Connect with us

ലോകമെമ്പാടും മിടുക്കന്മാരായി ഇരിക്കുന്ന പലരും മലയാളികളാണ്, അവരൊക്കെ അംബാനിയുടെ സ്കൂളിലാണോ പഠിച്ചത്? ഈ സ്കൂളൊക്കെ ഇപ്പോൾ വന്നതല്ലേ, പിള്ളേരെ എപ്പോഴും കാണാൻ പറ്റാത്തതിന്റെ സങ്കടം എനിക്കുണ്ട്; മല്ലിക സുകുമാരൻ

Malayalam

ലോകമെമ്പാടും മിടുക്കന്മാരായി ഇരിക്കുന്ന പലരും മലയാളികളാണ്, അവരൊക്കെ അംബാനിയുടെ സ്കൂളിലാണോ പഠിച്ചത്? ഈ സ്കൂളൊക്കെ ഇപ്പോൾ വന്നതല്ലേ, പിള്ളേരെ എപ്പോഴും കാണാൻ പറ്റാത്തതിന്റെ സങ്കടം എനിക്കുണ്ട്; മല്ലിക സുകുമാരൻ

ലോകമെമ്പാടും മിടുക്കന്മാരായി ഇരിക്കുന്ന പലരും മലയാളികളാണ്, അവരൊക്കെ അംബാനിയുടെ സ്കൂളിലാണോ പഠിച്ചത്? ഈ സ്കൂളൊക്കെ ഇപ്പോൾ വന്നതല്ലേ, പിള്ളേരെ എപ്പോഴും കാണാൻ പറ്റാത്തതിന്റെ സങ്കടം എനിക്കുണ്ട്; മല്ലിക സുകുമാരൻ

മലയാളി സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് മല്ലിക സുകുമാരൻ. മല്ലിക സുകുമാരൻ മാത്രമല്ല, മക്കളായ പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും പ്രേക്ഷകർക്ക് പരചിതമാണ്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം കുടുംബത്തിനൊപ്പമുളള വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. സിനിമയിലും സീരിയലുകളിലുമായി ഇപ്പോഴും സജീവമാണ് മല്ലിക സുകുമാരൻ. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ, പേരക്കുട്ടികൾ മൂന്നുപേരെയും കുറിച്ച് മല്ലിക പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്.

അലംകൃതയെ മുംബൈയിലെ സ്കൂളിൽ പഠിക്കാൻ ചേർത്തതിൽ താൻ എപ്പോഴും പരിഭവം പറയാറുണ്ടെന്നും ഫോണിലൂടെ മാത്രമുള്ള കമ്യൂണിക്കേഷനെ ഉള്ളുവെന്നും കൊച്ചുമകളെ കണ്ടിട്ട് നാളുകൾ കുറച്ചായിയെന്നും മല്ലിക പറയുന്നു. അലംകൃത കേരളത്തിലായിരുന്ന സമയത്ത് ഞാനുമായി നല്ല അടുപ്പമായിരുന്നു. പക്ഷെ അദ്ദേഹത്തിന് ടെസ്റ്റ് എഴുതിയശേഷം അംബാനിയുടെ സ്കൂളിൽ അഡ്മിഷൻ കിട്ടി. ഞാൻ അതിൽ പിണക്കത്തിലാണ്. അവിടെ പഠിച്ചവരാണോ ലോകത്തിൽ മഹാന്മാരായിട്ടുള്ളത് എന്നൊക്കെ ചോദിച്ച് ഞാൻ ഇടയ്ക്ക് എന്റെ സങ്കടം പറയാറുണ്ട്. അല്ലാതെ കുറ്റമല്ല. പിള്ളേരെ എപ്പോഴും കാണാൻ പറ്റാത്തതിന്റെ സങ്കടം എനിക്കുണ്ട്. ലോകമെമ്പാടും മിടുക്കന്മാരായി ഇരിക്കുന്ന പലരും മലയാളികളാണ്. സ്പേസിൽ പോയവർ വരെയുണ്ട്.

അവരൊക്കെ അംബാനിയുടെ സ്കൂളിലാണോ പഠിച്ചത്?. ഈ സ്കൂളൊക്കെ ഇപ്പോൾ വന്നതല്ലേ. കുഞ്ഞിനെ തിരിച്ച് നാട്ടിലേക്ക് കൊണ്ടുവരുമെന്ന് പൃഥ്വിരാജ് പറയാറുണ്ട്. അടുത്തിടെയായി വർക്കുകൾ കൂടുതലും ബോംബെയിൽ ആയതുകൊണ്ടാണ് മോളെ അവിടെ ചേർത്തതെന്നാണ് പൃഥ്വി പറഞ്ഞത്. ആദ്യം അവർ അവിടെ ഒരു വീട് വാങ്ങിയിരുന്നു. അത് കൊടുത്തിട്ടാണ് ഇപ്പോൾ പുതിയത് വാങ്ങിയത്. സെപ്റ്റംബറൊക്കെ ആകുമ്പോഴേക്കും അതിന്റെ കാര്യങ്ങൾ ഓക്കെയാകും.

