Connect with us

ടൊവിനോയെ അനുകരിച്ചാല്‍ ചിലപ്പോള്‍ എട്ടിന്റെ പണി കിട്ടും; മമ്മൂക്കയുടെ ഡയറ്റാണ് ഫോളോ ചെയ്യുന്നത്; സീരിയല്‍ കഴിഞ്ഞാല്‍ ഏറ്റവും അധികം സമയം ചെലവഴിക്കുന്നത് ജിമ്മില്‍ ആണെന്ന് വിവേക് ഗോപന്‍

Malayalam

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരമാണ് വിവേക് ഗോപന്‍. ഇപ്പോഴിതാ സീരിയല്‍ കഴിഞ്ഞാല്‍ ഏറ്റവും അധികം സമയം ചെലവഴിക്കുന്നത് ജിമ്മില്‍ ആണെന്ന് പറയുകയാണ് വിവേക് ഗോപന്‍. ലോക്ഡൗണ്‍ കാലത്ത് വീട്ടിലെ ഗ്യാസ് കുറ്റി എടുത്ത് പൊക്കുന്ന നടന്‍ വിവേക് ഗോപന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

വര്‍ക്കൗട്ട് ചെയ്യാതിരിയ്ക്കുക എന്നാല്‍ പട്ടിണി കിടക്കുന്നത് പോലെയാണ്. വര്‍ക്കൗട്ടിനൊപ്പം കൃത്യമായ ഡയറ്റും മെയിന്റെയ്ന്‍ ചെയ്യുന്നുണ്ട്. ഡയറ്റ് മമ്മൂക്കയെ കണ്ടാണ് ഫോളോ ചെയ്യുന്നത്. ഇഷ്ടമുള്ളത് എന്തും കഴിക്കുക, പക്ഷെ ഇഷ്ടമുള്ള അത്രയും കഴിക്കാന്‍ പാടില്ല എന്നതാണ് മമ്മൂക്കയുടെ തിയറി. 
താനും അതാണ് ഫോളോ ചെയ്യുന്നത്. മമ്മൂക്കയുടെ വലിയ ഫാന്‍ ആണ് താന്‍. ഈ പ്രായത്തിലും അദ്ദേഹം ശരീരവും ആരോഗ്യവും നിലനിര്‍ത്തുന്നത് കണ്ട് ശരിക്കും ഇന്‍സ്‌പെയറിങ് ആയിട്ടുണ്ട്. ടൊവിനോയുമായി വര്‍ക്കൗട്ടിന്റെ കാര്യത്തില്‍ നല്ല ഒരു സൗഹൃദം സൂക്ഷിക്കുന്നുണ്ട്.

പക്ഷെ അനുകരിച്ചാല്‍ ചിലപ്പോള്‍ എട്ടിന്റെ പണി കിട്ടും. വളരെ കൃത്യമായ പരിശീലനമാണ് ടൊവിനോ നേടുന്നത്. കണ്ടമ്പററി സ്റ്റൈലിലുള്ള, അല്‍പം ഹെവിയായിട്ടുള്ള വര്‍ക്കൗട്ടാണ് അധികവും. മാത്രവുമല്ല, ടൊവിനോയ്ക്ക് നല്ല കോച്ചും ഉണ്ട്.

അതുകൊണ്ട് ടൊവിനോയെ അനുകരിക്കാന്‍ നിന്നാല്‍ സീരിയലില്‍ തന്റെ വേഷം പോവും, പകരം വേറെ ആളെ എടുക്കേണ്ടി വരും എന്നാണ് ആനന്ദ് നാരായണന്റെ യൂട്യൂബ് ചാനലിലൂടെ വിവേക് പറയുന്നത്. മമ്മൂട്ടിയുടെ വണ്‍ എന്ന ചിത്രതതില്‍ വിവേക് വേഷമിട്ടിരുന്നു. കാര്‍ത്തിക ദീപം എന്ന സീരിയലിലാണ് ഇപ്പോള്‍ നടന്‍ അഭിനയിക്കുന്നത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top