധായകർ ഡേറ്റ് വാങ്ങിയതിന് ശേഷം അവനെ മാറ്റി നിർത്തുകയായിരുന്നു. മാറ്റി നിർത്തിയതിന്റെ കാരണം പിന്നീട് ഞങ്ങൾക്ക് മനസ്സിലായി.

ആ വിഷയത്തെക്കുറിച്ച് ഇന്നസെന്റിനോട് ഞാൻ ചോദിച്ചിരുന്നു. എനിക്ക് അതേക്കുറിച്ച് കൂടുതൽ അറിയില്ല, പ്രശ്നമൊക്കെ തീരുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാൽ രണ്ട് മൂന്ന് ദിവസം കഴിഞ്ഞെങ്കിലും ഒരു പ്രശ്നവും തീർന്നില്ല. ആ സമയത്ത് വിനയൻ സാറാണ് പൃഥ്വിരാജിനെ കൈപിടിച്ച് വീണ്ടും സിനിമ മേഖലയിലേക്ക് കൊണ്ടുവരുന്നത്. ഈ രണ്ട് കാര്യവുമാണ് അന്ന് ഞാൻ പറഞ്ഞത്. വിനയൻ സാർ എന്ന സംവിധായകനെ മറക്കുക, അല്ലെങ്കിൽ അദ്ദേഹം ഇവിടെ ഒന്നും ചെയ്തില്ലെന്ന് പറയുന്നവരുടെ കൂട്ടത്തിൽ ഞാൻ നിൽക്കില്ലെന്നും മല്ലിക സുകുമാരൻ അഭിപ്രായപ്പെട്ടിരുന്നു.

More in Malayalam

Trending

Recent

To Top