മുംബൈ സുപ്രിയയ്ക്കും ഇഷ്ടമാണ്. കാരണം പുള്ളിക്കാരി അവിടെയാണല്ലോ ജീവിച്ചത്. അതുകൊണ്ട് കൂടിയാണ് മുംബൈയിൽ ഒരു ഫ്ലാറ്റ് വാങ്ങാൻ പൃഥ്വി തീരുമാനിച്ചത്. വീടിന്റെ കാര്യത്തിനും ജോലിക്കും എല്ലാമായി നിരന്തരം രണ്ടുപേർക്കും മുംബൈയിലേക്ക് പോകേണ്ടി വരും. ആ സമയങ്ങളിൽ കുഞ്ഞിനെ അമ്മയെ ഏൽപ്പിച്ച് പോകുന്നത് ശരിയല്ലെന്ന് പറഞ്ഞാണ് അവർ അലംകൃതയെ മുംബൈയിൽ ചേർത്തത്.

പ്രാർത്ഥനയും നക്ഷത്രയും ഇവിടെ തന്നെയുണ്ട്. അവരെ കാണാൻ സാധിക്കാറുണ്ട്. അലംകൃതയോട് ഫോണിൽ കൂടിയുള്ള സംസാരം മാത്രമെയുള്ളു. ആ കുഞ്ഞിനെ കണ്ടിട്ട് കുറച്ച് കാലമായി. രാജുവിന്റെ ഡയറക്ഷൻ പോലെയാണ് പ്രാർത്ഥനയുടെ മ്യൂസിക്ക്. ജസ്റ്റിൻ ബീബറെന്നും പറഞ്ഞാണ് പ്രാർത്ഥന മ്യൂസിക്കിന് പിന്നാലെ യാത്ര തുടങ്ങിയത്. ഏത് നേരവും മുറിക്കുള്ളിൽ ഇരുന്ന് പിയാനോയും ഗിറ്റാറും പാട്ടുമെല്ലാമാണ് പ്രാർത്ഥന എന്നാണ് മല്ലിക സുകുമാരൻ പറഞ്ഞത്.

ആരാധ്യ ബച്ചൻ മുതൽ ഷാരൂഖിന്റെ മകൻ അബ്രാം വരെ പഠിക്കുന്ന ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂളിലെ വിദ്യാർത്ഥിയാണ് ഇപ്പോൾ അലംകൃതയും. അടുത്തിടെയാണ് പൃഥ്വിരാജ് മുംബൈയിൽ ഒരു ഫ്‌ലാറ്റ് വാങ്ങുന്നത്. ശേഷം അവിടെ സ്ഥിരതാമസമാക്കിയ താരങ്ങൾ മകൾ അലംകൃതയെ അംബാനി സ്‌കൂളിൽ ചേർത്തുവെന്നാണ് വ്യക്തമാവുന്നത്. സ്‌കൂളിലേക്ക് ഇരുവരും ഒരുമിച്ച് കയറി പോകുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഒപ്പം വാർഷിക ആഘോഷത്തിനിടയിൽ നിന്ന് പുറത്തുവിട്ട വീഡിയോയിൽ പൃഥ്വിരാജിനെയും സുപ്രിയയും കാണാം.

ബോളിവുഡിലെ മറ്റ് താരങ്ങൾക്കൊപ്പം മക്കളുടെ പരിപാടികൾ കണ്ട് സന്തോഷത്തോടെ ഇരിക്കുകയാണ് ഇരുവരും. വിദ്യാഭ്യാസരംഗത്തെ മികവിനായി അംബാനി കുടുംബത്തിന്റെ സംഭാവനയാണ് ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂൾ. 2003-ൽ നിത അംബാനി സ്ഥാപിച്ച സ്കൂൾ, വിദ്യാഭ്യാസരംഗത്തും കുട്ടികളുടെ മറ്റ് കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിലും ഉന്നത നിലവാരം പുലർത്തുന്നു. 1,30,000 ചതുരശ്ര അടി വിസ്തീർണമുള്ള 7 നില കെട്ടിടത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ആധുനിക സൗകര്യങ്ങൾകളിലും സമഗ്രമായ അധ്യാപന രീതികളിലും പേരുകേട്ടതാണ്.

