Malayalam
‘സിനിമയെ വര്‍ഗ്ഗീയവല്‍ക്കരിക്കാതിരിക്കുക, വീ സപ്പോര്‍ട്ട് നാദിര്‍ഷ’; നാദിര്‍ഷയ്ക്ക് പിന്തുണയുമായി താരങ്ങള്‍
‘സിനിമയെ വര്‍ഗ്ഗീയവല്‍ക്കരിക്കാതിരിക്കുക, വീ സപ്പോര്‍ട്ട് നാദിര്‍ഷ’; നാദിര്‍ഷയ്ക്ക് പിന്തുണയുമായി താരങ്ങള്‍
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ വലിയ ചര്‍ച്ചാ വിഷയമായി മാറിയിരിക്കുകയാണ് നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഈശോ. മതവികാരത്തെ വൃണപ്പെടുത്തുന്നു എന്നതാണ് ആരോപണം. ചിത്രത്തിന്റെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് വൈദികന്മാരടക്കം നിരവധി പേരാണ് രംഗത്തെത്തിയത്.
ഇപ്പോഴിതാ ഈ വിഷയത്തില്‍ നാദിര്‍ഷയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് സിനിമ താരങ്ങള്‍. കലാഭവന്‍ ഷാജോണ്‍, ധര്മജന് ബോള്‍ഗാട്ടി, ഗിന്നസ്സ് പക്രു, തുടങ്ങിയ താരങ്ങള്‍ ആണ് നാദിര്‍ഷയ്ക്ക് സമൂഹ മാധ്യമങ്ങളിലൂടെ പിന്തുണ് അറിയിച്ചത്. ‘സിനിമയെ വര്‍ഗ്ഗീയവല്‍ക്കരിക്കാതിരിക്കുക, വീ സപ്പോര്‍ട്ട് നാദിര്‍ഷ’ എന്ന പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടാണ് താരങ്ങള്‍ ചിത്രത്തിന് പിന്തുണ അറിയിച്ചത്.
തൃശ്ശൂര്‍ ഓര്‍ത്തഡോക്സ് മെത്രാപ്പൊാലീത്തയും വിഷയത്തില്‍ നാദിര്‍ഷയ്ക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്. ‘ഞാന്‍, സിനിമാ ഡയറക്ടര്‍ നാദിര്‍ഷായുടെ, ഈശോ എന്ന സിനിമയുടെ കാര്യത്തില്‍ നല്കിയ കമന്റ്. എന്താണു ഈശോ എന്ന പേരു ഒരു സിനിമക്ക് ഇട്ടാല്‍ കുഴപ്പം?
മധ്യതിരുവിതാംകൂറില്‍ ധാരാളം പേര്‍ക്ക്, എന്റെ ഒരു ബന്ധുവിനുള്‍പ്പടെ, ഇങ്ങനെ പേരുണ്ടല്ലോ! ഇവരിലാരെയും നിരോധിക്കണം എന്ന് ഇതുവരെ ആരും പറഞ്ഞു കേട്ടില്ല. ക്രിസ്ത്യാനികളില്‍ ചിലര്‍ മശിഹായെ ഈശോ എന്ന് വിളിക്കുമ്പോള്‍ മറ്റു ചിലര്‍ യേശു എന്നാണു വിളിക്കുന്നത്. ഈ പേരും മറ്റെങ്ങും വന്നുകൂടാ എന്നും വരുമോ?, എന്നാണ് അദ്ദേഹം ചോദിക്കുന്നത്.
