Connect with us

തടി കുറയ്ക്കാന്‍ തത്ക്കാലം ഉദ്ദേശിക്കുന്നില്ല, കുറ്റം പറയുന്നവര്‍ക്ക് ചുട്ട മറുപടിയുമായി പാര്‍വതി കൃഷ്ണ

Malayalam

തടി കുറയ്ക്കാന്‍ തത്ക്കാലം ഉദ്ദേശിക്കുന്നില്ല, കുറ്റം പറയുന്നവര്‍ക്ക് ചുട്ട മറുപടിയുമായി പാര്‍വതി കൃഷ്ണ

തടി കുറയ്ക്കാന്‍ തത്ക്കാലം ഉദ്ദേശിക്കുന്നില്ല, കുറ്റം പറയുന്നവര്‍ക്ക് ചുട്ട മറുപടിയുമായി പാര്‍വതി കൃഷ്ണ

അവതാരകയായും മോഡലായും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് പാര്‍വതി കൃഷ്ണന്‍. സീരിയലുകളില്‍ തിളങ്ങി നിന്നിരുന്ന താരം അടുത്തിടെയാണ് അമ്മ ആയത്. അമ്മയാകാന്‍ തയ്യാറെടുക്കുന്നതിനു മുന്‍പ് വരെ ടെലിവിഷന്‍ സീരിയലുകളിലും ആല്‍ബങ്ങളിലും ഹ്രസ്വചിത്രങ്ങളിലും സജീവമായിരുന്നു പാര്‍വതി. അമ്മയാകാന്‍ പോകുന്ന സന്തോഷവാര്‍ത്ത പാര്‍വതി തന്നെയാണ് ആരാധകര്‍ക്കായി പങ്ക് വച്ചത്.ഒമ്പത് മാസം ഗര്‍ഭിണിയാണ് ഇപ്പോള്‍. വൈകാതെ തന്നെ ഞങ്ങള്‍ മൂന്നാവും, എന്ന് പറഞ്ഞുകൊണ്ടേയിരുന്നു ഭര്‍ത്താവ് ബാലഗോപാലിന് ഒപ്പമുള്ള ചിത്രം പാര്‍വതി പങ്ക് വച്ചത്. ശേഷം നിറവയറില്‍ ഉള്ള ഡാന്‍സിന്റെ വീഡിയോകള്‍ പലപ്പോഴായി പാര്‍വതി പങ്ക് വച്ചിട്ടുണ്ട്. തുടര്‍ന്ന് നിരവധി വിമര്‍ശനങ്ങളും താരത്തെ തേടി എത്തിയിരുന്നു. എന്നാല്‍ ഒട്ടും പതറാതെ വിമര്‍ശനങ്ങള്‍ക്ക് അതേ ഭാഷയില്‍ തന്നെ മറുപടി നല്‍കുകയും ചെയ്തു.

ഇപ്പോള്‍ കുഞ്ഞ് പിറന്നതിന് ശേഷമുള്ള തന്റെ വിശേഷങ്ങള്‍ പങ്കിട്ട് എത്തിയിരിക്കുകയാണ് താരം. അമ്മ എന്ന് പറയുന്നത് തന്നെ ഏറ്റവും വലിയ ഒരു അനുഭവം ആണ്. കുഞ്ഞിന്റെ പേര് 28 കഴിഞ്ഞതിനു ശേഷം പറയാം എന്നും പാര്‍വതി പറയുന്നു. മാത്രമല്ല, ബാലുവിനോടാണോ കുഞ്ഞിനോടാണോ ഏറ്റവും അധികം ഇഷ്ടം എന്ന് ചോദിച്ചാല്‍ അത് അവര്‍ രണ്ടാളും എനിക്ക് എന്റെ രണ്ടു കണ്ണുകള്‍ പോലെയാണ്. ആദ്യമായി കുഞ്ഞിനെ കണ്ട ആ നിമിഷം പറഞ്ഞറിയിക്കാന്‍ ആകുന്നത് അല്ലെന്നും പാര്‍വതി പറഞ്ഞു. എന്റെ വയറും കാര്യങ്ങളും ഒക്കെ കണ്ടപ്പോള്‍ എല്ലാവരും പറഞ്ഞു എനിക്ക് പെണ്‍കുട്ടി ആയിരിക്കും എന്ന്. എനിക്ക് അങ്ങനെ ആണ്‍ പെണ്‍ വ്യത്യസം ഉണ്ടായിരുന്നില്ല.. ആരോഗ്യവാനായ ഒരു കുഞ്ഞുവേണം എന്ന് ഉണ്ടായിരുന്നുള്ളൂ. പിന്നെ പെണ്‍കുട്ടി ആകും എന്ന് ആണ് വിചാരിച്ചിരുന്നത്. നോര്‍മല്‍ ഡെലിവറി ആയപ്പോള്‍ കിട്ടിയ അഭിമാനം മറ്റൊന്നിനും കിട്ടിയിട്ടില്ല എന്നും താരം പറഞ്ഞു. നിറവയറുമായി താന്‍ ഡാന്‍സ് കളിക്കുന്ന വീഡിയോയ്ക്ക് നിരവധി പേരാണ് വിമര്‍ശനങ്ങളുമായി എത്തിയത്. എന്നാല്‍ ആരാധകരുടെ ഈ വിമര്‍ശനങ്ങളെല്ലാം തനിക്ക് ഗുണമായി മാറിയെന്ന് പറയുകയാണ് നടിയിപ്പോള്‍.

