Connect with us

എനിക്ക് ജ​ഗതിയോടാണ് സുകുമാരനേക്കാൾ ബഹുമാനം; അതിനു മല്ലികയും വഴക്കായി; വെളിപ്പെടുത്തി ശാന്തിവിള ദിനേശ്

featured

എനിക്ക് ജ​ഗതിയോടാണ് സുകുമാരനേക്കാൾ ബഹുമാനം; അതിനു മല്ലികയും വഴക്കായി; വെളിപ്പെടുത്തി ശാന്തിവിള ദിനേശ്

എനിക്ക് ജ​ഗതിയോടാണ് സുകുമാരനേക്കാൾ ബഹുമാനം; അതിനു മല്ലികയും വഴക്കായി; വെളിപ്പെടുത്തി ശാന്തിവിള ദിനേശ്

മലയാള സിനിമ രംഗത്തെ പ്രമുഖ താരങ്ങളെ വിമർശിച്ച് ശ്രദ്ധ നേടിയ സംവിധായകനാണ് ശാന്തിവിള ദിനേശ്. സ്വന്തം യൂട്യൂബ് ചാനലിലൂടെ അദ്ദേഹം വെളിപ്പെടുത്താറുള്ള ചില കാര്യങ്ങൾ വിമർശനങ്ങൾക്കും വിവാദങ്ങൾക്കുമെല്ലാം കാരണമാകാറുണ്ട്. മല്ലിക സുകുമാരനെതിരെ വിമർശനവുമായി എത്തിയിരിക്കുകയാണ് ശാന്തിവിള ദിനേശ്.

നേരത്തെ മല്ലിക സുകുമാരനെതിരെ തുറന്നടിച്ച് സംവിധായകൻ ശാന്തിവിള ദിനേശ്. നേരത്തെ മല്ലിക സുകുമാരൻ തന്നെ ഒരു അഭിമുഖത്തിൽ പരിഹസിച്ചെന്നാണ് ശാന്തിവിള ദിനേശ് ആരോപിക്കുന്നു. മുൻപ് ഒരു അഭിമുഖത്തിൽ ഒരു സിനിമ മാത്രമെ‌ടുത്ത് പൊട്ടിപ്പൊളിഞ്ഞയാൾ എന്ന പരാമർശം അടുത്തിടെ ഒരു അഭിമുഖത്തിൽ മല്ലിക സുകുമാരൻ പറഞ്ഞിരുന്നു. എന്നാൽ ഇത് ശാന്തിവിള ദിനേശിനെ ഉദ്ദേശിച്ചാണെന്ന് വാർത്ത വന്നത്. ഇതോടെയാണ് സ്വന്തം യൂട്യൂബ് ചാനലിലൂടെ മല്ലിക സുകുമാരനെതിരെ സംവിധായകൻ സംസാരിച്ചത്.

മാത്രമല്ല, തനിക്ക് പൃഥ്വിരാജിനെ ഇഷ്ടമാണെന്നും ശാന്തിവിള ദിനേശ് പറഞ്ഞിരുന്നു. സുകുമാരനെ പോലെ നിലപാടുള്ള ആളാണ്. അമ്മയെ പോലെയല്ല. എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ താൻ നടത്തിയ വിമർശനമാണ് മല്ലിക സുകുമാരന്റെ നീരസത്തിന് കാരണമെന്ന് ശാന്തിവിള ദിനേശ് പറയുന്നു. നടിയെ വെച്ച് സീരിയൽ ചെയ്തപ്പോഴും അനുഭവവും പങ്കുവെച്ചു.പലരും മല്ലിക സുകുമാരനെതിരെ പ്രതികരിക്കണമെന്ന് പറഞ്ഞിരുന്നു.

