Connect with us

‘നമ്മള്‍ പറയുന്ന സത്യത്തെക്കാള്‍ ലോകം വിശ്വസിക്കുന്നത് മറ്റൊരാള്‍ പറയുന്ന കള്ളങ്ങളാണ് എന്ന് റിമി ടോമി; കാര്യം തിരക്കി സോഷ്യല്‍ മീഡിയ

Malayalam

‘നമ്മള്‍ പറയുന്ന സത്യത്തെക്കാള്‍ ലോകം വിശ്വസിക്കുന്നത് മറ്റൊരാള്‍ പറയുന്ന കള്ളങ്ങളാണ് എന്ന് റിമി ടോമി; കാര്യം തിരക്കി സോഷ്യല്‍ മീഡിയ

‘നമ്മള്‍ പറയുന്ന സത്യത്തെക്കാള്‍ ലോകം വിശ്വസിക്കുന്നത് മറ്റൊരാള്‍ പറയുന്ന കള്ളങ്ങളാണ് എന്ന് റിമി ടോമി; കാര്യം തിരക്കി സോഷ്യല്‍ മീഡിയ

അവതാരകയായും ഗായികയായും അഭിനേത്രിയായും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് റിമി ടോമി. തന്റേതായ അവതരണ ശൈലി കൊണ്ടും നര്‍മ്മം കൊണ്ടും പ്രേക്ഷകരെ കയ്യിലെടുക്കുവാന്‍ താരത്തിനായിട്ടുണ്ട്. നല്ല വണ്ണമുണ്ടായിരുന്ന റിമി ടോമി മെലിഞ്ഞതും അതിന്റെ സീക്രട്ട്‌സുകളും എല്ലാം പ്രേക്ഷകര്‍ കണ്ടിരുന്നു. ലോക്ക് ഡൗണ്‍ സമയത്തും തന്റെ ആരാധകരുമായി സംവദിക്കാറുണ്ടായിരുന്ന ടിമി ടോമി സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യമാണ്. ലോക്ഡൗണ്‍ കാലം ഏറ്റവുമധികം ആഘോഷമാക്കിയ താരം കൂടിയാണ് റിമി ടോമി.
വീട്ടിലിരിക്കേണ്ടി വന്ന സാഹചര്യത്തില്‍ ഒരു നിമിഷം പോലും വെറുതേ കളയാതെ റിമി തിരക്കിലായിരുന്നു. ലോക് ഡൗണ്‍ സമയത്താണ് സ്വന്തമായി ചാനല്‍ തുടങ്ങുന്നതിനെക്കുറിച്ച് ആലോചിച്ചത്. അധികം വൈകാതെ അത് യാഥാര്‍ത്ഥ്യമാക്കുകയായിരുന്നു താരം. പാചകവും യാത്രകളും പാട്ടുകളുമൊക്കെയായി ചാനലിലൂടെ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. അനിയനും അനിയത്തിയുമൊക്കെ കുടുംബസമേതമായി ഇടയ്ക്ക് ചാനലിലേക്ക് എത്തിയിരുന്നു. മുക്തയ്‌ക്കൊപ്പം ചെയ്ത ഹോം ടൂറും പാചക വീഡിയോയുമെല്ലാം അടുത്തിടെ വൈറലായി മാറിയിരുന്നു. ഫിറ്റ്‌നസിന്റെ കാര്യത്തിലും അതീവ ശ്രദ്ധാലുവാണ് റിമി. ഭാവനയാണ് തന്നോട് ശരീരം ശ്രദ്ധിക്കേണ്ടുന്നതിനെക്കുറിച്ച് പറഞ്ഞതെന്ന് നേരത്തെ റിമി പറഞ്ഞിരുന്നു. ജിമ്മിലെ വര്‍ക്കൗട്ടും കൃത്യമായ ഡയറ്റ് പ്ലാനുമൊക്കെയായി മെലിയുകയായിരുന്നു താരം. വര്‍ക്കൗട്ട് ചെയ്ത് ശരീരഭാരം കുറച്ച് അവിശ്വസിനീയമായ മേക്കോവറാണ് നടത്തിയത്.


