Connect with us

ഏറ്റവും കൂടുതല്‍ ആളുകള്‍ ആ സമയത്ത് നെറ്റില്‍ തിരഞ്ഞത് ഇല്യൂമിനാറ്റി അല്ലെങ്കില്‍ ലൂസിഫര്‍ എന്നാണ്, ഉദ്ദേശ്യം വ്യക്തമല്ലേ; വിവാദത്തിലായി ഡോ സാമുവല്‍ മാര്‍ ഐറേനിയോസ് മെത്രാപോലീത്തയുടെ വാക്കുകള്‍

Malayalam

കഴിഞ്ഞ കുറച്ചധികം ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലടക്കം വലിയ വിവാദങ്ങളിലേയ്ക്ക് വഴിതെളിച്ച സംഭവമായിരുന്നു നാദിര്‍ഷ ചിത്രം ഈശോയുടേത്. ചിത്രത്തിന്റെ പേരിനെതിരെയാണ് വൈദികന്മാരടക്കമുള്ളവര്‍ രംഗത്തെത്തിയത്.

ഇപ്പോഴിതാ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ തുമ്പമണ്‍ ഭദ്രാസനം മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ മൂവ്മെന്റിന്റെ നേതൃത്വത്തില്‍ നടത്തിയ ആവിഷ്‌കാരസ്വാതന്ത്യത്തിന്റെ കാണാപ്പുറങ്ങള്‍ ഈശോയും ഈശോ എന്ന സിനിമയും എന്ന സംവാദത്തില്‍ ഡോ സാമുവല്‍ മാര്‍ ഐറേനിയോസ് മെത്രാപോലീത്ത പറഞ്ഞ വാക്കുകള്‍ വിവാദമാകുകയാണ്.

ഈശോ എന്ന പേര് മാത്രമിട്ടാല്‍ മതി ഒരു പരസ്യവും കൂടാതെ നിര്‍മ്മാതാവിന് നല്ല സാമ്പത്തിക ലാഭമുണ്ടാക്കാന്‍ കഴിയുമെന്ന് മെത്രാപോലീത്ത പറയുന്നു. 80- 90 കാലഘട്ടത്തിലെ സിനിമകള്‍ വളരെ പോസിറ്റീവായ ക്രൈസ്തവ ബിംബങ്ങളാണ് അവതരിപ്പിച്ചത്.

എന്നാല്‍ പിന്നീട് ഇവ പാടേ മാറ്റപ്പെട്ടു. ഇതിന് പിന്നില്‍ തീര്‍ച്ചയായും ഹിഡന്‍ അജണ്ടയുണ്ട്. ലൂസിഫര്‍ സിനിമയുടെ കാര്യമെടുക്കാം. അവര്‍ ലൂസിഫര്‍ എന്ന നാമം ജനകോടികളെ കൊണ്ട് ഉച്ചരിപ്പിച്ചു.

ഏറ്റവും കൂടുതല്‍ ആളുകള്‍ ആ സമയത്ത് നെറ്റില്‍ തിരഞ്ഞത് ഇല്യൂമിനാറ്റി അല്ലെങ്കില്‍ ലൂസിഫര്‍ എന്നാണ്, ഉദ്ദേശ്യം വ്യക്തമല്ലേ. വലത് ചെവിയില്‍ കടുക്കനുമിട്ട് മുടി കട്ട് ചെയ്യുന്നതില്‍ പോലും ഇത്തരം പൈശാചിക ബിംബങ്ങള്‍ കാണാം മമ്മൂട്ടി കോടികള്‍ വാങ്ങിയിട്ടാണ് വലതുചെവിയില്‍ കടുക്കനിടുന്നത് എന്നും അദ്ദേഹം പറഞ്ഞു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top