Malayalam
‘ഒളിച്ചോട്ടമൊന്നുമായിരുന്നില്ല പുള്ളിയ്ക്ക് ഞാന്‍ തേക്കുമോ എന്ന പേടി ആയിരുന്നു, വിവാഹം കഴിഞ്ഞ ഒരു വര്‍ഷം കഴിഞ്ഞപ്പോഴാണ് വീട്ടില്‍ അറിയുന്നത്’; വിവേക് ഗോപന്റെ ഭാര്യ സുമി പറയുന്നു
‘ഒളിച്ചോട്ടമൊന്നുമായിരുന്നില്ല പുള്ളിയ്ക്ക് ഞാന്‍ തേക്കുമോ എന്ന പേടി ആയിരുന്നു, വിവാഹം കഴിഞ്ഞ ഒരു വര്‍ഷം കഴിഞ്ഞപ്പോഴാണ് വീട്ടില്‍ അറിയുന്നത്’; വിവേക് ഗോപന്റെ ഭാര്യ സുമി പറയുന്നു
മിനി സ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് വിവേക് ഗോപന്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന പരസ്പരം എന്ന സീരിയലിലൂടെയായിരുന്നു വിവേക് ഗോപന് കൂടുതല്‍ ശ്രദ്ധ നേടുന്നത്. തന്റെ പേരിനേക്കാള്‍ കൂടുതല്‍ പേരും ഇന്നും ഓര്‍ത്തിരിക്കുന്നത് സീരിയലിലെ കഥാപാത്രത്തിന്റെ പേരായ സൂരജ് എന്നാണ്. ഇപ്പോള്‍ കാര്‍ത്തിക ദീപം പരമ്പരയിലെ അരുണ്‍ ആയി ആണ് വിവേക് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ഇക്കഴിഞ്ഞ നിയമസഭ തെരെഞ്ഞടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി താരം മത്സരിച്ചിരുന്നു. ഇപ്പോഴിതാ വിവേകിന്റെ ഭാര്യ സുമിയുടെ വാക്കുകള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്.
‘വിവേക് വല്ലപ്പോഴുമേ ചൂടാവുകയോള്ളൂ. അതിപ്പോള്‍ മകന്റെ കാര്യത്തിലും അങ്ങനെ തന്നെയാണ്. ഇനി സിദ്ധാര്‍ത്ഥിന്റെ കാര്യത്തില്‍ ചൂടാവുന്ന സമയത്തു ആണെങ്കിലും ഞങ്ങള്‍ ഇച്ചിരി കെയര്‍ഫുള്‍ ആയിരിക്കും. അന്നേരം ആണ് ഞങ്ങള്‍ അച്ഛന് അമ്മ റോളിലേക്ക് മാറുന്നത്. ജീവിതം സുന്ദരമാക്കിയതിന് ദൈവത്തോട് ഒരുപാട് നന്ദിയുണ്ട്. ഞങ്ങള്‍ ജീവിതം ആരംഭിക്കുന്നത് വട്ട പൂജ്യത്തില്‍ നിന്നുമാണ്. ഞങ്ങള്‍ ആരും അല്ലായിരുന്നു. വളരെ സാധാ ആളുകള്‍ തന്നെ ആയിരുന്നു. ഞങ്ങള്‍ ലവ് മാര്യേജ് ആണ്. വീട്ടുകാര്‍ പിന്നീട് അക്സപ്റ്റ് ചെയ്തു എങ്കിലും ആദ്യം ഞങ്ങള്‍ രജിസ്റ്റര്‍ മാര്യേജ് ചെയ്തു. പിന്നീടാണ് പള്ളിയില്‍ ഒക്കെ വച്ചിട്ട് വിവാഹം കഴിച്ചു ഒന്നാത്.
ആദ്യമായി കാണുന്നത് സജ്ന നജാമിന്റെ ഡാന്‍സ് ട്രൂപ്പില്‍ വച്ചാണ്. അവിടെ വിവേക് വരുമായിരുന്നു. അങ്ങനെയാണ് പരിചയപ്പെടുന്നത്. ഞാന്‍ സിനിമാറ്റിക് ഡാന്‍സ് ആയിരുന്നു പ്രാക്ടീസ് ചെയ്തത്. അങ്ങനെ പ്രണയം തുടങ്ങി. നാലുവര്‍ഷത്തോളം പ്രണയിച്ചു. പിന്നീടാണ് വിവാഹത്തിലേക്ക് കടന്നത്. ഒളിച്ചോട്ടമൊന്നുമായിരുന്നില്ല പുള്ളിയ്ക്ക് ഞാന്‍ തേക്കുമോ എന്ന പേടി ആയിരുന്നു. വിവേക് രജിസ്റ്റര്‍ മാര്യേജ് ചെയ്യാം എന്ന് പറഞ്ഞു. ആദ്യം ഞാന്‍ നോ പറഞ്ഞു. അപ്പോള്‍ ഞാന്‍ അദ്ദേഹത്തെ തേക്കും എന്ന് പറയാന്‍ തുടങ്ങി.
അപ്പോള്‍ പിന്നെ നമ്മള് തെളിയിക്കണമല്ലോ തേക്കില്ല എന്ന്. അങ്ങനെ രജിസ്റ്റര്‍ മാര്യേജ് ചെയ്തു. അത് കഴിഞ്ഞു ഒരുവര്‍ഷം കഴിഞ്ഞപ്പോള്‍ ആണ് വീട്ടില്‍ അറിയുന്നത്.. ആ സമയം വിഷയം ആയി. അങ്ങനെ ഇവിടെ നിക്കാന്‍ ആകില്ല കെട്ടി വീട്ടില്‍ നിന്നും പൊക്കോളാന്‍ വീട്ടുകാര്‍ പറഞ്ഞു. അങ്ങനെയാണ് ഔദ്യോഗികമായി പള്ളിയില്‍ വച്ച് വിവാഹം കഴിക്കുന്നത്.പള്ളിയില്‍ വച്ച് നടന്ന കല്യാണത്തിന് ശേഷമാണ് ജീവിതം ആരംഭിക്കുന്നത്. വളരെ നോര്‍മല്‍ ആയ ജീവിതം ആയിരുന്നു. അങ്ങനെ വലിയ സ്വപ്നങ്ങളും കാര്യങ്ങളും ഒന്നും ഉണ്ടായിരുന്നില്ല’ എന്നും സുമി പറയുന്നു.
