News
ഒരു കുട്ടിയെന്ന നിലയില്‍ ഞാന്‍ എല്ലായ്പ്പോഴും മഴ ആസ്വദിക്കുന്നു; മഴയില്‍ നനയുന്ന ചിത്രവുമായി വരുണ്‍ ധവാന്
ഒരു കുട്ടിയെന്ന നിലയില്‍ ഞാന്‍ എല്ലായ്പ്പോഴും മഴ ആസ്വദിക്കുന്നു; മഴയില്‍ നനയുന്ന ചിത്രവുമായി വരുണ്‍ ധവാന്
ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് വരുണ്‍ ധവാന്. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാന്‍ കഴിഞ്ഞ താരം ഇതിനോടകം തന്നെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമായ താരം ഇപ്പോള്‍ പങ്കുവെച്ച ഷര്‍ട്ട്ലെസ് ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
മുംബൈയിലെ മഴ ആസ്വദിക്കുന്ന ചിത്രമാണ് വരുണ്‍ ധവാന് പങ്കുവെച്ചത്. ഒരു കുട്ടിയെന്ന നിലയില്‍ ഞാന്‍ എല്ലായ്പ്പോഴും മഴയില്‍ കളിക്കാന്‍ ഇഷ്ടപ്പെടുന്നു, അതിനാല്‍ മഴ ആസ്വദിക്കാന്‍ വന്നുവെന്നാണ് വരുണ്‍ ധവാന് എഴുതിയിരിക്കുന്നത്. വരുണ്‍ ധവാന്റെ കുട്ടിത്തത്തെ പ്രശംസിച്ച് ഒരുപാട് പേരാണ് കമന്റുകളുമായി രംഗത്ത് എത്തുന്നത്.
ഭേദിയ എന്ന സിനിമയാണ് വരുണ്‍ ധവാന്റേതായി ചിത്രീകരണം പുരോഗമിക്കുന്നത്. ഇന്ത്യന്‍ ആര്‍മിയില്‍ സെക്കന്‍ഡ് ലെഫ്റനന്റ് ആയിരുന്ന അരുണ്‍ ഖേതര്‍പാലിന്റെ ജീവിതം പറയുന്ന സിനിമയിലും വരുണ്‍ ധവാനാണ് നായകന്. സംവിധായകന് ഡേവിഡ് ധവാന്റെ മകനാണ് വരുണ്‍. മൈ നെയിം ഈസ് ഖാന് എന്ന ഷാരൂഖ് ഖാന് ചിത്രത്തിലൂടെ സഹസംവിധായകനായാണ് വരുണ്‍ സിനിമയിലെത്തിയത്. പിന്നീട് അഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച താരം ബോളിവുഡിലെ മുന്നിരനായകരിലൊരാളായി.
കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത സ്റ്റുഡന്റ് ഓഫ് ദ ഇയറിലൂടെ ആയിരുന്നു അരങ്ങേറ്റം കുറിച്ചത്. ചലച്ചിത്രമേഖലയില്‍ തന്റേതായ ഇടം കണ്ടെത്തിയ താരം ഒമ്പത് വര്‍ഷത്തിനിടെ 13 ചിത്രങ്ങളില്‍ അഭിനയിച്ചു. മെ തേരാ ഹീറോ, ദില്‍വാലെ, ഡിഷ്യും, ബദ്ലാപൂര്, സൂയി ധാഗ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ കലങ്ക് എന്നിവയാണ് താരത്തിന്റെ ഹിറ്റ് ചിത്രങ്ങള്‍.
