Connect with us

ദിലീപിനെയും കാവ്യാമാധവനെയും ഇഷ്ടപ്പെടുന്നവര്‍ ഇപ്പോഴുമുണ്ട് എന്ന് ചിലര്‍ക്കൊക്കെ മനസ്സിലാക്കി കൊടുക്കാന്‍ വേണ്ടി ആരംഭിച്ചതാണിത്, കൈവരിക്കുന്നത് പ്രതീക്ഷിച്ചതിലും വലിയ വിജയം

Malayalam

ദിലീപിനെയും കാവ്യാമാധവനെയും ഇഷ്ടപ്പെടുന്നവര്‍ ഇപ്പോഴുമുണ്ട് എന്ന് ചിലര്‍ക്കൊക്കെ മനസ്സിലാക്കി കൊടുക്കാന്‍ വേണ്ടി ആരംഭിച്ചതാണിത്, കൈവരിക്കുന്നത് പ്രതീക്ഷിച്ചതിലും വലിയ വിജയം

ദിലീപിനെയും കാവ്യാമാധവനെയും ഇഷ്ടപ്പെടുന്നവര്‍ ഇപ്പോഴുമുണ്ട് എന്ന് ചിലര്‍ക്കൊക്കെ മനസ്സിലാക്കി കൊടുക്കാന്‍ വേണ്ടി ആരംഭിച്ചതാണിത്, കൈവരിക്കുന്നത് പ്രതീക്ഷിച്ചതിലും വലിയ വിജയം

മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരങ്ങളാണ് ദിലീപും കാവ്യ മാധവനും. സിനിമയിലെ പ്രിയപ്പെട്ട ജോഡികള്‍ സിനിമയിലും ഒന്നിച്ചപ്പോള്‍ ആരാദകരടക്കം ഒന്നടങ്കം എല്ലാലരും സന്തോഷിച്ചിരുന്നു. വിവാദങ്ങള്‍ തുടര്‍ക്കഥയായപ്പോഴും ദിലീപിന്റെ ആരാധകര്‍ എന്നു അദ്ദേഹത്തെ പിന്തുണച്ചിട്ടേയുള്ളൂ. സോഷ്യല്‍ മീഡിയയിലടക്കം നിരവധി സൈബര്‍ അറ്റാക്കുകള്‍ നടന്നപ്പോഴും തക്കത്തായ മറുപടികളുമായി ഫാന്‍സ് എത്തിയിരുന്നു. ദിലീപിനെയെയും കാവ്യയെയും പോലെ തന്നെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ് മകള്‍ മഹാലക്ഷ്മിയും.

കുഞ്ഞിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറില്ലെങ്കിലും ഇടയ്ക്കിടെ ഫാന്‍സ് പേജുകളിലൂടെ ചിത്രങ്ങള്‍ വൈറലാകാറുണ്ട്. കഴിഞ്ഞദിവസമാണ് സോഷ്യല്‍ മീഡിയയുടെ മുഴുവന്‍ ശ്രദ്ധയും ആകര്‍ഷിച്ചുകൊണ്ട് ദിലീപ് കാവ്യ താര ദമ്പതികള്‍ ലൈവ് വീഡിയോയുമായി വരുന്നത്.

ഒരു പക്ഷേ വിവാഹത്തിന് ശേഷം ഇരുവരെയും ഒരുമിച്ചൊരു ലൈവില്‍ കാണുന്നത് ഇത് ആദ്യം ആയിരിക്കാം. വിവാഹ ചടങ്ങുകളിലും മറ്റും എത്തുമെങ്കിലും മകള്‍ക്കൊപ്പം ഒരു വീഡിയോ ഇത് ആദ്യമായിട്ടാണ് കഴിഞ്ഞദിവസം പങ്ക് വച്ചത്. ഈ വീഡിയോ വൈറലായി മാറുകയും ചെയ്തിരുന്നു. ഒപ്പം വിമര്‍ശനങ്ങളുമായും നിരവധി പേരാണ് രംഗത്തെത്തിയിരുന്നത്.

