Malayalam
അപ്പോൾ ജിയാ ഇറാനി റിതു മന്ത്ര പ്രണയം സത്യമായിരുന്നോ ?; വമ്പൻ ട്വിസ്റ്റ് പൊട്ടിക്കാൻ ഒരുങ്ങി മോഹൻലാൽ ; റിതു കാത്തിരുന്നത് അതിനുവേണ്ടി; എല്ലാം പൊളിച്ച് ആ പോസ്റ്റ് !
അപ്പോൾ ജിയാ ഇറാനി റിതു മന്ത്ര പ്രണയം സത്യമായിരുന്നോ ?; വമ്പൻ ട്വിസ്റ്റ് പൊട്ടിക്കാൻ ഒരുങ്ങി മോഹൻലാൽ ; റിതു കാത്തിരുന്നത് അതിനുവേണ്ടി; എല്ലാം പൊളിച്ച് ആ പോസ്റ്റ് !
ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് റിതു മന്ത്ര. നടിയും മോഡലുമായ റിതു ഷോയിലൂടെയാണ് പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ ശ്രദ്ധിക്കപ്പടുത്തത്. വളരെ ചെറിയ സമയം കൊണ്ട് താരം പ്രേക്ഷകരുടെ പ്രിയങ്കരിയാവുകയായിരുന്നു.
എല്ലവരോടും മികച്ച സൗഹൃദം സൂക്ഷിക്കുന്ന പെരുമാറ്റമാണ് റിതുവിന്റേത്. അതുകൊണ്ടുതന്നെ റിതുവിനെ മത്സരാർത്ഥികൾക്കും വളരെ പ്രിയമാണ്. എങ്കിലും അധികം ആർക്കും പിടിതരാത്ത പ്രകൃതമാണ് റിതു മന്ത്രയുടേത്. ഇപ്പോൾ ഫൈനൽ എട്ടിലെ ഒരു മത്സരാർഥിയാണ് റിതുവും ,.
റിതുവിനോടൊപ്പം പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ട പേരാണ് ജിയ ഇറാനിയുടേത്. നടനും മോഡലുമായ ജിയയെ റിതുവിന്റെ പേരിനോടൊപ്പമാണ് പ്രേക്ഷകരുടെ ഇടയിലൽ അറിയപ്പെടുന്നത്. റിതു ബിഗ് ബോസിൽ തുടരവെതന്നെ റിതുവുമായിട്ടുള്ള ജിയയുടെ ബന്ധം ഗോസിപ്പ് കോളങ്ങളിൽ പ്രധാന ചർച്ചയായിരുന്നു. റിതുവുമായുളള അടുപ്പം വെളിപ്പെടുത്തി കൊണ്ടാണ് ജിയ ഇറാനി തന്നെയാണ് ഗോസ്സിപ്പിനുള്ള വഴിയൊരുക്കിയത്.
റിതുവിനോടൊപ്പമുള്ള സ്വകാര്യ ചിത്രങ്ങൾ പങ്കുവക്കവേ തുടക്കത്തിൽ ജിയയ്ക്ക് രൂക്ഷവിമർശനമാണ് കേൾക്കേണ്ടി വന്നത് . എന്നാൽ ഇപ്പോൾ ജിയയ്ക്കും ആരാധകരേറെയാണ്.
സോഷ്യൽ മീഡിയയിൽ സജീവമാണ് ജിയാ ഇറാനി. ജിയയ്ക്ക് റിതുവിന്റെ പേരിലല്ലാതെയും ആരാധകരേറെയുണ്ട്. നടനും മോഡലുമായ ജിയയെ പ്രേക്ഷകർ ആദ്യം ഓർക്കുക കൊടജാദ്രിയിൽ കുടചൂടുമാ എന്ന ആൽബം സോങിലൂടെയാണ്. ഇപ്പോഴും രസകരമായ പോസ്റ്റുമായി ഇൻസ്റ്റഗ്രാമിൽ ജിയാ എത്താറുണ്ട്.