1,70,000 മുതൽ 4,48,000 വരെയാണ് സ്കൂളിലെ വാർഷിക ഫീസ്. ലോകത്തെ തന്നെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായി ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂൾ ഇന്ന് മാറിയിരിക്കുന്നു. ഇത് മാത്രമല്ല ഈ വിദ്യാലയത്തിന്റെ പ്രത്യേകത. സുഹാന ഖാൻ, ജാൻവി കപൂർ, അർജ്ജുൻ തെൻഡുൾക്കർ തുടങ്ങിയ സെലിബ്രിറ്റി കുട്ടികളാണ് ഇവിടെ നിന്നും പഠിച്ചിറങ്ങിയ പൂർവ്വ വിദ്യാർത്ഥികളിൽ ഏറെയും.

അതേസമയം, അഭിനയത്തേക്കാളും പാട്ടിനോടാണ് മൂത്ത കൊച്ചുമകളായ പ്രാർത്ഥനയ്ക്ക് താത്പര്യം. സംഗീതമേഖലയിൽ ചുവടുറപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. 2017 ൽ ദി ഗ്രേറ്റ് ഫാദർ എന്ന സിനിമയിൽ പാടികൊണ്ടാണ് പ്രാർഥന പിന്നണി ഗായികയായി അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് മോഹൻലാൽ എന്ന സിനിമയിലെ ‘ലാ ലാ ലാലേട്ടാ…’ എന്ന പാട്ട് പാടി ഹിറ്റാക്കി മാറ്റി. ഇതിലൂടെ വലിയ പുരസ്‌കാരങ്ങളം താരപുത്രിയെ തേടി എത്തി. പിന്നീട് ചെറുതും വലുതുമായ നിരവധി ഗാനങ്ങൾ ആലപിച്ചു.

കൊച്ചിയിൽ നിന്നും സ്‌കൂൾ വിദ്യാഭ്യാസത്തിന് ശേഷമാണ് വിദേശത്ത് പഠിക്കാൻ പോകുന്നത്. ലണ്ടനിലെ ഗോഡ്‌സ്മിത്തിൽ സംഗീതത്തിൽ ബിരുദമെടുക്കാനായി പോകുന്നത്. ഇതോടെ വേഷത്തിലും രീതികളിലുമൊക്കെ മാറ്റം വരുത്തി. ഇൻസ്റ്റാഗ്രാം പേജിലൂടെയും മറ്റും പ്രാർഥന പങ്കുവെക്കുന്ന ചിത്രങ്ങൾ വിമർശനങ്ങൾക്ക് കാരണമായിരുന്നു. കഴിഞ്ഞ ദിവസം സിനിമ കാണാനോ മറ്റോ എത്തിയപ്പോൾ മാധ്യമങ്ങൾക്ക് മുന്നിൽപ്പെട്ട താരപുത്രി തന്റെ വിശേഷങ്ങൾ പറഞ്ഞിരുന്നു.

പലപ്പോഴും പൃഥ്വിയും ഇന്ദ്രജിത്തും ഭാര്യമാരായ സുപ്രിയയും പൂർണിമയുമൊക്കെ യാത്ര പോകുമ്പോൾ സ്വന്തം അമ്മമാരെ കൂടെ കൂട്ടാറുമുണ്ട്. എന്നാൽ അവർക്കൊപ്പം മല്ലികയെ കാണാറില്ല. അടുത്തിടെ ഒരു അഭിമുഖത്തിൽ ഇത്തരത്തിൽ എന്ത്കൊണ്ടാണ് അവർക്കൊപ്പം യാത്ര പോകാത്തതെന്ന് നടി വെളിപ്പെടുത്തിയിരുന്നു.

എല്ലാവരും ചോദിക്കും, എന്തോരം യാത്രയാ മക്കൾ ചെയ്യുന്നത്, ചേച്ചി എന്താണ് കൂടെ പോകാത്തത് എന്ന്. ഒന്നാമത്തെ കാര്യം രണ്ട് മക്കളും യാത്രയെ ഒരുപാട് ഇഷ്ടപ്പെടുന്നവരാണ്. സമയം കിട്ടാത്തതിന്റെ പ്രശ്നം മാത്രമേ ഉള്ളൂ, സമയം ഉണ്ടായാൽ സിംഗപ്പൂരോ, മാലിയോ അങ്ങനെ എവിടേലും കറങ്ങി വരും.അവരെ സംബന്ധിച്ച് റിലാക്സേഷനായിരിക്കും.

