Connect with us

മുന്നില്‍ ഇരുന്ന എല്ലാവരും കൂവലോട് കൂവല്‍… ഇന്ത്യയെ തലതിരിച്ച് പിടിച്ചായിരുന്നു താന്‍ അന്ന് പതാക പാറിച്ചത്; അനുഭവം പങ്കുവെച്ച് നടി ആത്മിയ

Malayalam

മുന്നില്‍ ഇരുന്ന എല്ലാവരും കൂവലോട് കൂവല്‍… ഇന്ത്യയെ തലതിരിച്ച് പിടിച്ചായിരുന്നു താന്‍ അന്ന് പതാക പാറിച്ചത്; അനുഭവം പങ്കുവെച്ച് നടി ആത്മിയ

മുന്നില്‍ ഇരുന്ന എല്ലാവരും കൂവലോട് കൂവല്‍… ഇന്ത്യയെ തലതിരിച്ച് പിടിച്ചായിരുന്നു താന്‍ അന്ന് പതാക പാറിച്ചത്; അനുഭവം പങ്കുവെച്ച് നടി ആത്മിയ

കോളേജ് കാലത്തെ കൗതുകകരമായ അനുഭവം പങ്കുവച്ച് നടി ആത്മിയ. ഇന്ത്യന്‍ പതാക തലതിരിച്ച് പിടിക്കേണ്ടി വന്നതിനെ കുറിച്ചും ഭാരത് മാതയായി വേഷമിട്ട് സ്റ്റേജില്‍ എത്തിയതിനെ കുറിച്ചുമാണ് ആത്മിയ സംസാരിക്കുന്നത്.

ഭാരത് മാതയായി നില്‍ക്കാന്‍ വലിയ ഇഷ്ടമായിരുന്നു. സ്‌കൂള്‍ കാലത്ത് ഒക്കെ സീനിയര്‍ ചേച്ചിമാര്‍ സാരിയൊക്കെ ഉടുത്ത് കീരിടമൊക്കെ വെച്ച് ഭംഗിയായി നില്‍ക്കുന്നത് കണ്ടിട്ടുണ്ട്. കോളേജില്‍ പഠിക്കുന്ന സമയത്ത് തനിക്കും ഭാരത് മാതയാകാന്‍ ഒരു ഓഫര്‍ വന്നു. കേട്ടപാതി ചാടിവീണു. താന്‍ ആയിക്കോളാം എന്ന് പറഞ്ഞു. പ്രാക്ടീസിനൊന്നും പോകണ്ടല്ലോ.

വെറുതെ കൊടി പിടിച്ച് നിന്നാല്‍ മതിയല്ലോ. കൂട്ടുകാരൊക്കെ പ്രാക്ടീസിന് പോകുമ്പോള്‍ തന്നോട് പറയും വന്ന് നോക്ക് എന്താ ചെയ്യേണ്ടത് എന്നൊക്ക. താന്‍ പോകാറില്ലായിരുന്നു. അങ്ങനെ പരിപാടിയ്ക്ക് സ്റ്റേജില്‍ കേറുന്ന സമയം ബാക്കിയുള്ളവരോട് ചോദിച്ചു. എന്താണ് ചെയ്യേണ്ടത് എന്ന്. തനിക്ക് ചുറ്റും കുട്ടികള്‍ വരിവരിയായി വരും. അപ്പോള്‍ ഓഡിയന്‍സിനെ നോക്കി ചിരിച്ച്, കൊടി മെല്ലേ പാറിച്ചാല്‍ മാത്രം മതിയെന്നായിരുന്നു പറഞ്ഞത്.

സ്റ്റേജില്‍ കയറിയപ്പോള്‍ ഈ പറഞ്ഞതു പോലെ തന്നെ ചെയ്തു. എന്നാല്‍ കുറച്ചു കഴിഞ്ഞപ്പോള്‍ കൈയ്യിലെ പതാകയുടെ ഒരു ഭാഗം തനിക്ക് ചുറ്റും കറങ്ങുന്ന ഒരു കുട്ടിയുടെ വസ്ത്രത്തില്‍ ഉടക്കി. ആ കുട്ടി ചുറ്റുന്നതിന് അനുസരിച്ച് പതാക കൈയ്യിലെ വടിയില്‍ നിന്നും ഊര്‍ന്നുപോയി. താന്‍ ആണെങ്കില്‍ പതാകയ്ക്ക് പകരം കൈയ്യിലെ വടി മാത്രം അങ്ങോട്ടും ഇങ്ങോട്ടും കറക്കിക്കൊണ്ടിരുന്നു.

ഒടുവില്‍ കൊടി എങ്ങനെയൊക്കെയോ രണ്ട് കൈകൊണ്ട് പിടിച്ച് അഡ്ജസ്റ്റ് ചെയ്ത് നിന്നു. ഇതോടെ മുന്നില്‍ ഇരുന്ന എല്ലാവരും കൂവലോട് കൂവല്‍. പിന്നെയാണ് മനസിലായത് താന്‍ പതാക തലതിരിച്ചാണ് പിടിച്ചിരുന്നതെന്ന്. അത് കണ്ടാണ് എല്ലാവരും കൂവിയത്. ഇന്ത്യയെ തലതിരിച്ച് പിടിച്ചായിരുന്നു താന്‍ അന്ന് പതാക പാറിച്ചത് എന്ന് ആത്മിയ പറയുന്നു.

More in Malayalam

Trending

Recent

To Top