Malayalam
ഈ സീനൊക്കെ അണ്ണന് പണ്ടേ വിട്ടതാണ്; വിജയ് സേതുപതിയുടെ പുത്തന്‍ ചിത്രത്തിന്റെ പോസ്റ്റര്‍ ഏറ്റെടുത്ത് ട്രോളന്മാര്
ഈ സീനൊക്കെ അണ്ണന് പണ്ടേ വിട്ടതാണ്; വിജയ് സേതുപതിയുടെ പുത്തന്‍ ചിത്രത്തിന്റെ പോസ്റ്റര്‍ ഏറ്റെടുത്ത് ട്രോളന്മാര്

നിരവധി ചിത്രങ്ങളിലൂടെ തെന്നിന്ത്യയാകെ ആരാധകരെ സ്വന്തമാക്കിയ താരമാണ് വിജയ് സേതുപതി. നയന്‍താര, വിജയ് സേതുപതി, സാമന്ത എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിഘ്നേഷ് ശിവന് സംവിധാനം ചെയ്യുന്ന ‘കാതുവാക്കിലെ രണ്ടു കാതല്‍’ എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് പുറത്തെത്തിയത്.
എന്നാല്‍ ഇപ്പോഴിതാ ഈ പോസ്റ്റര്‍ ഏറ്റെടുത്തിരിക്കുകയാണ് ട്രോളന്മാര്. ടൈറ്റാനിക് സിനിമയിലെ രംഗം പുനരാവിഷ്കരിച്ചാണ് പുതിയ പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്. എന്നാല്‍ ഒരു ജാക്കും രണ്ടു റോസും ഇതിന് മുമ്പേ തരംഗമായതാണ് എന്ന കാര്യമാണ് സോഷ്യല്‍ മീഡിയയും ട്രോളന്മാരും ഓര്‍മ്മിപ്പിക്കുന്നത്. ഇതൊക്കെ പണ്ടേ വിട്ടതാണ് എന്നാണ് ട്രോളന്മാര് പറയുന്നത്.
ജയസൂര്യ ഇതൊക്കെ പണ്ടേ വിട്ടതാണെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. ചതിക്കാത്ത ചന്തു എന്ന ചിത്രത്തിലെ ദൃശ്യമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ജയസൂര്യ, നവ്യ നായര്‍, ഭാവന എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രത്തിലെ ‘ഹോസെയ്ന’ എന്ന ഗാനരംഗത്തിലാണ് രണ്ട് നായികമാര്‍ക്കൊപ്പം ടൈറ്റാനിക്കിലേതു പോലെ ജയസൂര്യ നില്‍ക്കുന്നത്. മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്ത ചിത്രം 2004ല്‍ ആണ് റിലീസ് ചെയ്തത്.
അതേസമയം, ഒരു ത്രികോണ പ്രണയകഥയാണ് ചിത്രത്തിന്റേത്. റാംബോ എന്ന കഥാപാത്രമായാണ് വിജയ് സേതുപതി ചിത്രത്തില്‍ എത്തുന്നത്. നയന്‍താര കണ്‍മണിയായും സാമന്ത ഖദീജ എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. ആദ്യമായാണ് സാമന്തയും നയന്‍താരയും ഒന്നിച്ച് ഒരു ചിത്രത്തില്‍ അഭിനയിക്കുന്നത്. വിഗ്നേശ് ശിവന്റെ നാലാമത്തെ ചിത്രമാണ് കാതുവാക്കിലെ രണ്ടു കാതല്‍. ക്രിക്കറ്റ് താരം ശ്രീശാന്ത് മുഹമ്മദ് മോബി എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു റാപ്പർ വേടനെ അറിയില്ലെന്ന് ഗായകൻ എം.ജി ശ്രീകുമാർ പറഞ്ഞത് വലിയ വിവാദങ്ങൾക്കാണ് വഴിതെളിച്ചത്. കഞ്ചാവ് കേസിൽ വേടൻ...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ കണ്ണൻ സാഗർ. ഇപ്പോഴിതാ കല കൊണ്ടു മാത്രം ഉപജീവനം സാധ്യമല്ലെന്നു തിരിച്ചറിഞ്ഞപ്പോൾ കച്ചവടവും തുടങ്ങിയെന്ന് പറയുകയാണ് നടൻ....
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ്റെ വാർത്തകളാണ് പുറത്തെത്തുന്നത്. പേരുപറയാതെ പ്രമുഖ നടനെതിരെ വിമർശനവുമായെത്തിയ നിർമാതാക്കളുടെ സംഘടനയുടെ ട്രഷറർ കൂടിയായ...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...