മലയാളി പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ‘ യോദ്ധ’. സൂപ്പര്‍ ഹിറ്റായി മാറിയ ചിത്രം ഇന്നും പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയാണ്. സംഗീത് ശിവന് ആയിരുന്നു ചിത്രത്തിന്റെ സംവിധാനം. ഇപ്പോഴിതാ യോദ്ധയെക്കുറിച്ചും അതില്‍ ജഗതി ശ്രീകുമാറിന്റെ അരിശുംമൂട്ടില്‍ അപ്പുക്കുട്ടനുണ്ടായിരുന്ന പ്രാധാന്യത്തെക്കുറിച്ചും പറയുകയാണ് സംഗീത് ശിവന്.
‘അരുശുംമൂട്ടില്‍ അപ്പുക്കുട്ടന്റെ മുറപ്പെണ്ണാണ് ദമയന്തി. ഉര്‍വശിയാണ് ദമന്തിയായി അഭിനയിച്ചത്. ആറോ ഏഴോ സീനിലേയുള്ളൂ. ഉര്‍വശിയാണെങ്കില്‍ അന്ന് എല്ലാ സിനിമകളിലും നായികയാണ്. എന്നിട്ടും കഥ കേട്ടപ്പോള്‍ അഭിനയിക്കാമെന്നു സമ്മതിച്ചു. ആ നന്ദി ഇപ്പോഴും ഉര്‍വശിയോടുണ്ട്.
ഏറെ ചിന്തിച്ചതിനു ശേഷമാണ് അഭിഷേകം ചെയ്ത കുഞ്ഞന്‍ ലാമയെ വീണ്ടും വിരട്ടാനെത്തുന്ന കുങ്ങ്ഫുക്കാരന്റെ കറുത്ത വേഷത്തില്‍ അപ്പുക്കുട്ടനെ അവതരിപ്പിക്കുന്നത്. ആത്യന്തികമായ വിജയം അശോകനാണെങ്കിലും അപ്പുക്കുട്ടനും തൊട്ടു പിറകിലുണ്ടെന്നു പറയുന്നതായിരുന്നു യോദ്ധയുടെ ക്ലൈമാക്സ്’.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ്...