Malayalam
കറണ്ട് ബില്ല് ഒരു ലക്ഷം; തപ്സിയ്ക്ക് പിന്നാലെ വൈദ്യുതി ബില്ലിൽ ഷോക്കടിച്ച് മലയാള നടി കാര്‍ത്തിക നായര്‍
കറണ്ട് ബില്ല് ഒരു ലക്ഷം; തപ്സിയ്ക്ക് പിന്നാലെ വൈദ്യുതി ബില്ലിൽ ഷോക്കടിച്ച് മലയാള നടി കാര്‍ത്തിക നായര്‍

കോവിഡ് കാലത്തെ വൈദ്യുതി ബില്ല് കണ്ട് കണ്ണ് തള്ളി മലയാള നടി കാര്‍ത്തിക നായര്‍. ഒരു ലക്ഷത്തോളം രൂപയാണ് കാര്‍ത്തികയ്ക്ക് വന്ന വൈദ്യുതി ബില്‍. ട്വിറ്ററിലൂടെയാണ് കാര്‍ത്തിക ഈ വിവരം പങ്കുവെച്ചത്.
മുംബൈയിലെ വീട്ടിലേക്ക് അദാനി ഇലെക്ട്രിസിറ്റി മുംബൈയുടെ ബില്ലിലാണ് ഭീമമായ തുക ഉണ്ടായിരുന്നത്. ഇത് ഭക്ഷണം കഴിച്ച ഹോട്ടല്‍ ബില്ല് ആയിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നുവെന്നും, സ്വന്തം വീട്ടിലേക്കാണ് ഇത് വന്നതെന്നും പറഞ്ഞ കാര്‍ത്തിക തന്റെ അമ്ബരപ്പ് മറച്ചുപിടിച്ചില്ല. മീറ്റര്‍ റീഡിങ് എടുക്കാതെയാണ് ബില്‍ നല്‍കിയതെന്ന് കാര്‍ത്തിക പരാതിപ്പെടുന്നു.
‘മുംബൈയില്‍ അദാനി ഇലക്ട്രിസിറ്റി എന്ത് അഴിമതിയാണ് നടത്തുന്നത്. ജൂണിലെ എന്റെ വൈദ്യുതി ബില്‍ ഒരു ലക്ഷം. അതും അവരുടെ കണക്കില്‍. എന്റെ മീറ്റര്‍ റീഡിങ് പോലും നോക്കിയിട്ടില്ല.’കാര്‍ത്തിക ട്വീറ്റ് ചെയ്തു. വൈദ്യുതി ബില്ലിനെതിരെ നിരവധി പേരാണ് പ്രതിഷേധങ്ങളുമായി രംഗത്ത് വന്നത്. കഴിഞ്ഞ ദിവസം വൈദ്യുതി ബില്ല് കണ്ട് കണ്ണ് തള്ളി നടി താപ്സി പന്നു എത്തിയിരുന്നു. സാധാരണ വരുന്ന വൈദ്യുതി ബില്ലിനെക്കാൾ ഇരട്ടിയാണ് ഈ മാസം വന്നതെന്ന് തപ്സി പറഞ്ഞത്
ഇത്തരത്തില്‍ ഭ്രാന്തമായ ബില്ല് വരാന്‍ പുതിയ എന്ത് ഉപകരണങ്ങളാണ് ലോക്ഡൗണിനിടെ താന്‍ വാങ്ങിയത് എന്നറിയില്ല എന്ന് താപ്സി ട്വീറ്റ് ചെയ്തു.
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത തിരക്കഥാകൃത്താണ് ബെന്നി പി നായരമ്പലം. മലയാളത്തിലെ ഒരുപാട് ഹിറ്റ് സിനിമകൾക്ക് അദ്ദേഹം തിരക്കഥ എഴുതിയിട്ടുണ്ട്. അടുത്തിടെ തിയേറ്ററുകളെ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികൾക്ക് മീര ജാസ്മിൻ എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സൂത്രധാരൻ എന്ന സിനിമയിലൂടെ മലയാള സിനിമാ ലോകത്തേയ്ക്ക് എത്തിയ നടി മലയാളത്തിലെയും...
നടൻ കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ മുൻ ജീവനക്കാർ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ പോലീസ് ദിയ കൃഷ്ണയുടെ...