Malayalam
മഞ്ജു അഭിനയിക്കേണ്ടെന്ന് ദിലീപ് പറഞ്ഞിട്ടില്ലല്ലോ, അതേ പോലെ മകന്റെ മാമോദീസക്ക് കുഞ്ചാക്കോ ബോബന്‍ വിളിച്ച ഒരേ ഒരു സെലിബ്രിറ്റി ദിലീപും കാവ്യ മാധവനുമാണെന്നുമായിരുന്നു; കുഞ്ചാക്കോ ബോബന്റെ വാക്കുകള്‍ വൈറലായതോടെ കമന്റുമായി ദിലീപ് ആരാധകര്‍
മഞ്ജു അഭിനയിക്കേണ്ടെന്ന് ദിലീപ് പറഞ്ഞിട്ടില്ലല്ലോ, അതേ പോലെ മകന്റെ മാമോദീസക്ക് കുഞ്ചാക്കോ ബോബന്‍ വിളിച്ച ഒരേ ഒരു സെലിബ്രിറ്റി ദിലീപും കാവ്യ മാധവനുമാണെന്നുമായിരുന്നു; കുഞ്ചാക്കോ ബോബന്റെ വാക്കുകള്‍ വൈറലായതോടെ കമന്റുമായി ദിലീപ് ആരാധകര്‍
മലയാള സിനിമയിലെ എക്കാലത്തെയും ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കോ ബോബന്‍. നിരവധി പ്രണയ നായകന്മാര്‍ വന്നിട്ടുണ്ടെങ്കിലും കുഞ്ചാക്കോ ബോബന്‍ എന്ന നടന്‍ പ്രേഷക മനസ്സില്‍ നിന്നും പിന്നിലായിട്ടില്ല. പ്രണയ സിനിമകള്‍ക്ക് ഒപ്പം തന്നെ മറ്റ് ചിത്രങ്ങളും ചെയ്തതോടെ യുവതലമുറയ്ക്കൊപ്പം കുടുംബപ്രേഷകരുടെയും ഇഷ്ടതാരമായി മാറി. ഫാസില്‍ സംവിധാനം ചെയ്ത അനിയത്തിപ്രാവിലൂടെയാണ് അദ്ദേഹം നായകനായി അരങ്ങേറിയത്. ആദ്യ സിനിമ തന്നെ ഇന്‍ഡസ്ട്രി ഹിറ്റാക്കി മാറ്റിയ പുതുമുഖ നടന്‍ എന്ന റെക്കോര്‍ഡ് ഇന്നും ചാക്കോച്ചന് സ്വന്തമാണ്. സിനിമാവിശേഷങ്ങളെക്കുറിച്ചും വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞുള്ള ചാക്കോച്ചന്റെ അഭിമുഖം വൈറലായിക്കൊണ്ടിരിക്കുകയാണ്.
മഞ്ജു വാര്യര്‍ക്കൊപ്പം അഭിനയിക്കാതിരിക്കാന്‍ തനിക്ക് സമ്മര്‍ദ്ദമുണ്ടായിരുന്നതായി കുഞ്ചാക്കോ ബോബന്‍ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. താരത്തിന്റെ രണ്ടാംവരവിലെ ആദ്യ സിനിമയായ ഹൗ ഓള്‍ഡ് ആര്‍യൂവില്‍ കുഞ്ചാക്കോ ബോബനായിരുന്നു നായകനായെത്തിയത്. മഞ്ജുവിനേക്കാള്‍ കൂടുതല്‍ കമ്മിറ്റ്മെന്റ് ബോബി സഞ്ജയിനോടുണ്ടായിരുന്നു. ട്രാഫിക് എന്ന ചിത്രം എനിക്ക് സമ്മാനിച്ചത് അവരായിരുന്നു. റോഷന്‍ ആന്‍ഡ്രൂസിനും നിര്‍മ്മാതാവിനുമാണ് താന്‍ ഡേറ്റ് നല്‍കിയതെന്നും താരം പറയുന്നു.