ഇപ്പോഴിതാ ഒരു ദേവിയെ പോലെ അണിഞ്ഞൊരുങ്ങി വന്ന റിമിയുടെ ചിത്രങ്ങളാണ് ശ്രദ്ധേയമാവുന്നത്. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജാന്‍മണി ദാസാണ് റിമിയെ സുന്ദരിയാക്കിയത്. വിന്റേജ് കലണ്ടറിന്റെ ഭാഗമായി നടത്തിയ ഫോട്ടോഷൂട്ടില്‍ നിന്നുള്ള ചിത്രങ്ങളായിരുന്നിത്. ‘തന്റെ മുടി സെറ്റ് ചെയ്തതും മേക്കപ്പ് ചെയ്തതും ജാന്‍ മണി ദാസ് ആണ്. വളരെയധികവും കഴിവുള്ള സൗത്ത് ഇന്ത്യയിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റുമാരില്‍ ഒരാള്‍ ജാന്‍മണിയാണ്. ഐ ലവ് യൂ ജാനു എന്നാണ് ചിത്രങ്ങള്‍ക്ക് താഴെ റിമി കൊടുത്ത ക്യാപ്ഷന്‍. പര്‍പ്പിള്‍ ബ്ലൂ നിറമുള്ള പ്രിന്റഡ് പട്ട് സാരിയാണ് റിമിയുടെ വേഷം. രാജകീയ പ്രൗഢി വിളിച്ചോതുന്ന തരത്തിലുള്ള വലിയ ആഭരണങ്ങളാണ് അണിഞ്ഞിരിക്കുന്നത്. ഒറ്റ നോട്ടത്തില്‍ ഒരു ദേവിയോ, മഹാലക്ഷ്മിയെ പോലെയോ റാണി പോലെയൊക്കെ തോന്നുമെന്നാണ് കൂടുതല്‍ പേരുടെയും അഭിപ്രായം. അടുത്ത കാലത്ത് കണ്ടതില്‍ വച്ച് റിമിയുടെ ഏറ്റവും നല്ല ചിത്രങ്ങള്‍ ഇതാണെന്നും പലരും കമന്റുകളില്‍ പറയുന്നു.

മെലിഞ്ഞിരുന്ന റിമി പുതിയ ചിത്രങ്ങളില്‍ തടിച്ച ഗെറ്റപ്പിലാണ്. സാരി ഉടുപ്പിച്ചതിലുള്ള വ്യത്യസ്തതയാണ് റിമിയുടെ പുതിയ മേക്കോവറിന് പിന്നിലെന്ന് വ്യക്തമാണ്. അതേ സമയം ആരാധകര്‍ക്ക് ഗുഡ്‌നൈറ്റ് പറഞ്ഞ് കൊണ്ടുള്ള താരത്തിന്റെ പുതിയ പോസ്റ്റ് ശ്രദ്ധേയമാവുകയാണ്. ‘നമ്മള്‍ പറയുന്ന സത്യത്തെക്കാള്‍ ലോകം വിശ്വസിക്കുന്നത് നമ്മളെ കുറിച്ച് മറ്റൊരാള്‍ പറയുന്ന കള്ളങ്ങളാണ്’ എന്നാണ് റിമി പറയുന്നത്. ഈ പോസ്റ്റ് കൊണ്ട് റിമി ഉദ്ദേശിച്ച കാര്യം എന്താണെന്നുള്ള കാര്യം വ്യക്തമല്ലെങ്കിലും ഇതും ചര്‍ച്ചയാവുകയാണ്. ഗായിക രഞ്ജിനി ജോസ്, നടിമാരായ സനുഷ, എലീന പടിക്കല്‍, പാരീസ് ലക്ഷ്മി, തുടങ്ങി നിരവധി സെലിബ്രിറ്റികളാണ് റിമിയുടെ പുതിയ ചിത്രങ്ങള്‍ക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. ശിവകാമി ദേവിയെ പോലെയുണ്ടെന്ന് ചിലര്‍ പറയുമ്പോള്‍ റിമിയ്ക്ക് ഒന്നും കൂടി അഭിനയത്തിലേക്ക് ചുവടുവെക്കാമെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.
Continue Reading
You may also like...

More in Malayalam

Trending

Recent

To Top