ഒരിക്കൽ ഇന്ദ്രൻ ജപ്പാനിൽ പോയി. അംബാനിയ്ക്കൊപ്പം ഒരു ഫോട്ടോ എടുത്തു. നമ്മുടെ യൂസഫലി ഇക്കയെ കാണുമ്പോലെയാണ് അതും. ഇപ്പോഴും ഞാൻ ഇക്കയെ കണ്ടാൽ ഓടിച്ചെല്ലും. അംബാനിയ്ക്കൊപ്പം ഫോട്ടോ എടുത്തെന്ന് വെച്ച് അദ്ദേഹവുമായി വലിയ അടുപ്പം ഉണ്ടെന്നല്ല. ജപ്പാനിൽ അങ്ങനെ പറയാനാണേൽ എനിക്കൊരു നായർ സാർ ഉണ്ട്. അദ്ദേഹത്തിന് അവിടെ വലിയൊരു ഹോട്ടൽ ഉണ്ട്. ഞങ്ങളെ വീടിന് അടുത്തായിരുന്നു അദ്ദേഹത്തിന്റെ വീട്.

അദ്ദേഹത്തിന്റെ ഭാര്യ ജപ്പാൻകാരിയായിരുന്നു. ഇന്നിപ്പോൾ അദ്ദേഹത്തിന്റെ മകനാണ് ഹോട്ടൽ നടത്തുന്നത്. ഇന്ദ്രനും പൃഥ്വിയുമൊക്കെ പറയും അമ്മ അവിടെ പോകുകയാണെങ്കിൽ ഒന്ന് ആ ഹോട്ടലിലൊക്കെ പോകണമെന്ന്. ഒരു യാത്ര പോയാൽ പരിചയക്കാരെയൊക്കെ കണ്ട് മടങ്ങാറുള്ള ആളാണ് ഞാൻ. പക്ഷെ മക്കൾക്ക് അങ്ങനെ സമയം കിട്ടാറില്ല.

പൂർണിമ അവരുടെ അമ്മയേയും കൊണ്ട് എല്ലായിടത്തും പോകുന്നുണ്ടല്ലോ, മല്ലിക ചേച്ചിയെ കൊണ്ടുപോകാറില്ലേയെന്ന് ചോദിക്കാറുണ്ട്. അതിപ്പോ സുപ്രിയയും സുപ്രിയയുടെ അമ്മയേയും കൊണ്ടുപോകാറുണ്ട്. അതിനൊരു കാരണമുണ്ട്. സ്വന്തം അമ്മ വേറെ, ഭർത്താവിന്റെ അമ്മ വേറെ, ഇപ്പോഴല്ല, പണ്ടുമുതലേ അങ്ങനെയാണ് നമ്മുടെ സമൂഹം കാണുന്നത്.

എന്റെ അമ്മയോട് പറയുന്നത്ര സ്വാതന്ത്ര്യത്തോടെ സുകുവേട്ടന്റെ അമ്മയോട് പറയാൻ സാധിക്കില്ല. അമ്മ എന്തേലും വിചാരിക്കുമോയെന്തോ എന്ന ചിന്തയാണ്. അത് സ്വാഭാവികമാണ്. നമ്മൾ കയറി ചെല്ലുന്ന വീടല്ലേ, അപ്പോൾ എല്ലാകാര്യത്തിലും നമ്മുക്ക് ഒരു ശ്രദ്ധ കൂടുതലായിരിക്കും. നിന്നെ ഞാൻ പ്രസവിച്ച് വളർത്തിക്കൊണ്ടുവന്നത് പോലെ തന്നെയാണ് ആ രണ്ട് ആൺമക്കളേയും വളർത്തികൊണ്ടുവന്നത് എന്ന് എന്നോട് അമ്മ പറയുമായിരുന്നു. അവിടുത്തെ അമ്മക്ക് വേണ്ടി ആ നാട്ടിലെ കറി രുചിയൊക്കെ പഠിച്ച് മനസിലാക്കി എന്നെ പഠിപ്പിച്ചിട്ടുണ്ട്.

അങ്ങനത്തെ അമ്മമാരൊന്നും ഇപ്പോൾ ഇല്ല. പെൺകുട്ടികളുടെ മനസിന്റെ സ്വാതന്ത്ര്യമാണ് ഇതൊക്കെ. പൂർണിമയും സുപ്രിയയുമൊന്നും മനപ്പൂർവ്വം ചെയ്യുന്നതല്ല ഇതൊക്കെ. ഇപ്പോൾ എവിടെയെങ്കിലും പോകുമ്പോൾ കുഞ്ഞുണ്ട് സഹായത്തിന് അമ്മ വേണം എന്ന് തോന്നുമ്പോൾ സ്വന്തം അമ്മയെ കൊണ്ടുപോകുന്നത്ര സുഖം ഭർത്താവിന്റെ അമ്മ വരുമ്പോൾ ഉണ്ടാകില്ല. അമ്മ അറിഞ്ഞാലും അമ്മായി അമ്മ അറിയല്ലേ എന്ന ചിന്തയുള്ള മരുമക്കളാണ് ചുറ്റും.

