Malayalam
‘കോസ്റ്റ്യൂം വെച്ച് ആളെ പിടിക്കിട്ടിയോ!’; തന്റെ പഴയകാല ചിത്രം പങ്കുവെച്ച് നടന്; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രം
‘കോസ്റ്റ്യൂം വെച്ച് ആളെ പിടിക്കിട്ടിയോ!’; തന്റെ പഴയകാല ചിത്രം പങ്കുവെച്ച് നടന്; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രം
യുവതാരങ്ങള്‍ക്കിടയില്‍ പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട മുഖമാണ് ഉണ്ണി മുകുന്ദന്റേത്. നിരവധി ആരാധകരുള്ള ഉണ്ണി മുകുന്ദന്റെ ചിത്രങ്ങളെല്ലാം തന്നെ വളരെ പെട്ടെന്നാണ് വൈറലായി മാറാറുള്ളത്. ഫിറ്റ്നസ്സിന്റെ കാര്യത്തിലെല്ലാം ഉണ്ണിമുകുന്ദന് നടത്തുന്ന കാര്യങ്ങളൊക്കെ നിരവധി പേര്‍ക്ക് മാതൃകയാണ്.
ഇപ്പോഴിതാ താരം പങ്കുവെച്ച ചിത്രമാണ് വൈറലായിരിക്കുന്നത്. തന്റെ കുട്ടിക്കാലത്തെ ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. രസകരമായ ക്യാപ്ഷനോടെയാണ് ഉണ്ണി ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്. ”ജൂനിയര്‍ മാര്‍ക്കോയുടെ കോസ്റ്റ്യൂം ട്രയലിന് ഇടയില്‍ പകര്‍ത്തിയ പടമാണെന്നാണ് ഓര്മ,” എന്നാണ് ഉണ്ണി കുറിക്കുന്നത്.
ഉണ്ണി വില്ലനായി അഭിനയിച്ച ‘മിഖായേല്‍’ എന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരാണ് ജൂനിയര്‍ മാര്‍ക്കോ. ചിത്രത്തില്‍ വളരെ സ്റ്റൈലിഷ് ആയ വില്ലനായാണ് ഉണ്ണി മുകുന്ദന് എത്തിയത്. ‘മിഖായേലി’ല്‍ കുട്ടിക്കാലചിത്രത്തിലേതെന്ന പോലെ സമാനമായ ഒരു കോസ്റ്റ്യൂം അണിഞ്ഞ് ഉണ്ണി അഭിനയിക്കുന്നുമുണ്ട്. ഡ്രസ്സിംഗിലെ ഈ ആകസ്മികതയെ സരസമായി അവതരിപ്പിച്ചിരിക്കുകയാണ് ഉണ്ണി.
2012ല്‍ പുറത്തിറങ്ങിയ മല്ലു സിംഗ് എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി നായക കഥാപാത്രമായി എത്തിയത്. തുടര്‍ന്ന് കെ എല്‍ 10 പത്ത്, സ്റ്റൈല്‍, ഒരു മുറൈ വന്ത് പാര്‍ത്തായ, വിക്രമാദിത്യന്, ഫയര്മാന്, ഇര, മിഖായേല്‍, മാമാങ്കം എന്നിങ്ങനെ നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷക പ്രീതി നേടാന്‍ ഉണ്ണിയ്ക്ക് ആയി.
മലയാളത്തിനും തമിഴിനും പുറമെ തെലുങ്കിലും തന്റെ സാന്നിധ്യം അറിയിച്ച നടനാണ് ഉണ്ണി. ജനതാ ഗാരേജ് എന്ന ചിത്രത്തിലൂടെയായിരുന്നു ഉണ്ണിയുടെ തെലുങ്കിലെ അരങ്ങേറ്റം. അച്ചായന്‍സ് എന്ന സിനിമയില്‍ ഗായകനായും ഉണ്ണി കഴിവു തെളിയിച്ചിട്ടുണ്ട്.
