News
തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമായിരുന്നു ആദ്യത്തെ കുഞ്ഞിന്റെ ജനനം
തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമായിരുന്നു ആദ്യത്തെ കുഞ്ഞിന്റെ ജനനം
മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് മല്ലിക സുകുമാരന്റേത്. സിനിമ സീരിയല്‍ മേഖലയിലും സജീവമാണ് മല്ലിക സുകുമാരന്‍. തിരക്കുകള്‍ക്കിടയിലും സോഷ്യല്‍ മീഡിയയിലും സജീവമാണ് നടി. കുടുംബത്തോടൊപ്പമുള്ള പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം മല്ലിക സുകുമാരന്‍ പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ ഗായകന്‍ എം.ജി ശ്രീകുമാര്‍ അവതാരകനായ പാടാം നേടാം പരിപാടിയില്‍ അതിഥിയായി എത്തിയപ്പോള്‍ മല്ലിക സുകുമാരന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഒരു നല്ല കുടുംബമൊക്കെയായിട്ട് സുഖമായിട്ട് ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം സന്തോഷമായി ജീവിക്കണമെന്ന് ആഗ്രഹിച്ച് ജീവിതം തുടങ്ങിയ എനിക്ക് ആദ്യമായിട്ട് ഒരു കുഞ്ഞ് ജനിച്ചതാണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം.
എന്റെ ഇന്ദ്രന്‍…സംഗീതത്തില്‍ അവനുള്ള ടേസ്റ്റും എന്നില്‍ നിന്ന് കിട്ടിയതാവണം. അവന്‍ കാറില്‍ പോകുമ്പോഴുമെല്ലാം പാട്ട് പാടികൊണ്ടിരിക്കാറുണ്ട്. അവന്‍ ഇപ്പോഴും നന്നായി പാട്ട് പാടും. ഞാന്‍ പറയാറുണ്ട് സംഗീതം വിട്ട് കളയരുതെന്ന്. വീട്ടിലിരിക്കുമ്പോഴും അവന്‍ കരോക്കെ വെച്ച് പാടാറുണ്ട്.
അതുപോലെ തന്നെ അവന്റെ രണ്ട് മക്കളും നന്നായി പാടുന്നുണ്ട്. പിയാനോ, ഗിറ്റാര്‍ തുടങ്ങിയവയും മക്കള്‍ കൈകാര്യം ചെയ്യും. പൃഥ്വിയും പാടും അങ്ങനെ പാടേണ്ട ഒരു ആവശ്യം വന്നാല്‍ മാത്രം. അല്ലാതെ ഇന്ദ്രനെപ്പോലെ എപ്പോഴും പാടുന്നയാളല്ല. ഞാനെന്നും നടന്‍ സുകുമാരന്റെ ഭാര്യ എന്ന ലേബലില്‍ അറിയപ്പെടാന്‍ തന്നെയാണ് ആഗ്രഹിക്കുന്നത്. അതിന് ശേഷം മാത്രമാണ് പൃഥ്വിയുടേയും ഇന്ദ്രന്റേയും അമ്മ എന്നറിയപ്പെടാന്‍ ആഗ്രഹിക്കുന്നുള്ളൂ.
