Connect with us

ലജ്ജിക്കരുത്, ജീവിതം തുടങ്ങിയിട്ടേ ഉള്ളു ; പേളിയെ ചേർത്തുപിടിച്ചുള്ള ഡിമ്പൽ ഭാലിന്റെ ആ വാക്ക് ; ഇതു കേട്ടാൽ നിങ്ങൾക്കും പേളിയോടുള്ള ഇഷ്ടം കൂടും !

Malayalam

ലജ്ജിക്കരുത്, ജീവിതം തുടങ്ങിയിട്ടേ ഉള്ളു ; പേളിയെ ചേർത്തുപിടിച്ചുള്ള ഡിമ്പൽ ഭാലിന്റെ ആ വാക്ക് ; ഇതു കേട്ടാൽ നിങ്ങൾക്കും പേളിയോടുള്ള ഇഷ്ടം കൂടും !

ലജ്ജിക്കരുത്, ജീവിതം തുടങ്ങിയിട്ടേ ഉള്ളു ; പേളിയെ ചേർത്തുപിടിച്ചുള്ള ഡിമ്പൽ ഭാലിന്റെ ആ വാക്ക് ; ഇതു കേട്ടാൽ നിങ്ങൾക്കും പേളിയോടുള്ള ഇഷ്ടം കൂടും !

ടെലിവിഷൻ അവതാരക എന്നതിലുപരി തന്റെ പോസിറ്റിവിറ്റി കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ ടെലിവിഷൻ താരമാണ് പേളി മാണി. പ്രസവശേഷം ടെലിവിഷനിൽ നിന്ന് വിട്ടു നിൽക്കുകയാണെങ്കിലും തന്റെ സോഷ്യൽ മീഡിയയിലൂടെ ആരാധരുമായി ഇപ്പോഴും സംവദിക്കാൻ താരം മറക്കാറില്ല. ഇപ്പോൾ ശ്രദ്ധ നേടുന്നത് പത്താം ക്ലാസ് വിദ്യാർഥികൾക്കായി പേളി എഴുതിയ ഒരു കുറിപ്പാണു.

പരീക്ഷയിൽ നല്ല മാർക്ക് നേടിയവരെ അഭിനന്ദിക്കുകയും മറ്റുള്ളവരെ ആശ്വസിപ്പിക്കുകയും ചെയ്തുള്ള പോസ്റ്റിൽ താൻ സ്കൂളിൽ പഠിക്കുമ്പോൾ ജസ്റ്റ് പാസ് മാത്രമായിരുന്നു എന്നാണു പേളി പറയുന്നത്. താൻ ഒന്നിനും കൊള്ളാത്തവളാണ് എന്ന് അന്ന് പലരും പറഞ്ഞിരുന്നു എന്നും താരം തുറന്ന് എഴുതിയിരിക്കുന്നു.

പരീക്ഷയിൽ മികച്ച വിജയം നേടിയവരുടെ കഠിനാധ്വാനത്തെ അഭിനന്ദിച്ചുകൊണ്ടാണ് പേളിയുടെ പോസ്റ്റ് തുടങ്ങുന്നത് തന്നെ.
“എല്ലാവർക്കും അഭിനന്ദനങ്ങൾ … മികച്ച മാർക്ക് നേടി വിജയിച്ചവർ … നിങ്ങൾ അടിപൊളിയാണ്! നിങ്ങളുടെ കഠിനാധ്വാനത്തെ ആത്മാർത്ഥമായി തന്നെ അഭിനന്ദിക്കുന്നു. എന്നാൽ അവരവരുടെ ഗ്രേഡുകളിൽ സന്തുഷ്ടരല്ലാത്തവരോട്… സ്കൂളിൽ പഠിക്കുമ്പോൾ ഞാനും നിങ്ങളെപ്പോലെയായിരുന്നു… ജസ്റ്റ് പാസ്സ്… ചിലർ പറഞ്ഞു ഞാൻ ഒന്നിനും കൊള്ളില്ലെന്ന്… പക്ഷേ ഞാൻ അവർക്ക് ചെവി കൊടുത്തില്ല.. ഞാൻ എനിക്ക് എന്താണ് നല്ലതെന്നു കണ്ടെത്താൻ പോകുന്നുവെന്ന് സ്വയം പറഞ്ഞു, അത് ചെയ്യുകയും ചെയ്തു… ഇന്ന് ഞാൻ എന്റെ മനസ്സ് പറയുന്ന കാര്യങ്ങളെ പിന്തുടരുന്നു…

