വളരെ ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ടു തന്നെ പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ താരമാണ് ഉണ്ണി മുകുന്ദന്. തന്റെ ഫിറ്റ്നെസ് ചിത്രങ്ങളുമായി താരം ഇടയ്ക്കിടെ എത്താറുണ്ട്. കഴിഞ്ഞ ലോക്ക്ഡൗണില്‍ മേപ്പടിയാന് എന്ന ചിത്രത്തിന് വേണ്ടി ഭാരം കൂട്ടുകയും പിന്നീട് 3 മാസം കൊണ്ട് താരം ഫിറ്റാവുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ ഇതിനെ കുറിച്ച് ഒരു അഭിമുഖത്തില്‍ ഉണ്ണി മുകുന്ദന് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ‘പ്രേക്ഷകര്‍ എന്നെ മലയാളത്തിലെ ഫിറ്റനസിന്റെ ടോര്‍ച്ച് ബെയറര്‍ എന്ന് വിളിക്കുന്നതില്‍ സന്തോഷമുണ്ട്.
ഞാന്‍ അത് ഇപ്പോള്‍ സ്വീകരിക്കുന്നു. കാരണം ഞാന്‍ നല്ലൊരു കാര്യമാണ് ചെയ്യുന്നത് എന്നതില്‍ എനിക്ക് വിശ്വാസമുണ്ട്’ എന്നും ഉണ്ണി മുകുന്ദന് പറഞ്ഞു.
അതേസമയം ഉണ്ണി മുകുന്ദന് കേന്ദ്ര കഥാപാത്രമാവുന്ന ഏക് ദിന് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസം പുറത്തിറങ്ങി. നവാഗതനായ വിയാന്‍ വിഷ്ണു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന്ദ്രന്‍സും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മേപ്പടിയാന് എന്ന ചിത്രമാണ് റിലീസിനായി കാ്ത്തിരിക്കുന്ന താരത്തിന്റെ സിനിമ. ഉണ്ണി മുകുന്ദന് തന്നെയാണ് ചിത്രം നിര്‍മ്മിച്ചത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...