തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് വിജയ്. ഇപ്പോഴിതാ വിജയുടെ ആരാധകനെ കുറിച്ചുള്ള വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍. നടന് വിജയ്യെ കാണണമെന്ന് ആഗ്രഹിച്ച യുവാവിന് തിരികെ കിട്ടിയത് സ്വന്തം കുടുംബത്തെ. വിജയ്യെ കാണുകയെന്ന സ്വപ്നവുമായി നടക്കുകയായിരുന്നു പള്ളുരുത്തി കൊത്തലംഗോ അഗതിമന്ദിരത്തിലെ ഭിന്നശേഷിക്കാരനായ രാംരാജ്.
ഭിന്നശേഷിക്കാരുടെ കഴിവുകള്‍ പുറം ലോകത്തെ അറിയിക്കാന്‍ ബ്രദര്‍ ബിനോയ് പീറ്ററിന്റെ നേതൃത്വത്തില്‍ തുടങ്ങിയ യൂട്യൂബ് ചാനലാണ് രാംരാജിന്റെ ജീവിതത്തില്‍ വഴി തിരിവായത്. വിജയ്യെ കാണാനുളള രാംരാജിന്റെ ആഗ്രഹം ഒരു വീഡിയോ ആക്കി ഇവരുടെ യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്തിരുന്നു.
വിജയ് ഫാന്‍സ് അസോസിയേഷന് ഈ വീഡിയോ അവരുടെ ഫെയ്സ്ബുക്ക് പേജിലും അപ്ലോഡ് ചെയ്തു. വീഡിയോ തമിഴ്നാട്ടില്‍ വൈറലായതോടെ ചിദംബരം സ്വദേശിയായ രാംരാജിന്റെ സഹോദരന്മാരും ഈ വീഡിയോ കണ്ടു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് നാടുവിട്ട സഹോദരനാണ് ഇതെന്ന് തിരിച്ചറിഞ്ഞതോടെ സഹോദരങ്ങള്‍ അഗതിമന്ദിരവുമായി ബന്ധപ്പെട്ടു. അനിയനെ തേടി സഹോദരങ്ങള്‍ പളളുരുത്തിയിലെ കോത്തലംഗോയിലെ അഗതി മന്ദിരത്തിലെത്തി.
നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് വി.എ ശ്രീജിത്തിന്റെ സാന്നിധ്യത്തില്‍ രാംരാജിനെ സഹോദരന്മാര് ഏറ്റെടുത്തു. ഞായറാഴ്ച രാത്രി ഇവര്‍ രാംരാജിനെ ചിദംബരത്തേക്ക് കൊണ്ടുപോയി.
മണിരത്നത്തിന്റെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായിരുന്നു ബോംബെ. ചിത്രം റിലീസ് ചെയ്ത് 30 വർഷം തികഞ്ഞ വേളയിൽ സിനിമയുടെ ഛായാഗ്രാഹകനായ രാജീവ് മേനോൻ...
അടുത്തിടെയാണ് സീരിയൽ അഭിനേതാക്കളായ ക്രിസ് വേണുഗോപാലും ദിവ്യ ശ്രീധറും തമ്മിൽ വിവാഹിതരായത്. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. ദിവ്യയുടെ രണ്ടുമക്കളും...
കുടുംബവിളക്കിലെ സുമിത്രയായി ടി.വി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി മാറിയ നടിയാണ് മീര വാസുദേവൻ. തന്മാത്ര എന്ന ചിത്രത്തിലൂടെ തന്റെ വരവറിയിച്ച നടി...