ശാലിനിയെ വെച്ച് ഈ പ്രൊജക്ട് മുന്നോട്ട് കൊണ്ടുപോയാലോ എന്ന ആലോചനയുണ്ടായിരുന്നു ഇടയ്ക്ക്. ആ സമയത്തായിരുന്നു ലാലേട്ടനുമായുള്ള രഞ്ജിയേട്ടന്റെ പ്രൊജക്ട് മഞ്ജുവിന് വന്നത്. അങ്ങനെ രണ്ടാമത്തെ സിനിമയായി ഈ ചിത്രം കൊണ്ടുപോവാമെന്ന് തീരുമാനിച്ചാണ് ഡേറ്റ് കൊടുത്തത്. മഞ്ജുവിനല്ല ഡേറ്റ് കൊടുത്തത്. സംവിധായകനും തിരക്കഥാകൃത്തിനുമാണ്. അവരോട് സംസാരിക്കാനായിരുന്നു താന്‍ പറഞ്ഞതെന്നും കുഞ്ചാക്കോ ബോബന്‍ വ്യക്തമാക്കിയിരുന്നു.
ചിത്രത്തില്‍ നിന്നും നേരിട്ട് ഒഴിയണമെന്ന് അവര്‍ പറഞ്ഞിട്ടില്ല. ഈ സിനിമയില്‍ താന്‍ അഭിനയിക്കരുതെന്ന രീതിയില്‍ തനിക്ക് സൂചന നല്‍കിയെന്നുമായിരുന്നു കുഞ്ചാക്കോ ബോബന്‍ പറഞ്ഞത്. വീഡിയോ ക്ഷണനേരം കൊണ്ടാണ് വൈറലായി മാറിയത്. സൂചന എന്നത് കൊണ്ട് പുള്ളി ഉദ്ദേശിച്ചത് എന്താണ്, മഞ്ജു അഭിനയിക്കേണ്ടെന്ന് ദിലീപ് പറഞ്ഞിട്ടില്ലല്ലോ, അതേ പോലെ മകന്റെ മാമോദീസക്ക് കുഞ്ചാക്കോ ബോബന്‍ വിളിച്ച ഒരേ ഒരു സെലിബ്രിറ്റി ദിലീപും കാവ്യ മാധവനുമാണെന്നുമായിരുന്നു ദിലീപിന്റെ ആരാധകര്‍ ചൂണ്ടിക്കാണിച്ചത്. ഉദയ ബാനറിനെക്കുറിച്ചും കുഞ്ചാക്കോ ബോബന്‍ തുറന്നുപറഞ്ഞിരുന്നു. തുടക്കത്തില്‍ ആ ബാനര്‍ വേണ്ടെന്ന് പറഞ്ഞിട്ടുള്ളയാളാണ് താന്‍. പ്രായത്തിന്റെ പ്രശ്നമായിരുന്നു. പക്വതക്കുറവായിരുന്നു അന്ന്. ഇന്ന് താന്‍ നല്ല നിലയില്‍ നില്‍ക്കുന്നതിന് പിന്നിലൊരു കാരണം കൂടിയാണ് ഉദയ. അക്കാര്യത്തില്‍ മുത്തശ്ശനോടാണ് തനിക്ക് കടപ്പാടെന്നും കുഞ്ചാക്കോ ബോബന്‍ തുറന്നുപറഞ്ഞിരുന്നു.
