Malayalam
ഹാപ്പി ബെര്‍ത്ത് ഡേ ചേട്ടാ…വൈറലായി പൃഥ്വിരാജ് ഇന്ദ്രജിത്തിന് നല്കിയ പിറന്നാള്‍ സമ്മാനം
ഹാപ്പി ബെര്‍ത്ത് ഡേ ചേട്ടാ…വൈറലായി പൃഥ്വിരാജ് ഇന്ദ്രജിത്തിന് നല്കിയ പിറന്നാള്‍ സമ്മാനം
മലയാള സിനിമയിലെ മുന്‍നിര നായകന്മാരില് ഒരാളാണ് ഇന്ദ്രജിത്ത് സുകുമാരന്‍. വ്യത്യസ്തമായ അഭിനയ മികവ് കൊണ്ട് തന്റെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്താന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഇന്ദ്രജിത്തിന് പിന്നാലെ സിനിമാ മേഖലയില്‍ എത്തിയ അനിയന് പൃഥ്വിരാജും മലയാള സിനിമയിലെ സൂപ്പര്‍ ഹീറോയായി മാറി. ഇന്ദ്രജിത്തിന്റെ ജന്മദിനമായ ഇന്ന് അനിയന് പൃഥ്വിരാജ് ചേട്ടന് നല്കിയ പിറന്നാള്‍ സമ്മാനം ആരാധകരുടെ ശ്രദ്ധ നേടുകയാണ് ഇപ്പോള്‍.
ഇന്ദ്രജിത്തിനൊപ്പമുള്ള കുട്ടിക്കാലത്തെ ഒരു ഫോട്ടോയാണ് ‘ഹാപ്പി ബര്‍ത്ത്ഡേ ചേട്ടാ’ എന്ന വാചകത്തോടൊപ്പം പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ഇരുവരും മൊട്ടയടിച്ചിരിക്കുന്ന ചിത്രമാണിത്. ചെറിയ ഒരു ചിരിയോടെയുള്ള ഇരുവരുടെയും ഫോട്ടോ ക്യൂട്ടാണെന്നാണ് ഫോട്ടോക്ക് താഴെ വരുന്ന കമന്റുകള്‍. ചിത്രത്തില്‍ നിന്നും ഇരുവരേയും മനസിലാക്കാനേ പറ്റുന്നില്ലെന്നും ആരാധകര്‍ പറയുന്നു. ചിത്രത്തിന് കമന്റുമായി ടൊവിനോ തോമസ്, സൗബിന് ഷാഹിര്‍, നസ്രിയ, തുടങ്ങിയ താരങ്ങളുമെത്തിയിട്ടുണ്ട്. പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്.
അതേസമയം, ഈ ദിനത്തില്‍ ഇന്ദ്രജിത്തിന്റെ അധികമാര്‍ക്കും അറിയാത്തൊരു ഹോബി ആരാധകര്‍ക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ് പൂര്‍ണിമ. മൊബൈലില്‍ മൃഗങ്ങളുടെ രസകരമായ വീഡിയോകള്‍ കണ്ടു കൊണ്ടിരിക്കുന്ന ഇന്ദ്രജിത്തിന്റെ വീഡിയോയാണ് പൂര്‍ണിമ ആരാധകരുമായി പങ്കുവച്ചത്. ഇന്ദ്രജിത്തിന്റെ പുതിയ സിനിമ ആഹയിലെ ഗാനം അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടു. ഇന്ദ്രജിത്ത് ‘പടയണി’ എന്ന ചിത്രത്തില്‍ ബാലതാരമായാണ് സിനിമയിലെത്തുന്നത്. വര്‍ഷങ്ങള്‍ക്കു ശേഷം ‘ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍’ എന്ന ചിത്രത്തില്‍ വില്ലനായിട്ടായിരുന്നു ഇന്ദ്രജിത്തിന്റെ രണ്ടാം വരവ്.
