News
മീൻകാരിയുടെ പിന്നാലെ ഇറങ്ങിപ്പോയി; പേളിയുടെ കുട്ടിക്കാലത്തെ കുസൃതികളെ കുറിച്ച് അമ്മ; നില ഇതൊക്കെ കാണിച്ചില്ലങ്കിലേ അതിശയമുള്ളൂ എന്ന് ആരാധകരും!
മീൻകാരിയുടെ പിന്നാലെ ഇറങ്ങിപ്പോയി; പേളിയുടെ കുട്ടിക്കാലത്തെ കുസൃതികളെ കുറിച്ച് അമ്മ; നില ഇതൊക്കെ കാണിച്ചില്ലങ്കിലേ അതിശയമുള്ളൂ എന്ന് ആരാധകരും!
അവതാരകയായും അഭിനേത്രിയായും മലയാളികൾക്കിടയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് പേളി മാണി. ബിഗ് ബോസില്‍ എത്തിയതോടെ പേർളിയ്ക്ക് നിരവധി ആരാധകരെ സ്വന്തമാക്കാൻ സാധിച്ചു. ഷോയില്‍ വെച്ചായിരുന്നു ശ്രിനിഷ് അരവിന്ദും പേളി മാണിയും പ്രണയത്തിലായത്.
മത്സരത്തിലെ നിലനില്‍പ്പിന് വേണ്ടിയാണ് ഇവരുടെ പ്രണയമെന്നായിരുന്നു വിമര്‍ശനങ്ങള്‍. ഷോ കഴിഞ്ഞ് പുറത്തുവന്ന് ജീവിതത്തില്‍ ഒന്നിക്കുകയായിരുന്നു ഇരുവരും. ക്രിസ്ത്യന്‍ ശൈലിയില്‍ പള്ളിയില്‍ വെച്ചും പിന്നീട് ഹിന്ദു ആചാരപ്രകാരമായുമാണ് വിവാഹം നടത്തിയത്.
വിവാഹ ശേഷമുള്ള വിശേഷങ്ങളെല്ലാം ഇവര്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ഗര്‍ഭിണിയായത് മുതല്‍ നില ബേബിയുടെ ജനനവും എല്ലാം വീഡിയോയിലൂടെ ആരാധകർക്കായി താരം പങ്കുവച്ചു.
ഇപ്പോഴിതാ, പേളിയുടെ കുസൃതിയെക്കുറിച്ച് പറഞ്ഞുള്ള മാതാപിതാക്കളുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
“ഒരുസമയവും അടങ്ങിയിരിക്കില്ല. ഇതിനെ തപ്പി നടക്കലാണ് എന്റെ ജോലി. ഒരുദിവസം പെട്ടെന്ന് കാണാതായി. എല്ലാവരും അവിടേയും ഇവിടേയുമൊക്കെ നോക്കി. കുറച്ച് കഴിഞ്ഞപ്പോള്‍ ഹൗസ് ഓണറുടെ വീട്ടിലേക്കായിരുന്നു പോയത്. അന്ന് ചെറിയ കുഞ്ഞായിരുന്നു. അതേപോലെ മാണിയുടെ ബ്രദര്‍ വന്ന സമയത്ത് ഇവള്‍ പുള്ളിയുടെ കൂടെ ബൈക്കില്‍ പോയെന്നാണ് ഞങ്ങള്‍ കരുതിയത്. പുള്ളി വിചാരിച്ചത് ഇവള്‍ അകത്തേക്ക് കയറിയെന്നാണ്.
അന്നൊരു മീന്‍കാരിയുടെ പിന്നാലെ പോവുകയായിരുന്നു. ഞങ്ങള്‍ മീന്‍ വാങ്ങിക്കുമ്പോള്‍ ഇവള്‍ അവിടെയുണ്ടായിരുന്നു. കൊച്ച് അങ്ങോട്ടേക്ക് പോവുന്നുവെന്ന് അപ്പുറത്തെയാളാണ് എന്നോട് വന്ന് പറഞ്ഞത്. അവിടത്തെ ആന്റി ഇവളെ നോക്കാനായി പോയിരിക്കുകയായിരുന്നുവെന്നായിരുന്നു പേളിയുടെ അമ്മ പറഞ്ഞത്.
ഞാന്‍ വഴക്കുണ്ടാക്കുമ്പോള്‍ ഇതാണ് നിന്റെ മമ്മി എന്ന് പറഞ്ഞ് എനിക്ക് മീന്‍കാരിയെ ആരൊക്കെയോ കാണിച്ച് തന്നിട്ടുണ്ടായിരുന്നു. അന്ന് ഞാന്‍ വഴക്കിട്ടിരിക്കുകയായിരുന്നു. എന്റെ റിയല്‍ മമ്മി അതാണെന്ന് വിചാരിച്ചാണ് പോയതെന്നായിരുന്നു പേളി ഇതേക്കുറിച്ച് രസകരമായി പറഞ്ഞത്.
നടക്കാന്‍ തുടങ്ങിയ സമയം മുതല്‍ നില നല്ല നോട്ടിയാണെന്ന് പേളി പറഞ്ഞിരുന്നു. സാധനങ്ങളെല്ലാം അങ്ങോട്ടും ഇങ്ങോട്ടും മാറ്റിവെക്കും. ഭക്ഷണം കഴിപ്പിക്കണമെങ്കില്‍ അത് വലിയ ടാസ്‌ക്കാണെന്നും പേളി പറഞ്ഞിരുന്നു. ഇപ്പോള്‍ എന്ത് പറഞ്ഞാലും അത് തിരിച്ച് പറയും.
അതേപോലെ കുറച്ച് നാണമൊക്കെ വന്നിട്ടുണ്ട്. ഞങ്ങളിപ്പോള്‍ വലിയ കുട്ടിയായെന്നുമായിരുന്നു നിലയെക്കുറിച്ച് പുതിയ വീഡിയോയില്‍ പേളി പറഞ്ഞത്. നിമിഷനേരം കൊണ്ടാണ് എല്ലാവരും വീഡിയോ ഏറ്റെടുത്തത്.
about pearle maaney
