Malayalam
അമ്മയുടെ സുഖസൗകര്യങ്ങളൊന്നും അന്വേഷിക്കാൻ അവർക്ക് സമയം കിട്ടിയെന്ന് വരില്ലെന്ന് അദ്ദേഹം പറയും, ആൺമക്കൾക്ക് വിവാഹത്തോടെ കൂട്ടുകാരിയെ കിട്ടുകയാണ്, സ്നേഹം പകുത്ത് പോകുമെന്ന് മല്ലിക സുകുമാരൻ
അമ്മയുടെ സുഖസൗകര്യങ്ങളൊന്നും അന്വേഷിക്കാൻ അവർക്ക് സമയം കിട്ടിയെന്ന് വരില്ലെന്ന് അദ്ദേഹം പറയും, ആൺമക്കൾക്ക് വിവാഹത്തോടെ കൂട്ടുകാരിയെ കിട്ടുകയാണ്, സ്നേഹം പകുത്ത് പോകുമെന്ന് മല്ലിക സുകുമാരൻ
ഒരു മുഖവുരയുടെ ആവശ്യമില്ലാത്ത താരകുടുംബമാണ് നടൻ സുകുമാരന്റേയും മല്ലിക സുകുമാരന്റെയും. മക്കളും മരുമക്കളും പേരക്കുട്ടികളും എല്ലാം മലയാള സിനിമയുടെ ഭാഗമായി കഴിഞ്ഞു.
മല്ലിക സുകുമാരന്റെ അഭിമുഖങ്ങൾ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മക്കളേയും മരുമക്കളേയും കുറിച്ച് മല്ലികാ സുകുമാരൻ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.
സുകുവേട്ടൻ മരിക്കുന്നതിന് മുമ്പ് ഒരുപാട് കാര്യങ്ങൾ എന്നോട് പറഞ്ഞിട്ടുണ്ട്. ചിലത് മക്കൾക്കറിയാം. മറ്റ് ചിലത് ഞങ്ങൾ ഭാര്യ ഭർത്താക്കന്മാർക്ക് ഉള്ളിൽ മാത്രം നിൽക്കുന്നതാണ്. എപ്പോഴും പറയുമായിരുന്നു എടപ്പാളുകാർക്ക് ആയുസ് കുറവാണെന്ന്. ചിലപ്പോൾ മുമ്പേ പോകും എന്നൊക്കെ. നമുക്ക് ആൺമക്കളാണ്. അവർ അവരുടേതായ ജീവിതം ഉണ്ടാക്കിയെടുക്കുന്ന തത്രപ്പാടിൽ ചിലപ്പോൾ ഒരു പക്ഷെ എപ്പോഴും അമ്മയുടെ സുഖസൗകര്യങ്ങളൊന്നും അന്വേഷിക്കാൻ അവർക്ക് സമയം കിട്ടിയെന്ന് വരില്ല എന്നൊക്കെ അദ്ദേഹം പറയും.
മക്കൾ എന്ത് കൊണ്ട് വരുന്നില്ലാ…? ലീവ് ഇല്ലേ… ? എന്നൊക്കെയുള്ള സങ്കടങ്ങൾ എല്ലാ അമ്മമാർക്കും ഉണ്ടാകും. എനിക്ക് രണ്ട് ആൺമക്കളാണ്. പെൺമക്കൾ അമ്മമാരെ കല്യാണം കഴിഞ്ഞാലും സ്നേഹിക്കും.
പക്ഷെ ആൺമക്കൾക്ക് വിവാഹത്തോടെ ഒരു കൂട്ടുകാരിയെ കിട്ടുകയാണ്. അപ്പോൾ അവിടെ വെച്ച് സ്നേഹം കുറച്ച് പകുത്ത് പോകും. നാച്വറലാണത്. അപ്പോൾ അമ്മമാർക്ക് പരാതികളുണ്ടാകും. പക്ഷെ എനിക്ക് ആ പരാധികളില്ല. കാരണം എനിക്ക് എല്ലാം ചെയ്ത് തരാൻ മനസുള്ള രണ്ട് മക്കളാണ് എനിക്കുള്ളത്.
പിന്നെ അവരുടെ പ്രയോറിറ്റി അവരുടെ ലൈഫിനാണ്. അവർ ഭാര്യയുടേയും മക്കളുടേയും കാര്യങ്ങൾ ശരിയായി നടത്തുന്നതിനുള്ള പരക്കം പാച്ചിലിലാണ്. അതിനാൽ അവർക്ക് ആവശ്യമുള്ളപ്പോൾ വരട്ടെ… കാണട്ടേ… ഒന്നിച്ചിരിക്കട്ടെ എന്നുള്ളതാണ് എന്റെ രീതി. ഓണത്തിന് കൃത്യമായി ഇവിടെ വരണം എന്നൊന്നും ഞാൻ രണ്ട് മക്കളോടും പറയാറില്ല. വെറുതെ ആഗ്രഹം പറയും. നേരമുണ്ടെങ്കിൽ വരട്ടെയെന്ന് ചിന്തിക്കും. അവർക്ക് ഷൂട്ടിങ് തിരക്കുകൾ വല്ലതും വരുമെന്ന് എനിക്ക് അറിയാം.
അതുകൊണ്ട് ഞാൻ നിർബന്ധം പിടിക്കാറില്ല. ഇങ്ങനെ ഞാൻ ചിന്തിക്കാൻ കാരണം എന്റെ സുകുവേട്ടന്റെ ട്രെയിനിങ്ങാണ്. സുകുവേട്ടൻ അദ്ദേഹത്തിന്റെ അമ്മയോട് പറയുന്നത് കേട്ട് എനിക്ക് ശീലമാണ്. എനിക്ക് തിരുവനന്തപുരത്ത് നിന്ന് എല്ലാം പറിച്ച് എറണാകുളത്ത് വരാൻ ബുദ്ധിമുട്ടാണ്. എനിക്ക് ക്ലോസ് കോൺടാക്ട് തിരുവനന്തപുരത്താണ്. കൊച്ചിയിലേത് മെട്രോപോളിറ്റൻ ലൈഫ് സ്റ്റൈലാണ്. എനിക്കും കൊച്ചിയിൽ ഫ്ലാറ്റുണ്ട്. മക്കൾ എന്റെ ആവശ്യങ്ങൾക്ക് ഓടി എത്തുന്നവരാണ്.’ ‘അത് മതി. അല്ലാതെ അവരെ എപ്പോഴും അടുത്ത് പിടിച്ച് ഇരുത്തുന്നത് ശരിയല്ല. വരും തലമുറയിൽ നിന്നും ഇതൊക്കെ പ്രതീക്ഷിച്ചാൽ മതി’, മല്ലികാ സുകുമാരൻ പറഞ്ഞു. എഴുപതിനോട് അടുക്കുമ്പോഴും മല്ലിക സുകുമാരൻ അഭിനയത്തിൽ സജീവമാണ്. സിനിമകളിലും സീരിയലുകളിലുമെല്ലാം മല്ലികാ സുകുമാരൻ അഭിനയിക്കുന്നുണ്ട്. മാഹവീര്യറാണ് മല്ലിക അഭിനയിച്ച് അവസാനം തിയേറ്ററുകളിലെത്തിയ സിനിമ. ഗോൾഡിൽ പൃഥ്വിരാജിനൊപ്പമാണ് മല്ലിക അഭിനയിച്ചിരിക്കുന്നത്.