എന്നാല്‍ ഇപ്പോഴിതാ ആരാധകപിന്തുണയ്ക്ക് നന്ദി പറഞ്ഞെത്തിയിരിക്കുകയാണ് ഫാന്‍സ് പ്രവര്‍ത്തകര്‍. ദിലീപിനെയും കാവ്യാമാധവനെയും ഇഷ്ടപ്പെടുന്നവര്‍ ഇപ്പോഴുമുണ്ട് എന്ന് ചിലര്‍ക്കൊക്കെ മനസ്സിലാക്കി കൊടുക്കാന്‍ വേണ്ടി ആരംഭിച്ച ഈ പേജ് ഇന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചതിലും വലിയ വിജയമാണ് കൈവരിക്കുന്നത്. ഞങ്ങളിടുന്ന മിക്ക പോസ്റ്റുകളും നിമിഷ നേരംകൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത് അറിയുന്നുണ്ട്. എല്ലാവരുടെയും സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദിയെന്നായിരുന്നു ഫാന്‍സ് പേജുകളിലൊന്നിലെ കുറിപ്പ്.

ദിലീപിനോടുള്ള ഇഷ്ടത്തിന് ഇന്നും തെല്ലും കുറവ് വന്നിട്ടില്ല. വിമര്‍ശനങ്ങളും പ്രതിസന്ധികളുമെല്ലാം തരണം ചെയ്തത് ദിലീപ് മാത്രമായിരുന്നില്ല. ആരാധകരെല്ലാം ശക്തമായ പിന്തുണയായിരുന്നു നല്‍കിയത്. മുന്‍പില്ലാത്ത തരത്തിലുള്ള പ്രതിസന്ധികളാണ് വിവാഹ ശേഷം ദിലീപിനേയും കാവ്യ മാധവനേയും തേടിയെത്തിയത്.

വിജയദശമി ദിനത്തിലായിരുന്നു ദിലീപിന്റെയും കാവ്യ മാധവന്റേയും ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയത്. മകളെ മഹാലക്ഷ്മിയെന്നായിരുന്നു ഇവര്‍ വിളിച്ചത്. കുഞ്ഞുതാരമായി മാറിയിരിക്കുകയാണ് മഹാലക്ഷ്മിയും. ദിലീപിനും കാവ്യക്കുമൊപ്പം വീഡിയോ കോളില്‍ മഹാലക്ഷ്മിയുമുണ്ടായിരുന്നു. കാവ്യ മാധവനെപ്പോലെ തന്നെയാണല്ലോ മകളെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ഇതാദ്യമായാണ് മഹാലക്ഷ്മിയെ ആരാധകര്‍ വ്യക്തമായി കണ്ടത്. പിറന്നാള്‍ ദിനത്തിലായിരുന്നു മകളുടെ മുഖം വ്യക്തമാവുന്ന ഫോട്ടോ ദിലീപ് പങ്കുവെച്ചത്.

പിന്നീട് കഴിഞ്ഞ ദിവസം വൈറലായ വീഡിയോയിലുമായിരുന്നു മഹാലക്ഷ്മിയെ പ്രേക്ഷകര്‍ കണ്ടത്. അടൂര്‍ ഗോപാലകൃഷ്ണന്റെ പിറന്നാളിനോട് അനുബന്ധിച്ച് നടി കുക്കു പരമേശ്വന്റെ നേതൃത്വത്തില്‍ നടന്ന ഒരു വീഡിയോ കോളില്‍ ആണ് കുട്ടി കുറുമ്പുകളുമായി മഹാലക്ഷ്മിയും എത്തിയത്.

