News
‘യാഷിക ശ്രദ്ധ ഇല്ലാതെ വാഹനം ഓടിച്ചു മുന്‍പ് ഒരു ഡെലിവറി ബോയിയെ കൊന്നിട്ടുണ്ട്’; വൈറലായ ആരോപണങ്ങളില്‍ പ്രതികരണവുമായി നടി
‘യാഷിക ശ്രദ്ധ ഇല്ലാതെ വാഹനം ഓടിച്ചു മുന്‍പ് ഒരു ഡെലിവറി ബോയിയെ കൊന്നിട്ടുണ്ട്’; വൈറലായ ആരോപണങ്ങളില്‍ പ്രതികരണവുമായി നടി
കഴിഞഅഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് തെന്നിന്ത്യന്‍ നടി യാഷിക ആനന്ദും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെടുകയും സുഹൃത്ത് പവനി മരണപ്പെടുകയും ചെയ്തത്. അപകടത്തില്‍ സാരമായി പരുക്കേറ്റ യാഷിക ഒരാഴ്ചയോളം ഐസിയുവില്‍ ആയിരുന്നു. ഇതിന് പിന്നാലെ നടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കുപ്രചാരണങ്ങളും എത്തിയിരിക്കുകയാണ്.
ഇപ്പോഴിതാ ഇത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് യാഷിക. യാഷിക ശ്രദ്ധ ഇല്ലാതെ വാഹനം ഓടിക്കുന്ന ആളാണ്. അതുമൂലമാണ് സുഹൃത്ത് കൊല്ലപ്പെട്ടത്. ഇതിനു മുന്‍പ് ഒരു ഡെലിവറി ബോയിയെ താരം വണ്ടിയിടിച്ചു കൊന്നുവെന്നുമാണ് ഒരാള്‍ ആരോപിച്ചത്.
‘എന്റെ സുഹൃത്തിന്റെ ജീവന് നഷ്ടപ്പെടാന്‍ കാരണം ഞാനാണ്. എന്നാല്‍ അത് മനപൂര്‍വ്വമല്ല. നിങ്ങളുടെ അറിവിലേയ്ക്ക് ഒരു കാര്യം പറയട്ടെ ഞാന്‍ ഡെലിവറി ബോയിയെ വണ്ടിയിടിച്ചു കൊന്നു എന്ന ആരോപണം തെറ്റാണ്. പ്രിയദര്‍ശിനി മൊബൈല്‍ കടയുടെ ഉടമസ്ഥനാണ് വാഹനം ഇടിച്ചത്.
ബാലകൃഷ്ണനായിരുന്നു അന്ന് അയാള്‍ക്കൊപ്പമുണ്ടായിരുന്നത്. ഞാന്‍ ആ കാറില്‍ പോലും ഇല്ലയിരുന്നു. ടി നഗര്‍ പോലീസ് സ്റ്റേഷനില്‍ തിരക്കൂ. അല്ലെങ്കില്‍ സിസിടിവി പരിശോധിക്കൂ. മറ്റൊരാളുടെ പേര് നശിപ്പിക്കാന്‍ ഇറങ്ങുന്നതിന് മുന്‍പ് കാര്യങ്ങള്‍ ഒന്ന് അന്വേഷിക്കൂ, എന്നാണ് യാഷിക പറഞ്ഞത്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് നടിയുടെ പ്രതികരണം.
ജൂലൈ 24ന് പുലര്‍ച്ചെ മഹാബലിപുരത്തിനടുത്ത് ഇസിആര്‍ റോഡില്‍ വെച്ചാണ് അപകടം സംഭവിച്ചത്. അതിവേഗത്തില്‍ വന്ന കാര്‍ കുഴിയില്‍ വീണ് നിയന്ത്രണം വിട്ട്, റോഡിന്റെ മധ്യഭാഗത്തുള്ള മീഡിയനിലിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ യാഷികയെയും മറ്റ് സുഹൃത്തുക്കളെയും ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
