News
സായ് പല്ലവി ശരിക്കും ഗര്‍ഭിണിയാണോ…!!? ; ചോദ്യവുമായി നടി വിദ്യ ബാലന്‍
സായ് പല്ലവി ശരിക്കും ഗര്‍ഭിണിയാണോ…!!? ; ചോദ്യവുമായി നടി വിദ്യ ബാലന്‍
നിവിന്‍ പോളിയുടെ പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ സായ് പല്ലവി. ആ ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറാന്‍ സായി പല്ലവിയ്ക്കായി. ഇപ്പോള്‍ മറ്റ ഭാഷകളിലായി സിനിമകളുടെ തിരക്കിലാണ് താരം. എന്നാല്‍ കഴിഞ്ഞ ദിവസം സായി പല്ലവിയെ കുറിച്ച് വിദ്യ ബാലന്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്.
സായ് പല്ലവിയുടെ അഭിനയം കണ്ട് ശരിക്കും ഞെട്ടി എന്നാണ് വിദ്യ ബാലന്‍ ഒരു അഭിമുഖത്തിനിടെ പറയുന്നത്. സായ് പല്ലവി ശരിക്കും ഗര്‍ഭിണിയാണോ എന്ന് പോലും തനിക്ക് തോന്നിപ്പോയി എന്നാണ് വിദ്യ പറയുന്നത്. നെറ്റ്ഫ്ളിക്സ് ആന്തോളജി ചിത്രം പാവ കഥൈകളിലാണ് സായ് പല്ലവി ഗര്‍ഭിണിയുടെ വേഷത്തില്‍ എത്തിയത്. ചിത്രത്തിലെ സായ് പല്ലവിയുടെ പ്രകടനത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്.
പാവ കഥൈകളിലെ അഭിനയം കണ്ട് റൗഡി ബേബി എന്ന പാട്ടിന് ഡാന്‍സ് ചെയ്ത സായ് പല്ലവി തന്നെയാണ് ഇതെന്ന് തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയായിരുന്നു തനിക്ക് എന്ന് വിദ്യ പറഞ്ഞു. ചിത്രത്തില്‍ കാളിദാസിന്റെ അഭിനയവും തന്നെ അമ്പരപ്പിച്ചു എന്നാണ് വിദ്യ പറയുന്നത്.
കാളിദാസ് കരയുമ്പോള്‍ അവനെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കണം എന്ന് തോന്നിപ്പോയി. തന്റെ അഭിനന്ദനം കാളിദാസിനെ ഫോണില്‍ വിളിച്ച് നേരിട്ട് അറിയിച്ചിട്ടുണ്ട് എന്നും താരം പറഞ്ഞു. താന്‍ ഏറ്റവും ഒടുവില്‍ കണ്ട സിനിമ ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ ആണെന്നും നിമിഷ സജയന്റെത് ഗംഭീര പ്രകടനം ആയിരുന്നുവെന്നും വിദ്യ ബാലന്‍ പറഞ്ഞു.
