Connect with us

മകനെ കാണാനായി അവന്റെ വീടിന്റെ മുന്നില്‍ പോയി നിന്നു, സെക്യൂരിറ്റിയോട് അമ്മയെ മാത്രം അകത്തേയ്ക്ക് കടത്തി വിടാന്‍ പറഞ്ഞു; വെളിപ്പെടുത്തലുമായി വിജയ്‌യുടെ പിതാവ്

News

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് വിജയ്. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വിജയ്യും മാതാപിതാക്കളും തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടെന്നും, അവരെ കാണാന്‍ താരം അനുവാദം നല്‍കുന്നില്ല എന്ന തരത്തില്‍ നിരവധി വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോഴിതാ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും സംഭവത്തിന്റെ സത്യാവസ്ഥ എന്താണെന്നു തുറന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് വിജയ്‌യുടെ അച്ഛനും സംവിധായകനുമായ ചന്ദ്രശേഖര്‍.

ഒരു അഭിമുഖത്തില്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഞാനും ഭാര്യ ശോഭയും വിജയ്‌യെ കാണാനായി, അവന്റെ വീടിന്റെ മുന്നില്‍ പോയി നിന്നു. വിജയ്‌യോട് സെക്യൂരിറ്റി ചെന്ന് പറഞ്ഞപ്പോള്‍, അമ്മയെ മാത്രം അകത്തേയ്ക്ക് കടത്തി വിടാന്‍ വിജയ് അയാളോട് പറഞ്ഞു.

എന്നാല്‍ എന്നെ കടത്തി വിടാത്തത് കാരണം ശോഭയും വിജയ്‌യെ കാണാന്‍ വിസമ്മതിച്ചു. ഒടുവില്‍ മകനെ കാണാന്‍ കഴിയാതെ ഞാനും ശോഭയും അവിടെ നിന്നും മടങ്ങി’ എന്നായിരുന്നു. എന്നാല്‍ അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല.

എനിക്കും മകന്‍ വിജയ്ക്കും ഇടയില്‍ ഇപ്പോള്‍ പ്രശ്‌നങ്ങളുണ്ട്. ഇല്ല എന്ന് ഞാന്‍ പറയില്ല. പക്ഷെ അവന് അവന്റെ അമ്മയോട് യാതൊരു തര പ്രശ്‌നങ്ങളും ഇല്ല. അവര്‍ എന്നും പരസ്പരം കാണുകയും സംസാരിക്കുകയും ചെയ്യാറുണ്ട്. അവര്‍ ഇരുവരും സന്തുഷ്ടരാണ്. അവരുടെ സ്‌നേഹബന്ധത്തെ കുറിച്ച് തെറ്റായ വാര്‍ത്ത വന്നത് കാരണമാണ് പ്രതികരിക്കേണ്ടി വന്നത് എന്നും ചന്ദ്രശേഖര്‍ വ്യക്തമാക്കി.

Continue Reading

More in News

Trending

Recent

To Top