എനിക്ക് ഇഷ്ടമുള്ളത് ചെയ്യുന്നു. മറ്റുള്ളവർ എന്തും പറയട്ടെ ,“നിങ്ങൾ” നിങ്ങളുടെ ചുമലിൽ തട്ടി സ്വയം അഭിനന്ദിക്കുന്നു എന്ന് ഉറപ്പു വരുത്തുക. നിങ്ങൾ ആരാകാൻ ആഗ്രഹിക്കുന്നു എന്നതിനെ കുറിച്ച് ഒരു മികച്ച കാഴ്ചപ്പാട് നേടുക, ആ നിമിഷത്തെ എന്നും മനസ്സിൽ ചിത്രീകരിച്ചുകൊണ്ട് ഇരിക്കുക. ലജ്ജിക്കരുത്… നിങ്ങളുടെ മാർക്കിൽ അഭിമാനിക്കുക.

ജീവിതം തുടങ്ങിയിട്ടേ ഉള്ളൂ… ഇന്ന് സുനാമി പോലെ തോന്നുന്നത് നാളെ ഒരു ചെറുതിര മാത്രമായി കാണപ്പെടും. ആസ്വദിക്കൂ! മികച്ച കാര്യങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്,” പേളിയുടെ കുറിപ്പ് ഇങ്ങനെ. പ്രചോദനാത്മകമായ പേളിയുടെ വാക്കുകൾക്ക് കമന്റുമായി ബിഗ് ബോസ് താരം ഡിംപൽ ഭാൽ എത്തിയിരുന്നു. ‘മനോഹരം’ എന്നാണ് പേളിയുടെ കുറിപ്പിനു ഡിംപലിന്റെ കമന്റ്.

അതേസമയം സന്തോഷങ്ങള്‍ മാത്രം നിറഞ്ഞ വീടിനെ കുറിച്ചാണ് നടിയും അവതാരകയുമായ പേളി എല്ലായിപ്പോഴും പറയാറുള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ പേളിയുടെ സഹോദരിയും ഫാഷന്‍ ഡിസൈനറുമായ റേച്ചല്‍ മാണിയുടെ വിവാഹമായിരുന്നു. ബന്ധുക്കള്‍ മാത്രം പങ്കെടുത്ത വിവാഹം വലിയ ആഘോഷമാക്കി മാറ്റുകയും ചെയ്തു. ചടങ്ങുകള്‍ക്കിടയില്‍ നിന്നുള്ള ഫോട്ടോസും വീഡിയോസും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുകയാണ്.

എന്നാൽ, സന്തോഷം നിറഞ്ഞ ദിവസങ്ങൾക്കിടയിൽ തന്നെ പേളിയുടെ കുടുംബത്തില്‍ വലിയൊരു വിയോഗത്തിനും സാക്ഷ്യം വഹിക്കേണ്ടി വരുകയുണ്ടായി . പേളിയുടെ പിതാവായ മാണി പോളിന്റെ സഹോദരന്‍ ഡേവീസ് വി പോള്‍ അന്തരിച്ച വാർത്തയായിരുന്നു അത് . സോഷ്യല്‍ മീഡിയ വഴി ഡേവീസിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ട് നിരവധി പേരാണ് എത്തിയിരുന്നത്.

about pearle maaney

More in Malayalam

Trending

Recent

To Top