Connect with us

‘ഉണ്ണി സാറെ, ഇനി കണ്ടാലൊക്കെ അറിയുമോ? മമ്മൂട്ടി പറഞ്ഞത് കേട്ടോ?

Social Media

‘ഉണ്ണി സാറെ, ഇനി കണ്ടാലൊക്കെ അറിയുമോ? മമ്മൂട്ടി പറഞ്ഞത് കേട്ടോ?

‘ഉണ്ണി സാറെ, ഇനി കണ്ടാലൊക്കെ അറിയുമോ? മമ്മൂട്ടി പറഞ്ഞത് കേട്ടോ?

മമ്മൂട്ടിക്കൊപ്പം വിജയം ആഘോഷിച്ച് മാളികപ്പുറം സിനിമയുടെ അണിയറ പ്രവർത്തകർ. താരത്തിനൊപ്പം കേക്ക് മുറിച്ച് വിജയം ആഘോഷിക്കുന്ന ഉണ്ണി മുകുന്ദനെ വീഡിയോയിൽ കാണാം.

മമ്മൂട്ടിയെ സ്വീകരിക്കാനെത്തിയ ഉണ്ണിയോട് താരത്തിന്റെ തഗ് ഇങ്ങനെ, ‘‘ഉണ്ണി സാറെ, ഇനി കണ്ടാലൊക്കെ അറിയുമോ?’’ മ്മൂട്ടിയുടെ ഡയലോഗ് ചുറ്റുമുള്ളവരിലും ചിരിപടർത്തി. പടം സൂപ്പർഹിറ്റായതിന് മമ്മൂട്ടിയോട് നന്ദി പറയുന്നുവെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു.

“ഇന്ന് കേരളത്തിലെ ഏറ്റവും വലിയ ഹിറ്റായി മാളികപ്പുറം മാറി. കേരള പ്രേക്ഷകർക്ക് മാളികപ്പുറം എന്താണെന്ന് പറഞ്ഞു കൊടുത്തത് മമ്മൂക്കയാണ്. എന്റെ ആദ്യ ചിത്രവും മമ്മൂക്കയ്‌ക്കൊപ്പമായിരുന്നു. എപ്പോഴും പിന്തുണ നൽകുന്ന മമ്മൂക്കയ്ക്ക് നന്ദി” ഉണ്ണി മുകുന്ദൻ പറഞ്ഞു.

‘മാളികപ്പുറം’ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച കുട്ടികളെയും വീഡിയോയിൽ കാണാം. ‘ഷെഫീക്കിന്റെ സന്തോഷത്തി’നു ശേഷം ഉണ്ണി മുകുന്ദൻ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ‘മാളികപ്പുറം’. ശബരിമലയിൽ പോകാനുള്ള ഒരു എട്ടു വയസുകാരിയുടെ ആഗ്രഹമാണ് ചിത്രത്തെ നയിക്കുന്നത്.വിഷ്‌ണു ശശി ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരകഥ ഒരുക്കിയിരിക്കുന്നത് അഭിലാഷ് പിള്ളയാണ്.രഞ്ജി പണിക്കർ, മനോജ് കെ ജയൻ, സൈജു കുറുപ്പ്, ടി ജി രവി, ദേവനന്ദ എന്നിവരാണ് മറ്റ് പ്രധാനവേഷങ്ങൾ അവതരിപ്പിക്കുന്നത്. സംഗീതം ഒരുക്കിയിരിക്കുന്നത് രഞ്ജിൻ രാജ് ആണ്.

നവാഗതനായ വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാളികപ്പുറം. ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും ചേര്‍ന്നാണു നിര്‍മാണം.

Continue Reading
You may also like...

More in Social Media

Trending

Recent

To Top