എന്നാലിപ്പോൾ അധികവും റിതുവിനോടൊപ്പമുള്ള ചിത്രങ്ങളും വീഡിയോയുമാണ് പങ്കുവെയ്ക്കുന്നത്. റിതു ബിഗ് ബോസ് ഹൗസിൽ പോയതിന് പിന്നാലെയാണ് റിതുവിനോടൊപ്പമുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാൻ തുടങ്ങിയത്. ഇത് റിതുവിന്റെ ആരാധകരെ ചൊടിപ്പിച്ചിരുന്നു. യഥാർഥ സ്നേഹമല്ലെന്നും പേരിനും പബ്ലിസിറ്റിക്കും വേണ്ടിയാണ് റിതുവിന്റെ ചിത്രങ്ങൾ ഉപയോഗിക്കുന്നതെന്നും ആരാധകർ പറഞ്ഞിരുന്നു.
എന്നാൽ വിമർശനങ്ങൾക്ക് ജിയ ഇറാനി ചെവി കൊടുത്തിരുന്നില്ല. പിന്നേയും റിതുവിനോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. ബിഗ് ബോസിൽ നിന്ന് റിതു പുറത്ത് ഇറങ്ങിയ ശേഷം പ്രേക്ഷകരുടെ സംശയങ്ങൾക്ക് മറുപടി നൽകുമെന്ന് ജിയ പറഞ്ഞിരുന്നു. എന്നാൽ റിതു എത്തിയതിന് പിന്നാല തന്നെ ഇയാളെ ഇൻസ്റ്റഗ്രാമിൽ നിന്ന് അൺഫോളോ ചെയ്യുകയായിരുന്നു. ജിയ തന്നെയാണ് ഇക്കാര്യം പ്രേക്ഷകരുമായി പങ്കുവെച്ചത്. ഇരുവരും തമ്മിലുള്ള പിണക്കം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണ്. റിതു അൺഫോളോ ചെയ്തെങ്കിലും ഇന്നും റിതുവിനോടൊപ്പമുള്ള ചിത്രം താരം പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോഴിത വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ജിയാ ഇറാനിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. ബിഗ് ബോസ് താരങ്ങളോടൊപ്പമുള്ള ചിത്രമാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. മജ്സിയഭാനു, സജ്ന, ഫിറോസ് ഖാൻ, ലക്ഷ്മി എന്നിവർക്കൊപ്പമുള്ള ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്.
പൊളി ഫിറോസിനോടൊപ്പമുള്ള മറ്റൊരു ചിത്രവും ജിയ പോസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്ന് ലവ് ഇമോജിയോടൊപ്പമാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. താരങ്ങളുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. അവിടെയും എത്തിയോ,പൊളി ഓഫ് ഇന്ത്യ ഇന്ന് കുറെ കുരു പൊട്ടും എവിടെ റിതു, റിതുവിനെ കണ്ടോ, ഫിനാലെയ്ക്ക് ഉണ്ടാകുമോ, പൊളി മാസ് ക്ലൈമാക്സ് ആയിരിക്കുമല്ലേ, എന്ന് തുടങ്ങുന്ന കമന്റുകളാണ് ലഭിക്കുന്നത്. \
അധികം പേരും റിതുവിനെ കുറിച്ചാണ് ചോദിക്കുന്നത്. ഫിനാലെയോടെ ഇരുവരും തമ്മിലുള്ള പിണക്കം മാറുമോ എന്നും ആരാധകർ ചോദിക്കുന്നുണ്ട്. എന്താണ് സത്യാവസ്ഥ എന്നറിയാൻ ഇനി ഫിനാലെ വരെ കാത്തിരുന്നാൽ മതിയല്ലോ എന്നാണ് മറ്റൊരാളുടെ പക്ഷം. ഇത് മോഹൻലാൽ കയ്യോടെ പൊളിക്കുമെന്നും ആരാധകർ പറയുന്നുണ്ട്.
about rithu manthra