തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് വിജയ്. ഇപ്പോഴിതാ വിജയുടെ ജാതിയും മതവും ഉയര്‍ത്തിയുള്ള വിവാദങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് എസ്എ ചന്ദ്രശേഖര്‍. ജാതിയും മതവും ഇല്ലെന്നും സ്ക്കൂളില്‍ ചേര്ത്തിയപ്പോള് മതം, ജാതി എന്നീ കോളങ്ങളില്‍ തമിഴന് എന്നാണ് ചേര്‍ത്തതെന്നും അദ്ദേഹം പറഞ്ഞു.
സായം എന്ന പുതിയ സിനിമയുടെ മ്യൂസിക് ലോഞ്ചിനിടെയാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത്. ആദ്യം അപേക്ഷാ ഫോം സ്വീകരിക്കാന്‍ അവര്‍ വിസമ്മതിച്ചു. സ്കൂളിനെതിരെ പ്രതിഷേധം താന്‍ നടത്തുമെന്ന് പറഞ്ഞ് അവരെ ഭീഷണിപ്പെടുത്തി.
വിജയുടെ എല്ലാ സര്‍ട്ടിഫിക്കറ്റുകളിലും, ജാതി പരാമര്‍ശിക്കുന്നിടത്തെല്ലാം, അത് തമിഴന് എന്നാണ് കൊടുത്തിട്ടുള്ളത്’ എന്നും അദ്ദേഹം പറഞ്ഞു.
സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ജാതി എങ്ങനെ പ്രചരിപ്പിക്കപ്പെടുന്നു എന്നതിനെക്കുറിച്ച് സിനിമ സംസാരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ പല നിലപാടുകള്‍ക്കെതിരെ വിജയ് രംഗത്ത് എത്തിയതോടെ വിജയുടെ മതം പറഞ്ഞ് സംഘപരിവാര്‍ വിവാദമുണ്ടാക്കാന്‍ ശ്രമിച്ചിരുന്നു.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...