Malayalam
കാത്തിരിപ്പിന് വിരാമം..! ഷാജി പാപ്പനും പിള്ളേരും ഉടനെത്തും, വിവരങ്ങള്‍ പങ്കുവെച്ച് നിര്‍മാതാവ് വിജയ് ബാബു
കാത്തിരിപ്പിന് വിരാമം..! ഷാജി പാപ്പനും പിള്ളേരും ഉടനെത്തും, വിവരങ്ങള്‍ പങ്കുവെച്ച് നിര്‍മാതാവ് വിജയ് ബാബു
ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രം മലയാള സിനിമയിലുണ്ടാക്കിയ ഓളം ഒന്ന് വേറെ തന്നെയാണ്. ആട് ആദ്യസിനിമ പരാജയമായിരുന്നെങ്കില്‍ ആ സിനിമയുടെ തന്നെ രണ്ടാം ഭാഗമിറക്കി സൂപ്പര്‍ ഹിറ്റാക്കി മാറ്റിയിരുന്നു. മിഥുന് മാനുവല്‍ തോമസ് എന്ന സംവിധായകന് ശ്രദ്ധിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.
ഇപ്പോഴിതാ ആട് മൂന്നാം ഭാഗത്തെ കുറിച്ചുള്ള പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ടിരിക്കുകയാണ് നിര്‍മ്മാതാവ് വിജയ് ബാബു. ആട് ത്രീ ജനുവരിയിലെത്തുമെന്ന് അദ്ദേഹം സൗത്ത് ലൈവുമായുള്ള അഭിമുഖത്തില്‍ വെളിപ്പെടുത്തി.
എന്നാല്‍ ആട് ത്രീയ്ക്ക് മുമ്പായി സംവിധായകന് മിഥുന് മാനുവലുമൊത്ത് മറ്റൊരു ചിത്രം പ്ലാന്‍ ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിനിമയുടെ സ്ക്രീപ്റ്റ് പൂര്‍ത്തിയായി എന്ന് മുമ്പ് സംവിധായകന് അറിയിച്ചിരുന്നു.ആദ്യ രണ്ട് ഭാഗങ്ങളെക്കാളും മൂന്നാം ഭാഗം ത്രിഡി വേര്‍ഷനിലായിരിക്കും ഒരുക്കുന്നതെന്നാണ് അറിയുന്നത്.
2015ലാണ് ‘ആട് :ഒരു ഭീകരജീവിയാണ്’ റിലീസ് ചെയ്തത്. തീയറ്ററില്‍ പരാജയപ്പെട്ടെങ്കിലും പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയാണ് രണ്ടാം ഭാഗം സ്വീകരിച്ചത്.ആദ്യഭാഗത്തിലെ താരനിര രണ്ടാം ഭാഗത്തിലും ഉണ്ടായിരുന്നു.
ജയസൂര്യ, സണ്ണി വെയ്ന്‍, വിജയ് ബാബു, സൈജു കുറുപ്പ്, വിനീത് മോഹന്‍, ധര്മജന് ബോള്‍ഗാട്ടി, ഭഗത് മാനുവല്‍, ശ്രിന്ദ അര്ഹാന് , ബിജുകുട്ടന്, നെല്‍സണ്‍, ഹരികൃഷ്ണന് എന്നിവരാണ് പ്രധാനവേഷങ്ങളില്‍ എത്തിയത്. ഫ്രൈഡേ ഫിലംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.വിഷ്ണു നാരായണനാണ് ഛായാഗ്രഹണം നിര്‍വഹിച്ചത്.ഷാന്‍ റഹ്മാനിന്റെതാണ് സംഗീതം.