അച്ഛനും അമ്മയും സംസാരിക്കുമ്പോള്‍ കുറുമ്പു കാണിക്കുന്ന മഹാലക്ഷ്മിയാണ് വീഡിയോയില്‍ നിറയുന്നത്. മകളോട് ഹാപ്പി ബര്‍ത്ത്‌ഡേ പറയാന്‍ ആവശ്യപ്പെടുന്ന കാവ്യയെയും ഒപ്പം നടി മഞ്ജു പിള്ള, കുക്കു എന്നിവരോട് കുശലം പറയുന്ന ദിലീപിനെയും വീഡിയോയില്‍ കാണാം. അടൂര്‍ സംവിധാനം ചെയ്ത പിന്നെയും എന്ന ചിത്രത്തില്‍ ദിലീപും കാവ്യയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. അതിനെക്കുറിച്ചുള്ള സംസാരവും വീഡിയോയില്‍ നിറഞ്ഞിരുന്നു.

എന്നാല്‍ കുഞ്ഞുമകളെപ്പോലും വിമര്‍ശിച്ചു കൊണ്ടായിരുന്നു ചിലര്‍ എത്തിയത്. രണ്ടു പേരെയും ഒരു പാട് ഇഷ്മാണ്… പക്ഷേ അത് സിനിമയില്‍ മാത്രമാണ്, കണ്ടതിലും സന്തോഷം പക്ഷേ പുതിയ ദാമ്പത്യം കെട്ടിപടുത്തപ്പോള്‍ ഒരു പാവം പെണ്‍ക്കുട്ടി അതില്‍ ബലിയാടായതില്‍ അതിയായ സങ്കടവും അമര്‍ഷവുമുണ്ട് എന്ന് തുടങ്ങുന്ന നിരവധി കമന്റുകള്‍ ആണ് കഴിഞ്ഞദിവസം വീഡിയോ വന്നപ്പോള്‍ കമന്റുകളായി നിറഞ്ഞത്. ദിലീപിന്റെ യോഗം. തിളങ്ങി നിന്നവര്‍ എല്ലാം അദ്ദേഹത്തിന്റെ ഭാര്യമാര്‍. അതിനു നമ്മള്‍ കുശുമ്പ് കുത്തണോ എന്ന് തുടങ്ങി നിരവധി കമന്റുകളാണ് എത്തിയിരുന്നത്.

എന്നാല്‍ നെഗറ്റീവ് കമന്റ്സ് വന്നതോടെ ഇരുവരെയും പിന്തുണച്ചുകൊണ്ട് ഫാന്‍സും രംഗത്ത് എത്തി. ദിലീപിന്റെയും കാവ്യയുടെയും വീഡിയോയോ ഫോട്ടോയോ കണ്ടാല്‍ അസൂയ മൂത്ത കൊറേ എണ്ണം വരും അര്‍ത്ഥം ഇല്ലാത്ത ഒരു ഗുണവും ഇല്ലാത്ത നെഗറ്റീവ് കമന്റും ആയി. നല്ല മോള്. എന്ത് സുന്ദരിയാണ് എന്നും കമന്റുകള്‍ നല്‍കുന്നുണ്ട്. അതേസമയം മഹാലക്ഷ്മിക്ക് നേരെയും മോശം കമന്റുകള്‍ നിറയുകയുണ്ടായി.

കുഞ്ഞുമോള്‍ക്ക് നേരെയും സൈബര്‍ അറ്റാക്ക് ഉണ്ടായപ്പോള്‍, അതിനെതിരെയും ആരാധകര്‍ രംഗത്ത് എത്തുകയുണ്ടായി.ആ മോള്‍ എന്ത് ചെയ്തു; അവള്‍ ലോകത്ത് വരാന്‍ ദൈവം കണക്കാക്കിയിട്ടുണ്ട്; പിന്നെ ആരെന്ത് പറഞ്ഞിട്ടും കാര്യമില്ല എന്ന കമന്റുകള്‍ നല്‍കിക്കൊണ്ടാണ് ആരാധകര്‍ രംഗത്ത് എത്തിയത്.

More in Malayalam

Trending

Recent

To Top