Malayalam
അത്ര അമ്പരക്കാന്‍ ഒന്നുമില്ല, കാണിച്ചത് നിയമവിരുദ്ധം; ആസിഫിന്റെ വീഡിയോയ്ക്ക് വിമര്‍ശനം
അത്ര അമ്പരക്കാന്‍ ഒന്നുമില്ല, കാണിച്ചത് നിയമവിരുദ്ധം; ആസിഫിന്റെ വീഡിയോയ്ക്ക് വിമര്‍ശനം
തനി നാടന്‍ ലുക്കില്‍ പോകുന്ന ആ താരത്തെ പിടികിട്ടിയോ എന്നാണ് കുറച്ചു നാളുകളായി സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ഒരു മുണ്ടും ഷര്‍ട്ടുമിട്ട് തോളില്‍ ബാഗുമായി ആര്‍എക്സ് 100 ബൈക്കില്‍ സിമ്പിള്‍ ലുക്കില്‍ പോകുന്നത് മലയാളികളുടെ പ്രിയ താരം ആസിഫ് അലി ആണെന്ന് വളരെ വൈകാതെ തന്നെ പ്രേക്ഷകര്‍ കണ്ടെത്തുകയും ചെയ്തു. ഈരാറ്റുപേട്ടയില്‍ ചിത്രീകരണം പുരോഗമിക്കുന്ന സംവിധായകന് ജിബു ജേക്കബിന്റെ ‘എല്ലാം ശരിയാകും’ എന്ന സിനിമയുടെ ഷൂട്ടിംഗിന്റെ ലൊക്കേഷനില്‍ നിന്നുള്ളതായിരുന്നു വീഡിയോ. ബൈക്കോടിച്ച് വരുന്ന ആസിഫിനെ ഷൂട്ട് ചെയ്ത് കൊണ്ട് മുന്നില്‍ മറ്റൊരു വാഹനത്തില്‍ സഞ്ചരിക്കുന്ന ക്യാമറ ക്രൂവും വീഡിയോയിലുണ്ട്.
എന്നാല്‍ ഇപ്പോള്‍, അമ്പരക്കാന്‍ ഒന്നുമില്ലെന്നും എന്തായാലും കാണിച്ചത് നിയമവിരുദ്ധം ആണെന്നും ഹെല്‍മെറ്റില്ലാതെ ടൂവീലര്‍ ഓടിക്കുന്നുവെന്നും തുടങ്ങി വീഡിയോയ്ക്ക് വിമര്‍ശനവുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ ആസിഫ് അലി ഫാന്‍സ് പേജുകളില്‍ ഈ വീഡിയോ വൈറലാണ്. മാത്രമല്ല തന്നെ കാണാനെത്തിയ നാട്ടുകാരോടൊപ്പം സെല്‍ഫി എടുക്കാനും കുശലന്വേഷണത്തിനും ആസിഫ് അലി മുമ്പിലുണ്ട് താനും. ഇതിന്റെ ചിത്രങ്ങളും വൈറലാണ്. വെള്ളിമൂങ്ങ, ആദ്യരാത്രി, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ സിനിമകള്‍ക്ക് ശേഷം ജിബു ഒരുക്കുന്ന ചിത്രമാണ് ‘എല്ലാം ശരിയാകും’. ആസിഫ് അലിയും രജീഷ വിജയനുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്.
