Malayalam
ഒറ്റയ്ക്ക് ഇരിക്കാനും ഒറ്റയ്ക്ക് യാത്ര ചെയ്യാനുമൊക്കെയാണ് എപ്പോഴും ഇഷ്ടം; ചിലര്‍ ഫോണ്‍ വിളിക്കുമ്പോള്‍ ഞാന്‍ പെട്ടന്ന് ഫോണ്‍ കട്ട് ചെയ്യാറുണ്ട്
ഒറ്റയ്ക്ക് ഇരിക്കാനും ഒറ്റയ്ക്ക് യാത്ര ചെയ്യാനുമൊക്കെയാണ് എപ്പോഴും ഇഷ്ടം; ചിലര്‍ ഫോണ്‍ വിളിക്കുമ്പോള്‍ ഞാന്‍ പെട്ടന്ന് ഫോണ്‍ കട്ട് ചെയ്യാറുണ്ട്
നടിയായും ഡബ്ബിങ് ആര്‍ട്ടിസ്റ്റായും മലയാളികള്‍ക്കേറെ പ്രിയപ്പെട്ട വ്യക്തിയാണ് ഭാഗ്യലക്ഷ്മി. തന്റെ അഭിപ്രായങ്ങള്‍ എവിടെയും തുറന്ന് പറയാറുള്ള ഭാഗ്യലക്ഷ്മി ഇടയ്ക്കിടെ സൈബര്‍ അറ്റാക്കുകളില്‍പ്പെടാറുണ്ടെങ്കിലും തന്റെ അഭിപ്രായങ്ങള്‍ മറച്ചു വെയ്ക്കാറില്ല. ഇടയ്്ക്ക് വെച്ച് ബിഗ്‌ബോസ് മലയാളം സീസണ്‍ മൂന്നില്‍ മത്സരാര്‍ത്ഥിയായും ഭാഗ്യ ലക്ഷ്മി എത്തിയിരുന്നു. വളരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ ജീവിതത്തില്‍ തനിക്ക് ഒറ്റക്ക് ഇരിക്കാനാണ് ഇഷ്ടം എന്ന് പറയുകയാണ് ഭാഗ്യലക്ഷ്മി. എലീന പടിക്കലിനൊപ്പമുള്ള ഒരു പരിപാടിയിലാണ് ഭാഗ്യലക്ഷ്മി ഇതേകുറിച്ച് പറഞ്ഞത്.
ഒറ്റയ്ക്ക് ഇരിക്കാനും ഒറ്റയ്ക്ക് യാത്ര ചെയ്യാനുമൊക്കെയാണ് എനിക്ക് എപ്പോഴും ഇഷ്ടം. നമുക്ക് സംസാരിക്കാന്‍ അത്രമേല്‍ പ്രിയപ്പെട്ട ഒരു വ്യക്തിയും, നമ്മള്‍ സംസാരിക്കുന്ന വിഷയം ഇഷ്ടപ്പെടുന്ന ഒരാളും ആയിരിക്കണം. അവര്‍ സംസാരിക്കുന്നത് നമുക്കും ഇഷ്ടപ്പെടണം. അങ്ങനെയുള്ള സൗഹൃദങ്ങളോട് മാത്രമാണ് എനിക്ക് താത്പര്യമുള്ളത്.
അത് അല്ലാതെ, വെറുതേ ഫോണില്‍ വിളിച്ച് സംസാരിക്കുന്നത് എനിക്ക് ഇഷ്ടമല്ല. ചിലര്‍ ഫോണ്‍ വിളിക്കുമ്പോള്‍ ഞാന്‍ പെട്ടന്ന് ഫോണ്‍ കട്ട് ചെയ്യാറുണ്ട്. ‘ആണോ, ആഹ, എന്നിട്ട്’ എന്നിങ്ങനെ പറഞ്ഞു കൊണ്ടിരിക്കാന്‍ എനിക്ക് കഴിയില്ല. കുറച്ച് നേരം കേട്ട് നില്‍ക്കും. പിന്നെ ഞാന്‍ ഫോണ്‍ മനപൂര്‍വ്വം കട്ട് ചെയ്യും. സത്യത്തില്‍ എനിക്ക് അവരോട് സംസാരിക്കാന്‍ വിഷയമില്ല എന്നതാണ് കാര്യം.
ഭാഗ്യ ലക്ഷ്മി തന്റെ കരിയര്‍ ആരംഭിക്കുന്നത് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ആയാണ്. മലയാളത്തിലെ മുന്‍നിര നായികമാരുടെ ശബ്ദമായിരുന്നു ഭാഗ്യലക്ഷ്മി. ശോഭന, കാവ്യ മാധവന്‍, മഞ്ജു വാര്യര്‍, പാര്‍വ്വതി തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക മുന്‍നിര നായികമാര്‍ക്ക് വേണ്ടിയും ശബ്ദം കൊടുത്തത് ഭാഗ്യലക്ഷ്മി ആയിരുന്നു. വളരെ ചെറുപ്പത്തില്‍ തന്നെ താരം സിനിമ ലോകത്ത് എത്തിയിരുന്നു. ചില സിനിമകളില്‍ അഭിനയിക്കുകയും ചെയ്തു.
