Malayalam
ഈ പ്രതിസന്ധിഘട്ടത്തിൽ സർക്കാർ കൂടെനില്‍ക്കുമെന്നാണ് വിശ്വാസം; മല്ലിക സുകുമാരൻ
ഈ പ്രതിസന്ധിഘട്ടത്തിൽ സർക്കാർ കൂടെനില്‍ക്കുമെന്നാണ് വിശ്വാസം; മല്ലിക സുകുമാരൻ
ആടുജീവിതം സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് ജോര്‍ദാനില്‍ പൃഥ്വിരാജു സംഘവും കുടുങ്ങിക്കിടക്കുകയാണ്. ജോർജാനിലെ വദിറം എന്ന ഇടത്ത് മരുഭൂമിയിലാണ് ഇവർ കുടുങ്ങിയത്. 58 അംഗ സിനിമാ സംഘമാണുള്ളത്.
താന്‍ കഴിഞ്ഞ ദിവസം കൂടി പൃഥ്വിയെ വിളിച്ചിരുന്നെന്നും അവിടുന്ന് എങ്ങോട്ടും മൂവ് ചെയ്യാന്‍ പറ്റില്ല എന്നതാണ് നിലവിലെ പ്രശ്‌നമെന്നും മല്ലിക സുകുമാരന്‍ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
മിനിയാന്ന് കൂടി രാജു വിളിച്ചിരുന്നു. അവര്‍ താമസിക്കുന്ന മരുഭൂമിയിലെ റിസോര്‍ട്ടില്‍ ഭക്ഷണത്തിനോ മറ്റു അവശ്യവസ്തുക്കള്‍ക്കോ ബുദ്ധിമുട്ടില്ല. കര്‍ഫ്യൂ ശക്തമായതിനാല്‍ അവിടുന്ന് എങ്ങോട്ടും മൂവ് ചെയ്യാന്‍ പറ്റില്ല എന്നതാണ് നിലവിലെ പ്രശ്‌നം. വിസയുടെ കാലാവധി തീരാന്‍ പോവുന്നു തുടങ്ങിയ കാര്യങ്ങള്‍ മാധ്യമങ്ങളില്‍ നിന്നാണ് ഞാനും അറിയുന്നത്. ഇത്രനാളും അവരോട് വളരെ സഹകരണത്തോടെ പെരുമാറിയ സര്‍ക്കാരല്ലേ, ഈ ഒരു പ്രതിസന്ധിഘട്ടത്തിലും കൂടെനില്‍ക്കുമെന്നാണ് വിശ്വാസം.’ മല്ലിക സുകുമാരന്‍ പറഞ്ഞു.
ഒരു മാസം മുമ്പാണ് ഇവിടെ ഇവർ ചിത്രീകരണം തുടങ്ങിയത്. സിനിമയുടെ ലൈൻ പ്രൊഡ്യൂസർമാരും ഇവരോട് ചിത്രീകരണം തുടരാനാകില്ലെന്ന് വ്യക്തമാക്കി.
mallika sukumaran
