നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടനായി മാറിയ താരമാണ് ഉണ്ണി മുകുന്ദന്. ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലിനു നല്കിയ അഭിമുഖത്തില്‍ തന്നോട് നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ചിത്രമാണെന്ന് പറഞ്ഞുകൊണ്ട് മോഹന്‍ലാല്‍ നിര്‍ദേശിച്ച ചിത്രത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ് താരം. മാത്രമല്ല, ഇത് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിട്ടുമുണ്ട്.
ദി മാന്‍ ഫ്രം എര്‍ത്ത് എന്ന സിനിമയാണ് മോഹന്‍ലാല്‍ ഉണ്ണിമുകുന്ദന് നിര്‍ദേശിച്ചത്. നീ എന്തായാലും കാണണമെന്ന് പറഞ്ഞാണ് മോഹന്‍ലാല്‍ ഉണ്ണിമുകുന്ദന് സിനിമ നിര്‍ദേശിച്ചത്. കണ്ടപ്പോള്‍ എന്റെയും പ്രിയപ്പെട്ട ചിത്രമായി എന്നും ഉണ്ണിമുകുന്ദന് പറയുന്നു. 2007ല്‍ പുറത്തിറങ്ങിയ അമേരിക്കന്‍ സിനിമയാണ് ദി മാന്‍ ഫ്രം എര്‍ത്ത്.
ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന സിനിമയാണിത്. ജെറോം ബിക്സ്ബൈയുടെ രചനയില്‍ റിച്ചാര്‍ഡ് ഷെങ്ക്മാന്‍ ആണ് സംവിധാനം നിര്‍വഹിച്ചത്. ഇന്റര്‍നെറ്റ് അധിഷ്ഠിത പീര്‍-റ്റു-പീര്‍ നെറ്റ് വര്‍ക്കുകളിലൂടെ വിതരണം ചെയ്യപ്പെട്ടതിലൂടെ ചിത്രം വളരെയധികം ജനകീയമാവുകയായിരുന്നു. മലയാളത്തിലും ഇത്തരം സിനിമകള്‍ വന്നാല്‍ നന്നായിരിക്കുമെന്നും ഉണ്ണിമുകുന്ദന് പറഞ്ഞു.
ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ്...
കഴിഞ്ഞ ദിവസമായിരുന്നു ഗുരുതര ആരോപണങ്ങളുമായി നടി വിൻസി അലോഷ്യസ് രംഗത്തെത്തിയത്. സൂത്രവാക്യം സിനിമയുടെ ലൊക്കേഷനിൽ വച്ച് ഷൈൻ മോശമായി പെരുമാറി എന്നായിരുന്നു...