പ്രണയദിനത്തില്‍ ബോളിവുഡ് നടന് വിക്രാന്ത് മാസെയും ശീതള്‍ താക്കൂറും വിവാഹിതനായി. വര്‍ഷങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു. ആര്‍ഭാടങ്ങള്‍ ഒഴിവാക്കി രജിസ്റ്റര്‍ വിവാഹമാണ് ഇരുവരും തിരഞ്ഞെടുത്തതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മുംബൈയില്‍ നടന്ന ചടങ്ങില്‍ അടുത്ത കുടുംബാംഗങ്ങള്‍ മാത്രമാണ് പങ്കെടുത്തത്.
2019 ല്‍ വിക്രാന്തും ശീതളിന്റേയും വിവാഹനിശ്ചയം നടന്നിരുന്നു. അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും മാത്രമാണ് അന്നും ക്ഷണമുണ്ടായിരുന്നത്. ഒരു മാസത്തിന് ശേഷമായിരുന്നു താരം വിവാഹനിശ്ചയം കഴിഞ്ഞ വിവരം പങ്കുവയ്ക്കുന്നത്.
നടിയായ ശീതള്‍ സിനിമകളും വെബ് സീരീസുകളിലും അഭിനയിച്ചിട്ടുണ്ട്. ബ്രോക്കണ്‍ ബട്ട് ബ്യൂട്ടിഫുള്‍ എന്ന സീരീസിന്റെ ആദ്യ സീസണില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. അതിനു പിന്നാലെയാണ് പ്രണയത്തിലാവുന്നത്.
വിക്രാന്തിന്റെ ഏറ്റവും പുതിയ ചിത്രം ‘ലവ് ഹോസ്റ്റല്‍’ റിലീസിന് തയ്യാറെടുത്തിരിക്കുകയാണ്. സാന്യ മല്‍ഹോത്ര നായികയായെത്തുന്ന ചിത്രം ദുരഭിമാനക്കൊലയാണ് പ്രമേയമാക്കിയിരിക്കുന്നത്. ദേവാം?ഗ് ബവ്സറിന്റെ ‘ബ്ലാക്കൗട്ട്’, സന്തോഷ് ശിവന്റെ ‘മുംബൈക്കര്‍’, പവന് കിര്പലാനിയുടെ ?’ഗ്യാസ് ലൈറ്റ്’ എന്നിവയാണ് വിക്രാന്തിന്റെ മറ്റ് പുതിയ പ്രോജക്ടുകള്‍.
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് അജിത്ത്, ആരാധകരുടെ സ്വന്തം തല. നിരവധി ചിത്രങ്ങളിൽ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ എത്തി പ്രേക്ഷകമനസ് സ്വാധീനിക്കാൻ കഴിഞ്ഞ...
ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ്...
കഴിഞ്ഞ ദിവസമായിരുന്നു ഗുരുതര ആരോപണങ്ങളുമായി നടി വിൻസി അലോഷ്യസ് രംഗത്തെത്തിയത്. സൂത്രവാക്യം സിനിമയുടെ ലൊക്കേഷനിൽ വച്ച് ഷൈൻ മോശമായി പെരുമാറി എന്നായിരുന്നു...