Connect with us

ഏറ്റവും സുന്ദരിയായ സ്ത്രീക്ക്, എന്റെ ജീവിതം ഏറ്റവും സുന്ദരമാക്കുന്നവള്‍ക്ക്; പ്രിയതമക്ക് ആശംസകള്‍ നേര്‍ന്ന് സൗബിന്‍

Malayalam

പ്രിയപത്നിക്ക് വിവാഹവാര്‍ഷിക ആശംസകള്‍ നേര്‍ന്നു കൊണ്ട് നടനും സംവിധായകനുമായ സൗബിന്‍ ഷാഹിർ. ‘ഏറ്റവും സുന്ദരിയായ സ്ത്രീക്ക്, എന്റെ ജീവിതം ഏറ്റവും സുന്ദരമാക്കുന്നവള്‍ക്ക്, വിവഹവാര്‍ഷിക ആശംസകള്‍. ലവ് യു ജാമു’ എന്നാണ് സൗബിൻ കുറിച്ചത്. ഭാര്യ ജാമുവിനും മകന്‍ ഒര്‍ഹാനുമൊപ്പമുള്ള ചിത്രങ്ങളും താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കു വച്ചിട്ടുണ്ട്. 2017 ഡിസംബര്‍ 16-നായിരുന്നു സൗബിന്റെയും കോഴിക്കോട് സ്വദേശി ജാമിയ സാഹിറിന്റെയും വിവാഹം. ഇരുവർക്കും ഒരു മകനുണ്ട്

സഹസംവിധായകനായി ചലച്ചിത്ര രംഗത്തെത്തിയ സൗബിന്‍, ‘പ്രേമം’ എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് മലയാളികളുടെ ഇഷ്ടനടനായി മാറുകയായിരുന്നു . ‘മഹേഷിന്റെ പ്രതികാരം’, ‘സുഡാനി ഫ്രം നൈജീരിയ’, കുമ്പളങ്ങി നൈറ്റ്സ്’, ‘അമ്പിളി ‘ തുടങ്ങി ഹിറ്റ് ചിത്രങ്ങളിലൂടെ സൗബിന്‍ താരമൂല്യമുള്ള നടനായി ഉയര്‍ന്നു.

സൗബിന്‍ സംവിധാനം ചെയ്ത ‘പറവ’, സംവിധായകന്‍ എന്ന നിലയില്‍ അദ്ദേഹത്തെ അടയാളപ്പെടുത്തിയിരുന്നു. ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും സൗബിന്‍ സ്വന്തമാക്കി. ‘ജാക്ക് ആന്‍ഡ്‌ ജില്‍’ ആണ് സൗബിന്റെ ഇനി റിലീസ് ചെയ്യാനുള്ള ചിത്രം. ദുബായിയില്‍ ലാല്‍ ജോസിന്റെ പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിലാണ് സൗബിന്‍ ഇപ്പോള്‍.

More in Malayalam

Trending

Recent

To Top