Malayalam
ദിലീപിന്റെ നായിക, ആദ്യ സിനിമ സൂപ്പർ ഹിറ്റ്.. മലയാളികളുടെ ഇഷ്ടം കവർന്ന നായികയെ മനസിലായോ?
ദിലീപിന്റെ നായിക, ആദ്യ സിനിമ സൂപ്പർ ഹിറ്റ്.. മലയാളികളുടെ ഇഷ്ടം കവർന്ന നായികയെ മനസിലായോ?
ഭാവ്ന പാനി എന്ന പേര് മലയാളികൾക്ക് അത്ര സുപരിചിതമാവില്ല. എന്നാൽ ‘വെട്ടം’ എന്ന സിനിമയിലെ വീണയെന്ന കഥാപാത്രത്തെ മലയാളികൾ അങ്ങനെയൊന്നും മറക്കാനിടയില്ല
ചിത്രത്തിൽ ദിലീപിന്റെ നായികയായി എത്തിയത് മുംബൈ സ്വദേശിയായ ഭാവ്ന പാനിയായിരുന്നു. ഭാവ്നയുടെ കുട്ടിക്കാല ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ചിത്രം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. പരസ്യ ചലച്ചിത്രകാരൻ ഉദയ് ശങ്കർ പാനിയുടെ മകളാണ് ഭാവ്ന. ഒഡീസി, കഥക്, ബാലെ നർത്തകി കൂടിയായ ഭാവ്ന തെരേ ലിയേ (2001) എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്.
കന്നട, തെലുങ്ക് ചിത്രങ്ങളിലും ശ്രദ്ധേയമായ അഭിനയം കാഴ്ച വച്ച ഭാവ്നയുടെ ആദ്യമലയാളചിത്രമായിരുന്നു ‘വെട്ടം.’ പ്രിയദർശന്റെ ‘ആനയും മുയലും’ എന്ന ചിത്രത്തിലും ഒരു അതിഥിവേഷത്തിൽ ഭാവ്ന എത്തിയിരുന്നു.
2004 ആഗസ്റ്റ് ഇരുപതിനായിരുന്നു ദിലീപ്-പ്രിയദര്ശന് കൂട്ടുക്കെട്ടില്‍ വെട്ടം പിറന്നത്. എത്ര കണ്ടാലും മടുക്ക സിനിമകളിലൊന്നാണ് വെട്ടം ആണെന്നാണ് ആരാധകര്‍ പറയുന്നത്. സിനിമ പോലെ തന്നെ മനോഹരമായ പാട്ടുകളാണ് ചിത്രത്തിലുള്ളത്.
ദിലീപിനൊപ്പം കലാഭവന്‍ മണി, ഇന്നസെന്റ്, ജനാര്ദ്ധനന്, നെടുമുടി വേണു, ജഗതി ശ്രീകുമാര്‍, കൊന്നിന് ഹനീഫ, മാമുക്കോയ, ഹക്കീം റാവുത്തര്‍, ശരത്ചന്ദ്രബാബു, നെടുമുടി വേണു, ബൈജു സന്തോഷ്, കലാമണ്ഡലം കേശവന്, മച്ചാന് വര്‍ഗ്ഗീസ്, സന്തോഷ്, ഗീത വിജയന്, മിഥുന് രമേഷ്, സോന നായര്‍, സ്ഫടികം ജോര്‍ജ്ജ്, ബിന്ദുപണിക്കര്‍, കലാഭവന്‍ നവാസ്, സുകുമാരി, ശ്രുതി നായര്‍, രാമു, കുഞ്ചന്‍, വള്ളത്തോള്‍ ഉണ്ണികൃഷ്ണന് എന്നിങ്ങനെ വമ്പന്‍ താരങ്ങളായിരുന്നു ചിത്രത്തില്‍ അണിനിരന്നത്