അവനവന്റെ ലോകം കെട്ടിപ്പെടുത്താനുള്ള ഓട്ടത്തിലാണ് എല്ലാവരും. അതിനാൽ ഇങ്ങനെ ചെയ്യണമെന്നും അങ്ങനെ ചെയ്യണമെന്നും പറയാറില്ല. പിന്നെ ഇതിനും മാത്രം രഹസ്യമൊന്നും എന്റെ കുടുംബത്തിൽ ഇല്ല. ഇനി ഉണ്ടെങ്കിൽ തന്നെ എന്റെ മക്കൾ പറയും, എന്തിനാണ് മരുമക്കൾ പറയുന്നത് എന്നുമാണ് മല്ലിക സുകുമാരൻ പറഞ്ഞത്.

രാജു അധികം സംസാരിക്കില്ല, ആദ്യമായി കാണുന്നൊരാളോടാണെങ്കിൽ ഒന്നും മിണ്ടില്ല. അച്ഛനെപ്പോലെ എടുത്തടിച്ച് സംസാരിക്കുന്ന പ്രകൃതമാണ് രാജുവിന്റേത്. അത് മറ്റുള്ളവരെ എങ്ങനെ ബാധിക്കും എന്നതിനെക്കുറിച്ചൊന്നും ചിന്തിക്കില്ല. ഞാനും ഇന്ദ്രനും അങ്ങനയെല്ല, നേരത്തെ പരിചയമുള്ളവരെപ്പോലെ സംസാരിച്ച് കൊണ്ടേയിരിക്കും.

രാജുവിന് പറ്റിയൊരാളാണ് സുപ്രിയ. സുപ്രിയയും അധികം സംസാരിക്കാറില്ല. സംസാരിച്ച് കിട്ടാൻ കുറച്ച് പ്രയാസമാണ്. കാര്യങ്ങളെല്ലാം നോക്കിനടത്താൻ നല്ല മിടുക്കുണ്ട്. പൂർണിമയും അങ്ങനെയാണെന്നുമായിരുന്നു മരുമക്കളെക്കുറിച്ച് മല്ലിക പറഞ്ഞത്. കൊച്ചുമക്കളാണ് എനിക്കെല്ലാം. പാത്തുവും നച്ചുവും അല്ലിയുമെല്ലാം ഇടയ്ക്ക് വിളിക്കും അങ്ങോട്ട് ചെല്ലണമെന്ന് പറഞ്ഞ്. അവരെ കാണണമെന്ന് തോന്നിയാൽ അങ്ങോട്ടേയ്ക്ക് പോവാറുണ്ടെന്നും മല്ലിക പറയുന്നുണ്ട്.

മക്കളുടെ സ്വകാര്യ ജീവിതത്തിൽ കല്ലുകടിയാകാൻ തനിക്ക് താൽപര്യമില്ലെന്നാണ് നടി പറയുന്നത്. മക്കളുടെ പണം തനിക്കിപ്പോൾ ആവശ്യമില്ലെന്നും സ്വന്തം വരുമാനമുണ്ടെന്നും മല്ലിക സുകുമാരൻ പറ‌‍ഞ്ഞിരുന്നു. ഇപ്പോൾ എനിക്ക് വലിയ ആർഭാടങ്ങളില്ല. എന്തൊക്കെ പറഞ്ഞാലും മരുമക്കൾ വിളിച്ചാലും വന്നില്ലെങ്കിലും കണ്ടില്ലെങ്കിലും എന്റെ മക്കൾ എന്റെ മക്കൾ തന്നെയാണ്. അത് ഒരു മരുമകൾക്കും മാറ്റാൻ പറ്റില്ല. അവരുടെ മനസിൽ ഞാൻ എവിടെയിരിക്കുന്നു എന്ന് അവർക്കും എനിക്കും അറിയാം. ആരോഗ്യമുള്ളപ്പോൾ കഷ്ടപ്പെട്ട് ബാങ്കിൽ കുറച്ച് പൈസയുണ്ടെങ്കിൽ ആരോടും ചോദിക്കാതെ ചിലവാക്കാമല്ലോയെന്നും മല്ലിക സുകുമാരൻ പറഞ്ഞിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top