Malayalam
പൃഥ്വിരാജും സംഘവും ജോര്‍ദാനില്‍ കുടുങ്ങിയപ്പോള്‍ സഹായിച്ചത് വി.മുരളീധരന്; മല്ലിക സുകുമാരന്‍
പൃഥ്വിരാജും സംഘവും ജോര്‍ദാനില്‍ കുടുങ്ങിയപ്പോള്‍ സഹായിച്ചത് വി.മുരളീധരന്; മല്ലിക സുകുമാരന്‍
പൃഥ്വിരാജും സംഘവും ജോര്‍ദാനില്‍ കുടുങ്ങിയ സമയത്ത് വി മുരളീധരന് സഹായിച്ചെന്ന് മല്ലിക സുകുമാരന്‍. വി.മുരളീധരനെ വിളിച്ചപ്പോള്‍ രണ്ട് ദിവസത്തിനകം ഫ്ലൈറ്റ് വരുമെന്നും അവര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം ഉറപ്പു നല്‍കിയെന്നും മല്ലിക സുകുമാരന്‍ പറഞ്ഞു. ഒരു അഭിമുഖത്തിനിടയിലായിരുന്നു ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘ആടുജീവിതത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ്, അവിടെ നിന്നും വരാന്‍ സമയത്ത് കൊറോണ കാരണം ബുദ്ധിമുട്ടിയിരുന്നു. മകനും സംഘവും ജോര്‍ദാനില്‍ കുടുങ്ങി. സുരേഷ് ഗോപി,മോഹന്‍ലാല്‍ തുടങ്ങി എല്ലാവരും അവരെ വിളിച്ചിരുന്നു. പക്ഷെ, സത്യസന്ധമായി ഒരു കാര്യം പറയുകയാണെങ്കില്‍ കേന്ദ്രമന്ത്രി വി മുരളീധരനെ ഞാന്‍ നേരിട്ട് വിളിച്ചിരുന്നു.
സുരേഷിനോടൊക്കെ പറഞ്ഞിട്ടുണ്ടായിരുന്നെന്ന് ഞാന്‍ പറഞ്ഞു. രണ്ട് ദിവസം കൂടി വെയ്റ്റ് ചെയ്താല്‍ മതി, വേറെ ഒരു കുഴപ്പവുമില്ലെന്നും അവിടെ അവര്‍ക്ക് വേണ്ട സൗകര്യങ്ങളൊക്കെ ചെയ്തുകൊടുത്തിട്ടുണ്ടെന്നും മുരളീധരന് പറഞ്ഞു.
രണ്ട് ദിവസത്തിനകം ഫ്ലൈറ്റ് വരും. അവരെ ആദ്യം കൊണ്ടുവരാനുള്ള എല്ലാ സൗകര്യവും ചെയ്തിട്ടുണ്ടെന്നും വി മുരളീധരന് സാര്‍ പറഞ്ഞു.
എനിക്ക് വേറൊന്നുമല്ല, പൃഥ്വി ഇങ്ങുവന്നാല്‍ മതിയെന്നായിരുന്നു. കൊറോണ സമയത്ത് അവിടെ പെട്ടുപോയാല്‍ എന്ത് ചെയ്യുമെന്നായിരുന്നു എന്റെ പേടി. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ഫ്ലൈറ്റും ചാര്‍ട്ട് ചെയ്തു.’ മല്ലിക സുകുമാരന്‍ പറഞ്ഞു.