സിനിമയില്‍ നിന്നും ഒരിടവേളയെടുത്ത ചാക്കോച്ചന്‍ പിന്നീട് തിരികെ വന്നത് ശക്തമായിട്ടായിരുന്നു. തന്നെ ആരാധകരുടെ പ്രിയപ്പെട്ടവനാക്കിയ ചോക്ലേറ്റ് ഹീറോയില്‍ നിന്നും ഡാര്‍ക്ക് ഷെയ്ഡുള്ള കഥാപാത്രങ്ങളും മറ്റും ചെയ്ത് പുതിയൊരു പാത തന്നെ തുറക്കുകയായിരുന്നു കുഞ്ചാക്കോ ബോബന്‍. ഇപ്പോള്‍ പുറത്തിറങ്ങിയ ഭീമന്റെ വഴി എന്ന ചിത്രത്തിലും തീര്‍ത്തും വ്യത്യസ്തമായ വേഷമാണ് കുഞ്ചാക്കോ ബോബന്‍ കൈകാര്യം ചെയ്യുന്നത്.
എന്നാല്‍ തന്റെ തിരിച്ചുവരവില്‍ അകല്‍ച്ച് അനുഭവിച്ചിട്ടുണ്ടെന്നും എന്നാല്‍ അവര്‍ ഇപ്പോള്‍ തന്നെ സമീപിക്കാറുണ്ടെന്നും താരം പറയുന്നു. അനിയത്തി പ്രാവ് എന്ന ചിത്രത്തില്‍ തന്നെ ഒരു താരപരിവേഷം ലഭിച്ചിരുന്നു. അതിന് ശേഷം ക്യാമ്പസ് റോളുകള്‍ വന്നു, ചോക്ലേറ്റ് നായകന്‍ എന്ന ടാഗ് ലൈന്‍ കിട്ടുന്നു. പിന്നീട് നിരന്തരം കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകര്‍ക്ക് ബോറടിക്കുന്നു, സിനിമകള്‍ പരാജയപ്പെടുന്നു. എനിക്ക് തന്നെ ആകാംക്ഷ നഷ്ടമാകുന്നു. ചെയ്യുന്ന കാര്യങ്ങളൊന്നും ശരിയാകുന്നില്ല. ഞാന്‍ ഈ മേഖലയില്‍ നില്‍ക്കേണ്ട ആള്‍ ആണോ എന്നു പോലും ചിന്തിച്ചിട്ടുണ്ട്. അങ്ങനെയാണ് സിനിമയില്‍ നിന്നും ഒരു ഇടവേളയെടുക്കുന്നത് എന്നാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്. ചോക്ലേറ്റ് ഹീറോയായി ആരാധകരുടെ മനസ് കവര്‍ന്ന താരമാണ് കുഞ്ചാക്കോ ബോബന്‍.
അങ്ങനെ മാറി നിന്നപ്പോള്‍ തന്നോട് പലരും ചോദിച്ചിട്ടുണ്ട് എന്തുകൊണ്ടാണ് സിനിമയില്‍ നിന്നും മാറി നില്‍ക്കുന്നതെന്ന്. പിന്നീട് തന്റെ ഭാര്യയാണ് താന്‍ സിനിമയിലേക്ക് വരേണ്ടയാളാണെന്ന് തിരിച്ചറിഞ്ഞതെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു. എന്നാല്‍ തിരിച്ചു വരുമ്പോള്‍ ഒരു താരം എന്ന എന്നതിലുപരി ഒരു നടന്‍ എന്ന നിലയില്‍ നില്‍ക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്. അതിനനുസരിച്ചുള്ള മാറ്റങ്ങള്‍ക്കും താന്‍ തയ്യാറായിരുന്നു. ആദ്യം തന്റെ മുടിയിലോ മീശയിലൊ തൊടാന്‍ താന്‍ അനുവദിച്ചിരുന്നല്ല. എന്നാല്‍ രൂപഭാവങ്ങള്‍ക്ക് മാറ്റം വരുത്താന്‍ തയ്യാറായാണ് തിരിച്ചുവന്നതെന്നും ചാക്കോച്ചന്‍ പറയുന്നു. അതേസമയം രണ്ടാം വരവില്‍ തനിക്ക് പലരില്‍ നിന്നും അകല്‍ച്ച അനുഭവിച്ചിരുന്നുവെന്നാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്.