സഹികെട്ട് പറയുകയാണ് ഞാൻ. വലയം എന്ന സീരിയൽ ഞാൻ സംവിധാനം ചെയ്തിരുന്നു. മല്ലിക സുകുമാരൻ നട്ടാൽ കുരുക്കാത്ത നുണയും പൊങ്ങച്ചവും പറയുന്ന സ്ത്രീയാണ്. ഒരിക്കൽ മല്ലിക സുകുമാരനുമായി സെറ്റിൽ വെച്ച് പ്രശ്നമുണ്ടായിരുന്നു. പിന്നീട് പരിഹരിച്ചു. അതിന്റെ സ്നേഹസമ്മാനമായി സുകുമാരന്റെ കുറേ പുസ്തകങ്ങൾ മല്ലിക സുകുമാരൻ തനിക്ക് തന്നിരുന്നെന്നും ശാന്തിവിള ദിനേശ് പറയുന്നു.നിസാരമായ പ്രശ്നമായിരുന്നു. എന്റെ സീരിയലിൽ അഭിനയിക്കുമ്പോൾ പൊരുത്തം എന്ന സീരിയലിലും അവർ അഭിനയിക്കുന്നുണ്ട്. ആ സീരിയലിൽ അഭിനയിക്കുന്ന ദേവന് നാളെ പോകണം. ഒരു സീൻ എടുക്കാനുണ്ട്. ഇവിടെ രാവിലെ കാപ്പി കുടിക്കാനുള്ള ബ്രേക്ക് ചെയ്യുന്ന സമയത്ത് ഞാൻ എത്തിക്കോളാം, അവിടേക്ക് പൊയ്ക്കോട്ടേ എന്ന് ചോദിച്ചു. ഞാൻ സീനുകളെടുത്ത് നോക്കി. ഇവർ ഉച്ചയ്ക്ക് വന്നാൽ മതി. ചേച്ചി പോയിട്ട് ഉച്ചയ്ക്ക് ഊണ് കഴിക്കാൻ നേരത്ത് വന്നാൽ മതിയെന്ന് പറഞ്ഞു.

എന്നാൽ 9 മണിക്ക് വരാമെന്ന് പറഞ്ഞ മല്ലിക വന്നില്ല. 12 മണിയായിട്ടും കാണാനില്ല. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ല. അയാൾ ലൊക്കേഷനിലേക്ക് ചെന്നു. സാറെ നമ്മുടെ സെറ്റിൽ അഭിനയിക്കുന്നുണ്ടെന്ന പരിചയം പോലും അവർ കാണിക്കുന്നില്ല, അവർ അവിടെ കിടന്ന് ആർത്തട്ടഹസിച്ച് ചിരിക്കുകയാണെന്ന് അയാൾ എന്നെ വിളിച്ച് പറഞ്ഞു. കൂടെയാരാണെന്ന് ഞാൻ ചോദിച്ചു. ​ദേവനെന്ന് പറഞ്ഞു. ​​ദേവൻ പോയിരുന്നില്ല. ഒരു സീനേയുള്ളൂ എന്ന് കള്ളം പറഞ്ഞതാണ്.

ഫോൺ മല്ലികയ്ക്ക് കൊടുത്തു. സാറെ ഇവിടെ വന്നപ്പോഴാണ് രണ്ട് സീൻ കൂടെ ഉണ്ടെന്ന് അറിയുന്നതെന്ന് മല്ലിക പറഞ്ഞു. നിങ്ങൾ കാണിച്ചത് തെമ്മാടിത്തരമാണെന്ന് ഞാൻ മറുപടി നൽകി. സംസാരിച്ച് തെറ്റി. ഒരു ഘട്ടം കഴിഞ്ഞപ്പോൾ അവർ പറഞ്ഞത് സർ സൂക്ഷിച്ച് സംസാരിക്കണം, ഞാൻ മലയാള സിനിമയിലെ സൂപ്പർസ്റ്റാറായിരുന്ന സുകുമാരന്റെ ഭാര്യയാണെന്ന് പറഞ്ഞു. എനിക്ക് സുകുമാരനേക്കാളും ജ​ഗതി ശ്രീകുമാറിനെയാണ് ബഹുമാനം, മറ്റേ വർത്തമാനം എന്നോട് പറയരുതെന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു. പിന്നീട് പ്രശ്നം പരിഹരിക്കുകയായിരുന്നെന്നും ശാന്തിവിള ദിനേശ് കൂട്ടിച്ചേർത്തു.

തന്റെ സ്വന്തം യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ. മല്ലിക സുകുമാരൻ അടുത്തിടെ ഒരു അഭിമുഖത്തിൽ നടത്തിയ പരാമർശം ശാന്തിവിള ദിനേശിനെ ഉദ്ദേശിച്ചാണെന്ന് വാദം വന്നിരുന്നു. ഒരു സിനിമയെടുത്ത് പൊട്ടിപ്പൊളിഞ്ഞ് വീട്ടിൽ ഇരിക്കുന്നയാൾ എന്നായിരുന്നു മല്ലിക സുകുമാരന്റെ പരാമർശം. ബം​ഗ്ലാവിൽ ഔത എന്ന ഒരു സിനിമ മാത്രമാണ് ശാന്തിവിള ദിനേശ് സംവിധാനം ചെയ്തിട്ടുള്ളത്. ഇതിന് പിന്നാലെയാണ് സ്വന്തം യൂട്യൂബ് ചാനലിലൂടെ മല്ലിക സുകുമാരനെതിരെ സംവിധായകൻ സംസാരിച്ചത്.

Continue Reading
You may also like...

More in featured

Trending

Recent

To Top