News
വനിത വിജയകുമാര്‍ നാലാമതും വിവാഹിതയാകും, അടുത്തവര്‍ഷം ജൂണ്‍ മാസത്തോടു കൂടി അത് സംഭവിക്കും!; വരന്റെ പേരിന്റെ ആദ്യ അക്ഷരം ‘എസ്’, പ്രവചനവുമായി ജ്യോത്സ്യന്‍, വനിത നല്‍കിയ മറുപടി കേട്ടോ!
വനിത വിജയകുമാര്‍ നാലാമതും വിവാഹിതയാകും, അടുത്തവര്‍ഷം ജൂണ്‍ മാസത്തോടു കൂടി അത് സംഭവിക്കും!; വരന്റെ പേരിന്റെ ആദ്യ അക്ഷരം ‘എസ്’, പ്രവചനവുമായി ജ്യോത്സ്യന്‍, വനിത നല്‍കിയ മറുപടി കേട്ടോ!
ഇടയ്ക്കിടെ വാര്‍ത്തകളില്‍ ഇടം പിടിക്കാറുള്ള താരമാണ് തമിഴ് നടന്‍ വിജയകുമാറിന്റെ മകള്‍ വനിത വിജയകുമാര്‍. കഴിഞ്ഞ വര്‍ഷം വനിതയുടെ മൂന്നാം വിവാഹവുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളാണ് ഉടലെടുത്തത്. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ ഇരുവരും വേര്‍പിരിഞ്ഞതും വലിയ വാര്‍ത്തയായിരുന്നു. സോഷ്യല്‍ മീഡിയയിലടക്കം വലിയ ചര്‍ച്ചകള്‍ക്കാണ് ഇത് വഴിതിരിച്ചത്. എന്നാല്‍ വനിത നാലാമത് ഒരു വിവാഹം കൂടി കഴിച്ചേക്കും എന്ന സൂചനകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
വനിതയുടെ വിവാഹവും മറ്റ് ഭാവി കാര്യങ്ങളെ കുറിച്ചും ഒരു ജ്യോത്സ്യന്‍ നടത്തിയ പ്രവചനമാണ് പുറത്ത് വന്നിരിക്കുന്നത്. ഒരു ചാനല്‍ പരിപാടിയില്‍ ജ്യോത്സനൊപ്പം അതിഥിയായി വനിത പങ്കെടുത്ത് സംസാരിക്കുകയായിരുന്നു. വനിതയുടെ ജാതകം മുന്‍നിര്‍ത്തിയാണ് പ്രവചനകള്‍ നടത്തിയത്. ഇപ്പോഴുള്ള പ്രശ്നങ്ങള്‍ മാറി വനിത അടുത്ത വര്‍ഷം വിവാഹം കഴിക്കുമെന്നാണ് ജ്യോത്സ്യന്‍ പറയുന്നത്. തമാശയോടെയാണ് വനിത ഇത് കേട്ടത്.
നിങ്ങളൊരു ബ്രഹ്മചാരിയായിട്ടൊന്നും ജീവിക്കില്ല. അടുത്ത വിവാഹം നടക്കുന്നത് 2022 ലെ ആറാം മാസത്തിലായിരിക്കുമെന്ന് കൂടി ജ്യോത്സന്‍ പറയുന്നു. താന്‍ സീരിയസായി പറഞ്ഞതാണെന്നും അടുത്ത വര്‍ഷത്തില്‍ നിങ്ങള്‍ക്കൊരു വിവാഹം നടക്കും. ജീവിതം തീര്‍ന്നിട്ടില്ല. നിങ്ങള്‍ക്ക് ചെറിയ പ്രായമാണെന്നും വിവാഹം നടന്ന് കുടുംബിനിയാകുമെന്നും അദ്ദേഹം പറഞ്ഞെങ്കിലും ഇനി അതൊന്നും സെറ്റ് ആവില്ലെന്നാണ് നടി വ്യക്തമാക്കുന്നത്.
തന്റെ മഠത്തിലേക്ക് വരണമെന്നും താന്‍ പൂജ ചെയ്താല്‍ അടുത്ത വിവാഹം നന്നായി തന്നെ പോവുമെന്നും ജ്യോത്സ്യന്‍ ഉറപ്പ് നല്‍കുന്നുണ്ട്. നിങ്ങള്‍ തന്നെ വൈകാതെ അത് പ്രഖ്യാപിക്കും. നിങ്ങള്‍ക്ക് നല്ലത് വരണമെന്ന് കരുതിയാണ് അത് പറയുന്നത്. അദ്ദേഹത്തിന്റെ പേരിന്റെ ആദ്യാക്ഷരം എസ് ല്‍ തുടങ്ങുന്നതാണെന്ന സൂചന കൂടി മുന്നോട്ട് വെക്കുന്നത്. എങ്കില്‍ പിന്നെ എന്റെ ഫോണിലെ കോണ്‍ടാക്ടിലുള്ള എസ് ല്‍ തുടങ്ങുന്നവരുടെ പേരുകളെല്ലാം ഡീലിറ്റ് ചെയ്യണമെന്ന് തമാശരൂപേണ വനിത പറയുന്നു. അതേ സമയം തന്റെ ജീവിതത്തില്‍ മുന്‍പ് സംഭവിച്ചത് എന്താണെന്ന് കൂടി വനിത വെളിപ്പെടുത്തിയിരുന്നു.
വളരെ സിംപിളായി തന്റെ ജീവിതത്തില്‍ നടന്ന കാര്യം പറയാം. നമ്മള്‍ പങ്കാളിയായി തിരഞ്ഞെടുക്കുന്ന ആള്‍ തന്നെ ശരിയല്ലെങ്കില്‍ അത് തന്നെ ഒരു തെറ്റായ തീരുമാനം ആയി പോകും. കാരണം മുന്‍പ് എന്റെ ജീവിതത്തില്‍ സംഭവിച്ചതൊക്കെ അങ്ങനെയാണ്. അത് മറികടന്നാണ് മുന്നോട്ട് ഞാന്‍ പോയത്. ഇനിയിപ്പോ നല്ല മനുഷ്യനെയാണ് കിട്ടിയതെങ്കിലും മറ്റെന്തെങ്കിലും ഒരു പ്രശ്നത്തില്‍ അത് അവസാനിച്ച് പോവുകയാണ്. അതെല്ലാം രാഹുവും ഹേതുവുമൊക്കെ കാരണമാണെന്ന് ജ്യോത്സ്യന്‍ മറുപടി പറയുന്നു.