വണ്ണം വച്ചല്ലോ എന്ന് പറയുന്നവരോട് എനിക്ക് പറയാന്‍ ഉള്ളത്, ഇപ്പോള്‍ എന്റെ കാര്യം ശ്രദ്ധിക്കാന്‍ അല്ല എനിക്ക് നേരം ആദ്യം കുഞ്ഞു അത് കഴിഞ്ഞേ ഞാന്‍ എന്റെ കാര്യങ്ങള്‍ ചിന്തിക്കുകയൊള്ളു. ഇപ്പോള്‍ സൗന്ദര്യത്തിന് അല്ല ഇമ്പോര്‍ട്ടന്‍സ്. ഇപ്പോള്‍ കുഞ്ഞിന്റെ ആരോഗ്യം തന്നെയാണ് പ്രധാനം. അതിന് എനിക്ക് പോഷകഗുണമുള്ള ആഹാരം കഴിച്ചേ മതിയാകൂ. പക്ഷെ ഞാന്‍ ബബ്ബ്‌ളി ആകുമ്പോഴാണ് എനിക്ക് കൂടുതല്‍ എന്നെ ഇഷ്ടം എന്നും പാര്‍വതി വ്യക്തമാക്കി. ഗര്‍ഭിണി ആയി എന്ന് കരുതി വെറുതെ ഇരുന്നില്ല. എല്ലാ ജോലികളും, താന്‍ ചെയ്തിരുന്നു. അടുക്കളയിലുള്ള സാദാ പണികളും, ഒപ്പം നൃത്തവും ചെയ്യാറുണ്ടായിരുന്നു. പ്രസവത്തിനു ശേഷം വീഡിയോയില്‍ കാണും പോലെ ഓടിച്ചാടി നടക്കുകയല്ല. അത്യാവശ്യം നന്നായി തന്നെ ഞാന്‍ റെസ്റ്റ് എടുക്കാറുണ്ട്. പിന്നെ കണ്ണപ്പന്‍ എന്നാണ് ഞങ്ങള്‍ ഇപ്പോള്‍ അവനെ വിളിക്കുന്നത് എന്നും ആള് പൊളിയാണ് എന്നും പാര്‍വതി വ്യക്തമാക്കി. നാലാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ജയേഷ് പത്തനാപുരത്തിന്റെ ‘സൂര്യനും സൂര്യകാന്തി’യും എന്ന ടെലിഫിലിമിലൂടെ പാര്‍വതി അഭിനയരംഗത്തേക്ക് കടക്കുന്നത്. ശേഷം നിരവധി മ്യൂസിക് ആല്‍ബങ്ങളില്‍ അഭിനയിച്ച താരം കെ.കെ. രാജീവ് ഒരുക്കിയ പരമ്പരകളായ ‘അമ്മമാനസം’, ‘ഈശ്വരന്‍ സാക്ഷി’ എന്നിവയിലൂടെയും ബൈജു ദേവരാജ് ഒരുക്കിയ’രാത്രിമഴ’യിലൂടേയും ഏറെ ശ്രദ്ധേയ അഭിനയം കാഴ്ചവച്ചു.

More in Malayalam

Trending